നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | അച്ഛനെ തല്ലിയ കടയുടമയെ കൈകാര്യം ചെയ്ത് മകൾ; വീഡിയോ വൈറൽ

  Viral video | അച്ഛനെ തല്ലിയ കടയുടമയെ കൈകാര്യം ചെയ്ത് മകൾ; വീഡിയോ വൈറൽ

  അഞ്ച് രൂപ ചായയുടെ തർക്കത്തിന്റെ പേരിൽ പ്രായമായ പിതാവിനെ തല്ലിയ കടയുടമയ്‌ക്ക്‌ മകളുടെ മർദ്ദനം

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൗണിൽ അഞ്ച് രൂപ ചായയുടെ തർക്കത്തിന്റെ പേരിൽ പ്രായമായ പിതാവിനെ കടയുടമ മർദ്ദിച്ചതിനെ തുടർന്ന് കോപാകുലയായ മകൾ കടയുടമയെ മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ (video) സോഷ്യൽ മീഡിയയിൽ (social media) വൈറലായിരിക്കുകയാണ്.

   നഗരത്തിലെ ഹൈവേയ്ക്ക് സമീപമുള്ള ഭുരയുടെ കടയിൽ നിന്ന് ചായ കുടിച്ചതായി തേജ് സിംഗ് പരിഹാർ പറഞ്ഞു. ചായകുടി കഴിഞ്ഞ് അഞ്ച് രൂപ നൽകിയെങ്കിലും കിട്ടിയില്ലെന്ന് ഭുര പറഞ്ഞു. തുടർന്ന് തർക്കം ഉണ്ടാവുകയും ഭുര തേജ് സിംഗിനെ മർദിക്കുകയും ചെയ്തു.

   പിന്നീട് തേജ് സിംഗ് വീട്ടിലെത്തിയപ്പോഴാണ് മകൾ സംഭവം അറിയുന്നത്. ദേഷ്യം വന്ന പെൺകുട്ടി വടിയുമായി കടയിലെത്തി. അവിടെ എത്തിയ ഉടനെ അവൾ കടയുടമയെ മർദിക്കാൻ തുടങ്ങി.

   എന്നാൽ കടയുടെ സമീപത്തുണ്ടായിരുന്നവർ തടിച്ചുകൂടി സ്ഥിതിഗതികൾ ശാന്തമാക്കി തീർക്കുകയായിരുന്നു.   വീഡിയോയ്ക്ക് വന്ന കമന്റുകളിൽ അധികവും പെൺകുട്ടിയെ പ്രകീർത്തിച്ചുകൊണ്ടുള്ളതായിരുന്നു. അച്ഛനെ വേദനിപ്പിച്ചയാൾക്കു ചുട്ട മറുപടി കൊടുക്കാൻ മകൻ എന്ന വാർപ്പുമാതൃക തകർത്തെറിഞ്ഞ പെൺകുട്ടി പലരെയും അമ്പരപ്പിച്ചു.

   Summary: A video has gone viral on internet where a shopkeeper is beaten up by a girl, infuriated by the former acting tough on her father after he drank tea from his shop. The girl had beaten the shopkeeper with a stick and was soon placated by people standing in the vicinity
   Published by:user_57
   First published: