• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഉയിരു കൊടുത്തും മക്കളെ കാക്കും'; പെരുമ്പാമ്പിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മത്താറാവ്

'ഉയിരു കൊടുത്തും മക്കളെ കാക്കും'; പെരുമ്പാമ്പിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മത്താറാവ്

എല്ലാ കുഞ്ഞുങ്ങളെയും അവിടെ നിന്ന് രക്ഷപ്പെടുത്തി അമ്മ താറാവ് സ്വയം പാമ്പിന് ഇരയാകുന്നതാണ് വീഡിയോയിൽ കാണുന്നത്

viral video of mother duck

viral video of mother duck

  • Last Updated :
  • Share this:
    കുട്ടികൾക്ക് എന്തെങ്കിലും ആപത്ത് പറ്റിയാൽ എന്ത് വില കൊടുത്തും രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് മാതാപിതാക്കൾ. പക്ഷികളായാലും മൃഗങ്ങളായാലും അത് അങ്ങനെ തന്നെ. വലിയ മൃഗങ്ങൾ വേട്ടയാടാൻ വരുമ്പോൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങൾ പല തവണ സമൂഹമാധ്യമങ്ങളിൽ മുമ്പും പ്രചരിച്ചിട്ടുണ്ട്.

    അത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മാളത്തിൽ കഴിയുന്ന താറാവിനെയും കുഞ്ഞുങ്ങളെയും ഇരയാക്കനായാണ് ഒരു ഭീമൻ പെരുമ്പാമ്പ് അവിടേക്ക് എത്തുന്നത്. എന്നാൽ എല്ലാ കുഞ്ഞുങ്ങളെയും അവിടെ നിന്ന് രക്ഷപ്പെടുത്തി അമ്മ താറാവ് സ്വയം പാമ്പിന് ഇരയാകുന്നതാണ് വീഡിയോയിൽ കാണുന്നത്.


    കുഞ്ഞുങ്ങൾ എല്ലാവരും മാളത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് ശേഷം അമ്മ താറാവിനെ മാളത്തിൽവെച്ച് തന്നെ പാമ്പ് വരിഞ്ഞുമുറുക്കുന്നതും വീഡിയോയിൽ കാണാം. സുധാ രാമന്‍ ഐഎഫ്‌എസ് എന്നയാളാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്.
    Published by:user_49
    First published: