HOME » NEWS » Buzz » VIRAL VIDEO OF DONKEY HAPPILY ENJOYING SWING WILL MAKE YOU LAUGH OUT LOUD GH

ഊഞ്ഞാലാടുന്ന കഴുതയെ കണ്ട് ചിരിയടക്കിപ്പിടിക്കാനാവാതെ സോഷ്യൽ മീഡിയ; വീഡിയോ കാണാം

ലോക്ക് ഡൗൺ കാരണം ആളുകൾ കൂടുതൽ സമയം വീടിനുള്ളിൽ ഇരിക്കുന്നത് കാരണം ഇത്തരം വീഡിയോകൾ കൂടുതലായി ടിക്ടോക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

News18 Malayalam | news18
Updated: February 19, 2021, 10:35 PM IST
ഊഞ്ഞാലാടുന്ന കഴുതയെ കണ്ട് ചിരിയടക്കിപ്പിടിക്കാനാവാതെ സോഷ്യൽ മീഡിയ; വീഡിയോ കാണാം
donkey
  • News18
  • Last Updated: February 19, 2021, 10:35 PM IST
  • Share this:
മൃഗങ്ങളുടെ രസകരമായ വീഡിയോകൾ നമുക്കെല്ലാവർക്കും ഇഷ്ടമാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. നായകൾ കളിക്കുന്ന വീഡിയോകൾ, പൂച്ച ചെയ്യുന്ന മണ്ടത്തരങ്ങൾ, കുഞ്ഞാനകളുടെ ദൃശ്യങ്ങൾ തുടങ്ങി ഇത്തരം ചിത്രങ്ങൾ എല്ലാം നമുക്ക് വളരെ പ്രിയപ്പെട്ടവയാണ്. പലപ്പോഴും ഇത്തരം ക്യൂട്ടായ ദൃശ്യങ്ങൾ കാണുന്ന നമ്മെ മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കാനും സങ്കടങ്ങൾ മറക്കാൻ വരെ കാരണമായിത്തീരും.

ഈയടുത്ത്, വളരെ സന്തോഷത്തോടെ ഊഞ്ഞാലാടുന്ന ഒരു കഴുതയുടെ വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ തരംഗമായിരിക്കുകയാണ്. ആളുകൾക്ക് ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നത് അവ ഷെയർ ചെയ്യുന്ന ആളുകളുടെ എണ്ണം കണ്ടാൽ മനസിലാവും. എന്നാൽ, ഈ വീഡിയോ പകർത്തിയ ആളുടെ പേരോ, കഴുതയുടെ പേരോ വ്യക്തമല്ല.

Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്

കഴുത വീഡിയോയിൽ ഉടനീളം അനായാസത്തോടെ ഇരിക്കുന്നതും ആസ്വദിച്ച് ഊഞ്ഞാലാടുന്നതും കാണാം. 2017ലും ഇത്തരം ഒരു വീഡിയോ യൂറ്റ്യൂബിൽ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു. അതേസമയം, ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ പഴയതാണോ പുതിയതാണോ എന്നു വ്യക്തമല്ല. എതായാലും, ഈ കഴുതയുടെ വളരെ കൂളായിട്ടുള്ള മനോഭാവം എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വരുത്താൻ കാരണമാവുന്നുണ്ട്.


ഈ വീഡിയോക്കു പുറമേ, ഉടമകൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞു പശുവിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റു പിടിച്ചിട്ടുണ്ട്. കേവലം 50 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിയിൽ ഉടമകൾ സ്നേഹത്തോടെ പശുക്കുട്ടിയെ തലോടുന്നതും കാണാം. കിടാവിന്റെ ശരീരത്തിൽ ഒരു പ്രത്യേക തരം മണി ഘടിപ്പിച്ചിട്ടുണ്ട്. അത് അനങ്ങുമ്പോൾ ഒക്കെ ശബ്ദം പുറത്തു വരുന്നത് പശുക്കുട്ടിയെ കൂട്ടുതൽ ക്യൂട്ടാക്കി മാറ്റുന്നു.

പുങ്കനുരു എന്ന ഇനത്തിൽപ്പെട്ട വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രത്യേകയിനം പശുവാണിതെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് സാക്ഷ്യപ്പെടുത്തുന്നു. മൂന്നു മുതൽ നാലടി വരെ ഉയരം ഉണ്ടാവാറുള്ള ഈ പശുക്കളുടെ സാധാരണ ഗതിയിലെ ഭാരം 150 മുതൽ 200 കിലോഗ്രാം വരെയാണ്. ദിനേനെ നാലോ അഞ്ചോ ലിറ്റർ പാൽ വീതം തരും ഇത്തരം പശുക്കൾ.

ഇത്തരം വീഡിയോകൾ കാണുന്നത് നമുക്ക് സന്തോഷം തരുമെന്ന് മാത്രമല്ല. സ്ട്രെസ് കുറക്കാനും കാരണമാവുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാഴ്ച്ചയിൽ വളരെ നിസ്സാരമായി തോന്നുന്ന ഇവ നമ്മുടെ മൂഡ് ശരിയാക്കാനും ഉന്മേഷം നൽകാനും കാരണമാകും.

ലോക്ക് ഡൗൺ കാരണം ആളുകൾ കൂടുതൽ സമയം വീടിനുള്ളിൽ ഇരിക്കുന്നത് കാരണം ഇത്തരം വീഡിയോകൾ കൂടുതലായി ടിക്ടോക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Published by: Joys Joy
First published: February 19, 2021, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories