Viral | സിക്സ്ത്ത് സെന്‍സ്? ഭൂമികുലുക്കത്തിന് തൊട്ടുമുൻപ് മകളെ എടുത്തുകൊണ്ടോടി പിതാവ്; വൈറല്‍ വീഡിയോ
Viral | സിക്സ്ത്ത് സെന്‍സ്? ഭൂമികുലുക്കത്തിന് തൊട്ടുമുൻപ് മകളെ എടുത്തുകൊണ്ടോടി പിതാവ്; വൈറല്‍ വീഡിയോ
ഭൂകമ്പം ഉണ്ടാവുന്നതിനു തൊട്ടു മുൻപ് അത് അനുഭവപ്പെട്ടതുപോലെയാണ് ആ പിതാവിന്റെ നടപടി. ഉടൻ അയാൾ മകളെ എടുത്ത് പുറത്ത് കടന്നു.
Last Updated :
Share this:
പ്രകൃതി ദുരന്തങ്ങള്‍ (Natural calamities) പലപ്പോഴും പെട്ടെന്നാണ് സംഭവിക്കാറ്. പെട്ടെന്നുണ്ടാകുന്ന ചില ഇടപെടലുകൾ അത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ സഹായിക്കുകയും ചെയ്തേക്കാം. അത്തരത്തിൽ, ഭൂമികുലുക്കം (earthquake) ഉണ്ടായപ്പോള്‍ ഒരു പിതാവിന് കുട്ടിയോടുള്ള കരുതലും സന്ദര്‍ഭത്തിനനുസരിച്ചുള്ള അദ്ദേഹത്തിന്റെ ഇടപെടലും വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2018 ൽ നടനന്ന സംഭവമാണിത്.
കുട്ടിയുടെ പിതാവിന് എന്തെങ്കിലും സിക്സ്ത്ത് സെന്‍സ് (sixth sense) ഉണ്ടോ എന്ന രീതിയിലുള്ള ചോദ്യങ്ങളാണ് വീഡിയോ കണ്ടവരുടെ മനസ്സില്‍ തോന്നുക.
ഭൂകമ്പം ഉണ്ടാകുന്നതിന് കുറച്ച് സെക്കന്‍ഡുകള്‍ക്ക് മുമ്പ് അയാള്‍ക്ക് അത് അനുഭവപ്പെട്ടതു പോലെയാണ് പിതാവിന്റെ പെരുമാറ്റം. പിതാവ് ഒരു കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നതും മകള്‍ മേശപ്പുറത്ത് ഇരിക്കുന്നതുമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പെട്ടെന്ന് തന്നെ കുട്ടിയെ (daughter) എടുത്ത് അദ്ദേഹം വീടിനു പുറത്തേക്ക് ഓടുന്നത് കാണാം. വീടിനുള്ളിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. അദ്ദേഹം ഇത് ചെയ്യാനുള്ള കാരണം ആദ്യം വ്യക്തമായില്ലെങ്കിലും, പിന്നീട് വീടിനുള്ളിലെ സാധനങ്ങള്‍ ചലിക്കുന്നതും കുലുങ്ങുന്നതും കാണാം.
2 മില്യണിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. കുട്ടിയുടെ പിതാവിനെ പ്രശംസിച്ചാണ് കൂടുതല്‍ കമന്റുകളും. കുട്ടിയുടെ അമ്മയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. തന്റെ ഭര്‍ത്താവും കുഞ്ഞുമാണ് വീഡിയോയില്‍ ഉള്ളതെന്ന് അവര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ഭര്‍ത്താവ് ഒരു ഹീറോയാണെന്നാണ് മറ്റ് ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. 2018ല്‍ യുഎസിലെ അലാസ്കയിലാണ് സംഭവം ഉണ്ടായതെന്നും അവര്‍ പറയുന്നു.
റോഡില്‍ ഒരു സൈക്കിള്‍ റിക്ഷ തനിയെ നീങ്ങുന്ന വിചിത്രമായ ഒരു സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പക്ഷേ ആരും ആ റിക്ഷ ഓടിക്കുന്നില്ല എന്നതാണ് പ്രത്യേകത. ഒരാള്‍ സ്വന്തമായി ചവിട്ടി തിരിക്കുന്നതുപോലെ തന്നെയാണ് റിക്ഷ നീങ്ങുന്നത്. 'അപ്ഡേറ്റ് ഓഫ് നേപ്പാള്‍ ബന്ദ' എന്ന പേജാണ് വീഡിയോ ഫേസ്ബുക്കില്‍ എത്തിച്ചത്. 'ഓട്ടോ വോയ്സ് കമാന്‍ഡും ഓട്ടോ പാര്‍ക്കിംഗും ഉള്ള ടെസ്ല റിക്ഷ!' എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
കനത്ത മഴ പെയ്യുന്ന സമയത്തെ തിരക്കേറിയ റോഡാണ് ക്ലിപ്പിന്റെ പശ്ചാത്തലം. കുറച്ച് സെക്കന്റുകള്‍ക്ക് ശേഷം, റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു റിക്ഷ തനിയെ തിരിഞ്ഞ് വീണ്ടും പാര്‍ക്കിംഗ് സ്ഥാനത്തേക്ക് നീങ്ങുന്നത് കാണാം. റിക്ഷ തനിയെ നീങ്ങുന്നത് കണ്ട് നടപ്പാതയില്‍ ചിലര്‍ ആക്രോശിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. റിക്ഷ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന പ്രതിഭാസത്തെ 'പ്രേതബാധ' എന്നാണ് പല നെറ്റിസണ്‍മാരും വിശേഷിപ്പിച്ചത്. ഈ 'ഓട്ടോ ഡ്രൈവിംഗ് റിക്ഷ' കണ്ടാല്‍ ടെസ്ലയുടെ സിഇഒ ആയ എലോണ്‍ മസ്ക് ഞെട്ടിപ്പോകുമെന്ന് മറ്റ് ഉപയോക്താക്കള്‍ കമന്റ് ചെയ്തു. വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.