നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സ്റ്റിമുലേറ്റർ ഉപയോഗിച്ച് ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് യുവാക്കൾ; വൈറല്‍ വീഡിയോ

    സ്റ്റിമുലേറ്റർ ഉപയോഗിച്ച് ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് യുവാക്കൾ; വൈറല്‍ വീഡിയോ

    സ്ത്രീകൾ വളരെ നിസാരമായി വേദന അഭിമുഖീകരിക്കുമ്പോൾ പുരുഷന്മാർ അത് മൂലം കഷ്ടപ്പെടുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

    • Share this:
      സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സുഹൃത്തുക്കളുടെ  സംഘം  ഒരു സ്റ്റിമുലേറ്ററിന്റെ സഹായത്തോടെ ആർത്തവ വേദന  കൃത്രിമമായി സൃഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടുകയാണ്.  അറിവ് പകരുന്ന വീഡിയോ എന്നാണ് സ്ത്രീകൾ ഇതിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. സ്ത്രീകളുടേതിൽ നിന്ന് വ്യത്യസ്തമായി ആർത്തവ വേദന അനുഭവിക്കുമ്പോൾ പുരുഷന്മാരുടെ പ്രതികരണത്തിൽ ഉണ്ടാകുന്ന വ്യത്യാസമാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.

      ആർത്തവ വേദന അനുഭവിക്കുന്ന ഒരു പുരുഷന്റെ പ്രതികരണം കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ രസകരമായ പ്രതികരണമാണ് അദ്ദേഹത്തിന്റേത്.  വേദന താങ്ങാനാവാതെ ഒടുവിൽ അദ്ദേഹം നിലത്ത് വീഴുകയാണ്. അതിനുശേഷം ഒരു സ്ത്രീയിലും അതേ സ്റ്റിമുലേറ്റർ ഉപയോഗിച്ചുകൊണ്ട് വേദന സൃഷ്ടിക്കുന്നുണ്ട്.  എന്നാൽ അവർ ഒന്ന് മുഖം ചുളിക്കുന്നത് പോലുമില്ല. രണ്ട് സ്ത്രീകളും പുരുഷന്മാരും സ്റ്റിമുലേറ്റർ ഉപയോഗിക്കുന്നുണ്ട്. ഏറെക്കുറെ സമാനമാണ് അവരുടെ പ്രതികരണം.

      സ്ത്രീകൾ വളരെ നിസാരമായി വേദന അഭിമുഖീകരിക്കുമ്പോൾ പുരുഷന്മാർ അത് മൂലം കഷ്ടപ്പെടുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. വേദന സഹിക്കാൻ കഴിയാതെ അവർ സ്റ്റിമുലേറ്റർ ഓഫാക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത്രയും വേദന അനുഭവിച്ചു കൊണ്ടാണ് നിങ്ങൾ സാധാരണയെന്ന പോലെ നടക്കുകയും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പുരുഷന്മാരിൽ ഒരാൾ പറയുന്നുണ്ട്.

      Also Read-മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ

      ഓൺലൈനിൽ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും തുല്യമായ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചില ആളുകൾ അതൊരു തമാശ വീഡിയോ ആണെന്ന് അഭിപ്രായപ്പെട്ടു. തങ്ങളും ഈ പ്രൊഡക്റ്റ് വാങ്ങാൻ പോവുകയാണെന്നും തങ്ങളുടെ ജീവിതത്തിലെ പുരുഷന്മാരും ആർത്തവ വേദന അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ്  നിരവധി സ്ത്രീകൾ കമന്റ് ചെയ്തു.



      "ഈ ഉപകരണം ഉപയോഗിച്ചാലും ശരീരത്തിന് പുറത്തു നിന്നാണ് വേദന സൃഷ്ടിക്കുന്നത്. ഇത് പോലെയല്ല ശരീരത്തിലെ ഒരു അവയവം എല്ലാ മാസവും സ്വയം രക്തം പുറന്തള്ളുന്നത്. പുരുഷന്മാരേക്കാൾ മനസിന് ഉറപ്പുള്ളത് ഞങ്ങൾക്കാണെന്ന് സ്ത്രീകൾക്ക് അറിയാം. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വാർത്തയേ അല്ല" എന്നാണ് ഒരു സ്ത്രീ പ്രസ്തുത വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. നിയമം മൂലം ഈ വേദന എല്ലാ പുരുഷന്മാരെക്കൊണ്ടും അനുഭവിപ്പിക്കണം എന്നാണ് മറ്റൊരു സ്ത്രീ പ്രതികരിച്ചത്. "ഓരോ 26-32 ദിവസം കൂടുമ്പോഴും ആർത്തവ സമയത്ത് 2 ദിവസത്തെ അവധി തരാത്ത മേലുദ്യോഗസ്ഥരുടെ മേൽ ഈ ഉപകരണം ഉപയോഗിക്കാൻ കഴിയുമോ?" എന്നാണ് അൽപ്പം രോഷവും തമാശയും കലർത്തിക്കൊണ്ട് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ചോദിച്ചത്. സഹാനുഭൂതി എന്താണെന്ന് പഠിപ്പിക്കുന്ന ഉപകരണം എന്നാണ് അവർ ഈ സ്റ്റിമുലേറ്ററിനെ വിശേഷിപ്പിച്ചത്.

      ആർത്തവം എന്ന ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകൾ പൊതുവെ നേരിടുന്ന അവഗണനകൾക്കും അധിക്ഷേപങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് താഴെയുള്ള അസംഖ്യം കമന്റുകളിൽ  കാണാൻ കഴിയുക.
      Published by:Asha Sulfiker
      First published:
      )}