HOME » NEWS » Buzz » VIRAL VIDEO OF MAN WHO SLIPPED INTO A ROADSIDE PIT MANIPULATING THAT INTO A PUSH UP

Viral video | വഴുതി വീണിടത്ത് പുഷ് അപ്പ് എടുക്കുന്ന യുവാവ്; വീഡിയോ വൈറൽ

Man who slipped into a roadside pit manipulates that into a push-up | കേബിൾ കുഴിയിലേക്ക് വഴുതിയപ്പോൾ അതിനെ പുഷ് അപ്പ് ആക്കി മാറ്റി യുവാവ്. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: June 3, 2021, 3:20 PM IST
Viral video | വഴുതി വീണിടത്ത് പുഷ് അപ്പ് എടുക്കുന്ന യുവാവ്; വീഡിയോ വൈറൽ
Man who slipped into a roadside pit manipulates that into a push-up | കേബിൾ കുഴിയിലേക്ക് വഴുതിയപ്പോൾ അതിനെ പുഷ് അപ്പ് ആക്കി മാറ്റി യുവാവ്. വീഡിയോ വൈറൽ
  • Share this:
വീണിടത്ത് ഉരുളുക എന്ന പ്രയോഗം കേട്ടിട്ടുള്ളവർക്കറിയാം കാര്യം, പ്രത്യേകിച്ചും അതിന്റെ അർഥം. നമ്മുടെ മലയാള സിനിമ എടുത്താൽ, ഒരുപക്ഷെ, ഈ പ്രയോഗത്തിന് ചേരുന്ന ഒട്ടേറെ രംഗങ്ങൾ കണ്ടെന്ന് വരാം. പലതിലും എന്തെങ്കിലും കള്ളം മറച്ചു പിടിക്കാനോ, അല്ലെങ്കിൽ ചമ്മൽ മാറി എന്നറിയിക്കാനോ, അതുമല്ലെങ്കിൽ ഒന്ന് ഇമ്പ്രെസ് ചെയ്യിക്കാനോ ഒക്കെയാവും ഇത്തരം രംഗങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇത്തരത്തിൽ വീണിടത്തെ വിദ്യ പ്രയോഗിക്കുന്നയാളെ കാണാം.

റോഡരികിൽ കേബിൾ കുഴിയെടുക്കുന്നതിന്റെ അരികിൽ നിൽക്കുകയായിരുന്നു ഒരു യുവാവ്. പെട്ടെന്നാണ് കാല് തെന്നി വീഴുന്നത്. എന്നാൽ വീണതാണ് എന്ന് തോന്നിക്കാതെ, വീണ സ്ഥലത്ത് കിടന്ന് പുഷ്അപ്പ് എടുക്കുകയാണ് ഇയാൾ. കേബിൾ കുഴിയുടെ രണ്ടരികിലുമായി കൈകുത്തിക്കൊണ്ടാണ് യുവാവ് പുഷ് അപ്പ് എടുക്കുന്നത്.

സംഭവം എവിടെയെന്നു പരാമർശിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംഭവം ഈ മാസം തന്നെ നടന്നതായാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. വീഡിയോ ചുവടെ:








View this post on Instagram






A post shared by @i.malayali






Summary: Viral video on internet showing a man manipulating slipping into roadside pit as taking push-ups.

Also read: രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' അവതരിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ് പ്രൊഡക്ഷൻസ്

രക്ഷിത്ത് ഷെട്ടി നായകനാവുന്ന കന്നഡ ചിത്രം '777 ചാർളി' മലയാളത്തിൽ അവതരിപ്പിക്കാനൊരുങ്ങി പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്'. കിരൺരാജ് കെ. എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട് സിനിമയ്ക്ക് ലഭിച്ച അഭിമാന നിമിഷമാണെന്ന് കിരൺരാജ് അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു എന്ന രീതിയിൽക്കൂടി സിനിമയിൽ മലയാളി സാന്നിധ്യമുണ്ട്.

സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. ഒരു 15 മിനിറ്റ് ദൈർഘ്യമുള്ള ഷോറീൽ കണ്ട് ഇഷ്‌ടപ്പെട്ട ശേഷമാണ് പൃഥ്വിരാജ് തീരുമാനത്തിലെത്തിയത്. ചിത്രത്തിൻറെ ഭാഗമായി രക്ഷിത്ത് ഷെട്ടിയും പൃഥ്വിരാജും തമ്മിൽ ഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്‌തു.

സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് സിനിമയുടെ ടീസറിൽ ഉൾപ്പെടുത്തുന്ന ഗാനമാണ്. സിനിമയുടെ തമിഴ് വേർഷൻ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ ഒരു പ്രമുഖ താരമായിരിക്കും എന്ന സൂചനയുമുണ്ട്.

ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ധർമ്മ എന്ന യുവാവിന് കൂട്ടായി ചാർളി എന്ന ഒരു ലാബ്രഡോർ നായ്ക്കുട്ടി എത്തിച്ചേരുന്നതാണ് കഥയുടെ ഇതിവൃത്തം.

സംഗീത ശൃംഗേരിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ക്യാമറ കൈകാര്യം ചെയ്യുന്നത് അരവിന്ദ് കശ്യപ്, സംഗീതം നോബിൻ പോൾ.
Published by: user_57
First published: June 3, 2021, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories