ടൊവിനോ തോമസ് (Tovino Thomas) നായകനായി എത്തിയ മിന്നൽ മുരളി (Minnal Murali) മലയാള ഭാഷയ്ക്കും പുറമെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ബേസിൽ ജോസഫാണ് സംവിധാനം, സോഫിയ പോൾ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിർമ്മിച്ച സിനിമയിൽ ടൈറ്റിൽ റോളിൽ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചിരിക്കുന്നു.
പ്രേക്ഷകർക്കും നിരൂപകർക്കും ഇടയിൽ ഒരുപോലെ ഹിറ്റായ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോളതലത്തിലെ മികച്ച 10 ചിത്രങ്ങളിൽ ഇടംപിടിച്ചു. ഇപ്പോൾ, സിനിമാ ലോകത്തിന് പുറത്ത് അതിന്റെ സ്വാധീനം സൃഷ്ടിക്കുകയാണ്.
മലയാളി ദമ്പതികൾ അവരുടെ വിവാഹത്തിന് മിന്നൽ മുരളി ടച്ച് നൽകുന്നു. 'ദ ഇന്ത്യൻ എക്സ്പ്രസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമൽ രവീന്ദ്രൻ എന്ന വരൻ നാടൻ സൂപ്പർഹീറോയുടെ വേഷമണിഞ്ഞാണ് വിവാഹച്ചടങ്ങിൽ എത്തിയത്. ദമ്പതികൾ ജനുവരി 23ന് കോട്ടയം ജില്ലയിൽ വിവാഹിതരായി.
സമാനമായ രീതിയിൽ വിവാഹത്തിന് മുന്നോടിയായി ദമ്പതികൾ ഒരു ‘സേവ് ദ ഡേറ്റ്’ വീഡിയോ ചിത്രീകരിച്ചിരുന്നു. വിവാഹ വീഡിയോ കോട്ടയത്തെ പച്ചപ്പ് നിറഞ്ഞ നെൽവയലുകളെ ചിത്രീകരിക്കുന്നു. ചുവപ്പും നീലയും കലർന്ന സൂപ്പർഹീറോ വേഷം ധരിച്ച വരൻ 'മിന്നൽ മുരളി', മൈതാനത്തിലൂടെ ഓടുന്നതിന് മുമ്പ് മാലകൾ കൈമാറുന്നു. അവസാനം, ദമ്പതികൾ യഥാർത്ഥ സൂപ്പർഹീറോ ഫാഷനിൽ ആകാശത്തേക്ക് പറന്നുയരുന്നു. 'ഫോട്ടോഗ്രഫി_ആത്രേയ' എന്ന ഹാൻഡിലാണ് ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, നെറ്റ്ഫ്ലിക്സ് ഇന്ത്യ എന്നിവരെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
അഭിനന്ദനാർഹമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മിന്നൽ മുരളിയായി എത്തുന്നത് കാണാൻ ബന്ധുക്കൾ ആവേശത്തിലായിരുന്നു എന്ന് വരൻ. ആദ്യം, വരന്റെ കസിൻസും വിവാഹത്തിന് സൂപ്പർഹീറോകളുടെ വേഷം ധരിക്കാൻ പദ്ധതിയിട്ടിരുന്നു എങ്കിലും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം അവർക്ക് പങ്കെടുക്കാനായില്ല. സ്റ്റോർ മാനേജരായി ജോലി ചെയ്യുന്ന അമൽ ഈ വിചിത്രമായ ആശയത്തിന് പിന്നിലെ കാരണം വിശദീകരിച്ചു. ഫോട്ടോഗ്രാഫിയോടുള്ള താൽപ്പര്യത്തിൽ നിന്നാണ് ഈ ഫോട്ടോഷൂട്ട് ഉടലെടുത്തത്. അതുകൊണ്ടാണ് ആത്രേയയുടെ ഫോട്ടോഗ്രാഫി ടീമിനെ തേടിയെത്തിയത്.
വധു അഞ്ജു കെ.എച്ച്. 'സേവ് ദി ഡേറ്റ്' വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ തുടക്കത്തിൽ അൽപ്പം വിമുഖത കാണിച്ചിരുന്നു. പക്ഷേ ധാരാളം നല്ല പ്രതികരണങ്ങൾ ലഭിച്ചതിന് ശേഷം, അഞ്ജു ഈ ആശയത്തിലേക്ക് ആകൃഷ്ടയായി. വിവാഹത്തിന് ശേഷമുള്ള ഷൂട്ടിംഗിൽ താൻ ആവേശത്തിലായിരുന്നുവെന്ന് അവർ പറഞ്ഞു. വാസ്തവത്തിൽ, വധുവിന്റെ കുടുംബവും സുഹൃത്തുക്കളും ഈ ആശയം നന്നായി സ്വീകരിച്ചു. അവരിൽ ചിലർ ഇപ്പോൾ അഞ്ജുവിനെ 'മിന്നൽ' എന്ന് വിളിക്കുന്നുണ്ടത്രേ.
Summary: Malayali groom dressed up as Minnal Murali for his weddingഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.