• HOME
  • »
  • NEWS
  • »
  • buzz
  • »
  • Inhumane | ലിഫ്റ്റില്‍ കുടുങ്ങിയതിന് സെക്യൂരിറ്റി ജീവനക്കാരനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിച്ച് യുവാവ്

Inhumane | ലിഫ്റ്റില്‍ കുടുങ്ങിയതിന് സെക്യൂരിറ്റി ജീവനക്കാരനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിച്ച് യുവാവ്

ഏകദേശം 3-4 മിനിറ്റോളം നാഥ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവമറിഞ്ഞ ഉടന്‍ തന്നെ ലിഫ്റ്റ് തുറന്ന് ഇയാളെ പുറത്തിറങ്ങാന്‍ സഹായിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    അപ്പാര്‍ട്ടുമെന്റിലെ ലിഫ്റ്റില്‍ (lift) കുടുങ്ങിതിന് സെക്യൂരിറ്റി ജീവനക്കാരനെയും (Security Guard) ലിഫ്റ്റ് ഓപ്പറേറ്റയറെയും (lift operator) മര്‍ദിച്ച് യുവാവ്. ഗുരുഗ്രാമിലെ Gurugram) സെക്ടര്‍ 50 ലെ ക്ലോസ് നോര്‍ത്ത് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്.

    "ലിഫ്റ്റില്‍ കുടുങ്ങി 3-4 മിനിറ്റിനുള്ളില്‍ അദ്ദേഹത്തെ പുറത്തിറങ്ങാന്‍ സഹായിച്ചു. എന്നാല്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ അയാള്‍ എന്നെ മര്‍ദിക്കുകയായിരുന്നു, ഗാര്‍ഡുമാരില്‍ ഒരാളായ അശോക് കുമാർ എഎന്‍ഐയോട് പറഞ്ഞു. കുമാറിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ വരുണ്‍നാഥ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



    തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ വരുണ്‍നാഥ് കുടുങ്ങിയത്. ഏകദേശം 3-4 മിനിറ്റോളം നാഥ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവമറിഞ്ഞ ഉടന്‍ തന്നെ ലിഫ്റ്റ് തുറന്ന് ഇയാളെ പുറത്തിറങ്ങാന്‍ സഹായിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിക്കുകയായിരുന്നു.

    സംഭവത്തില്‍ താന്‍ തെറ്റുകാരനല്ലെന്നും നാഥിന് തെറ്റുപറ്റിയെന്നും കുമാര്‍ നാഥിനോട് പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, പ്രശ്‌നം ഗുരുതരമായതോടെ സെക്ടര്‍ 50 പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് സംഭവത്തില്‍ മർദ്ദനമേറ്റ കുമാര്‍ പോലീസില്‍ പരാതി നല്‍കി.



    ഇതിനിടെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. യുവാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് യുവാവ് ചെയ്തതെന്ന് ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു.

    അതേസമയം, ഏതാനും ദിസവങ്ങള്‍ക്ക് മുമ്പ് ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്തതിന് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. നോയിഡയിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനോട് യുവതി മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

    സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. ഭവ്യ റായ് എന്ന യുവതിയെയാണ് നോയിഡ സെക്ടര്‍ 128ലെ ജെയ്പീ വിഷ് ടൗണില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐപിസി 153 എ, 323, 504, 505(2), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

    കാര്‍ പാര്‍ക്കിംഗില്‍ നിന്ന് യുവതി അവരുടെ കാര്‍ പുറത്തേക്ക് എടുക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ ഗേറ്റ് തുറക്കാന്‍ അല്‍പ്പം വൈകി. ഇതിനെച്ചൊല്ലി യുവതി ബഹളം ഉണ്ടാക്കുകയായിരുന്നു. യുവതി സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.

    സംഭവമറിഞ്ഞ് എത്തിയ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ കരണ്‍ ചൗധരിയാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് ഈ വീഡിയോ സൂപ്പര്‍വൈസറെ കാണിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. അതേസമയം, സംഭവം വൈറലായതോടെ യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് ഹൗസിങ് സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
    Published by:Amal Surendran
    First published: