നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാഴ്ച്ചയില്ലാത്ത ആനയെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന മറ്റൊരാന; ഹൃദയം കീഴടക്കി വീഡിയോ

  കാഴ്ച്ചയില്ലാത്ത ആനയെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന മറ്റൊരാന; ഹൃദയം കീഴടക്കി വീഡിയോ

  രണ്ട് കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ഒരാനയെ മറ്റൊരാന ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

  • Share this:
   മൃഗങ്ങളുടെ പല വീഡിയോകളും ഇന്റര്‍നെറ്റില്‍ ആളുകളുടെഹൃദയം കീഴടക്കാറുണ്ട്. മനുഷ്യര്‍ക്ക് ഏറെ ആത്മബന്ധമുള്ള ആനകളുടെ വീഡിയോകളാണ് ഇവയില്‍ പ്രധാനം. രസകരമായതും ചിലപ്പോഴൊക്കെ ഭയപ്പെടുത്തുന്നതുമായ ആനകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കാറുണ്ട്. ആനയുടെ കരുണ നിറഞ്ഞ പ്രവൃത്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഏവരുടെയും ഹൃദയം കീഴടക്കുന്നത്.

   എലിഫന്റ് നാച്ചുറല്‍ പാര്‍ക്ക്, സേവ് എലിഫന്റ് ഫൗണ്ടേഷഷന്‍ എന്നിവയുടെ സ്ഥാപകനായ ലെക്ക് ചാലിയേര്‍ട്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മനോഹരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ഒരാനയെ മറ്റൊരാന ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

   ''നോക്കൂ, എങ്ങനെയാണ് ചന എന്ന ആന രണ്ട് കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത പ്ലോയ് തോംഗ് എന്ന ദത്തെടുത്ത വളര്‍ത്തമ്മയെ ഭക്ഷണത്തിനടുത്തേക്ക് നയിക്കുന്നത്'' വീഡിയോ പങ്കുവെച്ച് ലെക്ക് ചാലിയേര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ''ആനകളിലെ ഏറ്റവും മനോഹരമായ കാര്യമായി ഞാന്‍ കണ്ടെത്തിയത് ഇവരുടെ പരസ്പരമുള്ള സഹകരണമാണ്. നിരുപാധികമായുള്ള ഇവരുടെ പരസ്പര സ്‌നേഹവും കരുതലും നാം എല്ലാവര്‍ക്കും ഒരു പാഠമാണ്'' ലെക്ക് കൂട്ടിച്ചേര്‍ത്തു.
   View this post on Instagram


   A post shared by Lek Chailert (@lek_chailert)


   ഇന്റര്‍നെറ്റില്‍ പങ്കുവെച്ച വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആനകളുടെ പരസ്പര സ്‌നേഹവും കരുതലും ഒരുപാട് പേരുടെ ഹൃദയം കീഴടക്കി. ഇതിനോടകം 12,000 ത്തില്‍ അധികം കാഴ്ച്ചക്കാരെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നാലായിരത്തില്‍ അധികം ലൈക്കുകളും 100 ല്‍ അധികം കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. വളരെ മനോഹരമാണിത് എന്നും ആനകളുടെ ബുദ്ധിയും ദയയും പരസ്പര സ്‌നേഹവും കൂടുതല്‍ അറിയുമ്പോള്‍ ഞാന്‍ അതിശയിച്ച് പോകുന്നുവെന്നും ഒരാള്‍ കമന്റായി കുറിച്ചു. ആനകളില്‍ നിന്ന് മനുഷ്യര്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനായുണ്ട് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. കരുണയുള്ള മനസിന് ഉടമയായ ചന എന്ന ആനയെ പ്രകീര്‍ത്തിച്ചും ധാരാളം പേര്‍ രംഗത്ത് എത്തി.

   വടക്കന്‍ തായ്‌ലാന്റിലുള്ള എലിഫന്റ് നാച്ചുര്‍ പാര്‍ക്കിലുള്ള എലിഫന്റ് റസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും ഫോട്ടോകളും ലെക്ക് ചാലിയേര്‍ട്ട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്. കൗതുകം ജനിപ്പിക്കുന്നതും രസകരവുമാണ് മിക്ക പോസ്റ്റുകളും. 49.9 കെ ആളുകള്‍ ലെക്ക് ചാലിയേര്‍ട്ടിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.

   സഹജീവി സ്‌നേഹം നിറഞ്ഞ ആനകളുടെ പ്രവൃത്തികളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. തമിഴ്‌നാട്ടില്‍ അടുത്തിടെ നാട്ടില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം തോട്ടത്തിലെ വാഴകള്‍ മൊത്തം നശിപ്പിച്ചപ്പോള്‍ കിളിക്കൂടിരിക്കുന്ന ഒരു വാഴയെ മാത്രം ഒഴിവാക്കിയത് വാര്‍ത്തയായിരുന്നു. ആനകള്‍ വാഴത്തോട്ടത്തില്‍ നാശം വിതച്ച സമയത്ത് കൂട്ടില്‍ കിളിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ചുറ്റുപാടുമുള്ള എല്ലാ വാഴകളും ആനക്കൂട്ടം നശിപ്പിച്ചപ്പോള്‍ കൂടിരിക്കുന്ന ഒരു വാഴക്ക് മാത്രം കേടുപാടുകള്‍ ഒന്നും വരുത്തിയിരുന്നില്ല. കിളിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് ഈ വാഴയെ മാത്രം ഒഴിവാക്കിയതായിരിക്കാം എന്നാണ് കരുതുന്നത്.
   Published by:Sarath Mohanan
   First published:
   )}