• HOME
  • »
  • NEWS
  • »
  • buzz
  • »
  • കർണാടകയില്‍ ബസ് കണ്ടക്ടറുടെ അതിക്രമം; യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിടുന്ന വീഡിയോ വൈറല്‍

കർണാടകയില്‍ ബസ് കണ്ടക്ടറുടെ അതിക്രമം; യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിടുന്ന വീഡിയോ വൈറല്‍

യാത്രക്കാരൻ ബസിൽ കയറിയപ്പോൾ തന്നെ കണ്ടക്ടർ അരിശംപിടിയ്ക്കുകയും അയാളുടെ മുഖത്ത് അടിക്കുകയുമായിരുന്നു. അടുത്ത നിമിഷം അയാൾ യാത്രക്കാരനെ ചവിട്ടി താഴെയിട്ടു.

  • Last Updated :
  • Share this:
    കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് കണ്ടക്ടർ ഒരു യാത്രക്കാരനെ വാഹനത്തിൽ നിന്ന് തല്ലുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ നെറ്റിസൺമാരെ അമ്പരപ്പിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഒരു ബസ് ഡിപ്പോയിലാണ് സംഭവം. വീഡിയോ ക്ലിപ്പിൽ, മദ്യപിച്ചതായി തോന്നുന്ന ഒരു യാത്രക്കാരൻ ബസിലേക്ക് പ്രവേശിക്കുന്നത് കാണാം. ബുധനാഴ്ചയാണ് സംഭവം നടന്നത്. സമീപത്തുള്ള ഒരാളാണ് ദൃശ്യം പകർത്തി ഓൺലൈനിൽ പങ്കുവെച്ചത്.

    യാത്രക്കാരൻ ബസിൽ കയറിയപ്പോൾ തന്നെ കണ്ടക്ടർ അരിശംപിടിയ്ക്കുകയും അയാളുടെ മുഖത്ത് അടിക്കുകയുമായിരുന്നു. അടുത്ത നിമിഷം അയാൾ യാത്രക്കാരനെ ചവിട്ടി താഴെയിട്ടു. കണ്ടക്ടർ യാത്രക്കാരനെ പരിശോധിക്കുന്നത് കാണാം. എന്നാൽ വൈറലായ ക്ലിപ്പിൽ ശബ്ദം ഇല്ലാത്തതിനാൽ ഇരുവരും തമ്മിലുള്ള സംഭാഷണം അവ്യക്തമാണ്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ആരും രക്ഷിക്കാൻ വരാതിരുന്നിട്ടും യാത്രക്കാരനെ നിലത്ത് ഇട്ടിട്ട് ബസ് മുന്നോട്ട് നീങ്ങുന്നു.







    വീഡിയോ ഓൺലൈനിൽ പങ്കുവച്ച ട്വിറ്റർ ഉപയോക്താവ് എഴുതി, “പുത്തൂർ: ഈശ്വരമംഗലത്ത് കെഎസ്ആർടിസി ബസ് ഓപ്പറേറ്ററുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി. ഡ്രൈവർ യാത്രക്കാരനെ ചവിട്ടുകയും റോഡിലേക്ക് തള്ളുകയും ചെയ്തു. "
    Published by:Amal Surendran
    First published: