നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | അമ്മയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പൂക്കളുമായി എത്തി; മകന് കിട്ടിയത് ചെരുപ്പിനടി

  Viral Video | അമ്മയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പൂക്കളുമായി എത്തി; മകന് കിട്ടിയത് ചെരുപ്പിനടി

  മിസ് യൂ എന്ന പ്ലക്കാര്‍ഡും കൈനിറയെ പൂക്കളുമായായിരുന്നു മകന്റെ വരവ്.

  • Share this:
   എയര്‍പോര്‍ട്ടില്‍ നിന്ന് അമ്മയെ സ്‌നേഹപൂര്‍വം സ്വീകരിക്കാനെത്തിയ മകന് കിട്ടിയത് ചെരുപ്പനടി. മിസ് യൂ എന്ന പ്ലക്കാര്‍ഡും കൈനിറയെ പൂക്കളുമായായിരുന്നു മകന്റെ വരവ്. എന്നാല്‍ മകനെ കണ്ടതും അമ്മ ചെരുപ്പൂരി അടിക്കുകയയാിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

   അന്‍വര്‍ ജിബാരി എന്ന അമേരിക്കന്‍ നടനാണ് അമ്മയുടെ കൈയില്‍നിന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് അടികിട്ടിയത്. ചിരിച്ചുല്ലസിച്ച് പൂക്കളുമായി മകന്‍ അടുത്തേക്ക് അടുത്തേക്ക് വന്നതും അമ്മ ചെരുപ്പൂരി അടിച്ചോടിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.

   എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചിരിപടര്‍ത്തിയിരിക്കുകയാണ്. രസകരമായ അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. അന്‍വര്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
   View this post on Instagram


   A post shared by Anwar Jibawi (@anwar)


   Viral Video | ഉള്ളു നിറഞ്ഞ് ചിരി; കയ്യില്ലാത്ത കുട്ടിയ്ക്ക് കൃത്രിമ കൈ പിടിപ്പിച്ചപ്പോള്‍; വീഡിയോ

   ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് കൃത്രിമ കൈവെച്ച് പിടിപ്പിക്കുന്ന വീഡിയോ(Video) സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു(Viral). ഏവരെയും കണ്ണ് തുറപ്പിക്കുന്ന ഹൃദയം തൊടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍(Social Media) വൈറലാകുന്നത്. ഡോക്ടര്‍ കൃത്രിമ കൈയുമായെത്തി(Prosthetic Arm) ബാലന്റെ ഇടത് കൈ മുട്ടിന് താഴെ പിടിപ്പിക്കുകയാണ്. കൈവെച്ച ശേഷമുള്ള കുട്ടിയുടെ ചിരിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

   വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഡോക്ടറെ നോക്കി ചിരിക്കുന്ന മിടുക്കന്‍ ആരുടെയും മനം നിറയ്ക്കും. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം, കുട്ടി തന്റെ മറ്റേ കൈകൊണ്ട് അത് തൊട്ടുനോക്കുകയാണ്. ശേഷം അവന്‍ സന്തോഷത്തോടെ ചുറ്റുമുള്ളവരെ നോക്കി.

   ലോകഭിന്നശേഷി ദിനത്തില്‍ ഈ വീഡിയോ പുറത്ത് വരുമ്പോള്‍ പ്രാധാന്യം ഏറുകയാണ്. പരിമിതികളില്‍ തളരാതെ മുന്നോട്ടു പോകാനും പ്രചോദനമാകുന്നതാണ് വീഡിയോ.

   ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം ആളുകള്‍ ആണ് വീഡിയോ കണ്ടത്. കുട്ടിയുടെ നിഷകളങ്കമായ പുഞ്ചിരി കണ്ട് പലരും വികാരനിര്‍ഭരമായ കമന്റുകളുമായെത്തുകയും ചെയ്തു. ലോക ഭിന്നശേഷി ദിനത്തോടുനുബന്ധിച്ചാണ് വീഡിയോ പ്രചരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}