നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | സ്ത്രീധനം ചോദിച്ചാൽ എന്ത് പറയും? വീണ്ടും ഹിറ്റായി നൈസലിന്റെ വീഡിയോ

  Viral video | സ്ത്രീധനം ചോദിച്ചാൽ എന്ത് പറയും? വീണ്ടും ഹിറ്റായി നൈസലിന്റെ വീഡിയോ

  സ്ത്രീധനം ചോദിക്കുന്ന ആൺവീട്ടുകാർക്ക് കൊടുക്കാൻ, 'മച്ചാനെ ഈ മറുപടി പോരെ അളിയാ?'

  വീഡിയോ വൈറൽ

  വീഡിയോ വൈറൽ

  • Share this:
   രാജ്യം മുഴുവനും ലോക്ക്ഡൗൺ എന്ന വാക്കും അതിന്റെ ആവിർഭാവവും നേരിട്ട അവസ്ഥയിൽ കേരളത്തിൽ ഹിറ്റായ ഒരു വീഡിയോ ഉണ്ടായിരുന്നു. മൂന്നു നേരവും, കൂടാതെ വൈകുന്നേരം ചായയും പലഹാരവും മുടങ്ങാതെ ലഭിച്ച നൈസൽ എന്നയാളിന്റെ വീഡിയോ ആയിരുന്നു അത്. ഒരു സുഹൃത്തിനയച്ച വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായി ഓടി.

   ചിറകറ്റ അവസ്ഥയിൽ വീടുകളിൽ ഒതുങ്ങിയ മലയാളി അതുകണ്ട് ചിരിച്ചു എന്ന് മാത്രമല്ല, ഒരു പ്രതിസന്ധി ഘട്ടത്തിൽ മനസ്സ് നിറയുന്ന തരത്തിൽ ഭക്ഷണം ലഭിക്കുന്നതിൽപ്പരം ആനന്ദം വേറെന്തുണ്ട് എന്ന് ഗാഢമായി ചിന്തിച്ചിട്ടുണ്ടാവണം താനും.

   ഭക്ഷണങ്ങളുടെ നീണ്ട പട്ടിക പറഞ്ഞ ശേഷം 'മച്ചാനെ, അത് പോരെ അളിയാ' എന്നൊരു ചോദ്യവും. വീട്ടിൽ നിന്നനിൽപ്പിൽ തന്നെ അതവതരിപ്പിക്കാനുണ്ടായ കോൺഫിഡൻസുമാണ് നൈസലിനെ സോഷ്യൽ മീഡിയ സ്റ്റാർ ആക്കി മാറ്റിയത്.

   പണക്കൊതിയന്മാർക്ക്‌ ഭാര്യയാവേണ്ടി വന്ന് ജീവൻപൊലിഞ്ഞ പെൺകുട്ടികളുടെ വാർത്ത തുടർക്കഥയാവുന്ന കേരളത്തിൽ ഇപ്പോൾ സ്ത്രീധന വിരുദ്ധ കാമ്പെയ്‌നുകൾ സജീവമാവുകയാണ്.
   വിസ്മയയുടെ മരണത്തോട് കൂടി കേരളം കലിപൂണ്ട അവസ്ഥയിലാണ്. സ്ത്രീധനം പെണ്ണിന് എന്ന് പറഞ്ഞു കൊടുക്കുമ്പോൾ അത് ഒന്ന് കണികാണാൻ പോലും അവസരം ലഭിക്കാതെ പുരുഷന്മാരുടെ പോക്കറ്റുകളിലേക്ക് പോകുന്ന അവസ്ഥയാണ് സ്ത്രീധന പീഡനത്തിനും, ആത്മഹത്യയും കൊലപാതകവും ഉൾപ്പെടുന്ന മരണങ്ങൾക്കും വഴിവെയ്‌ക്കുന്നത്‌. വിസ്‌മയക്കു മുൻപേ ഉത്തരയുടെ ദാരുണാന്ത്യമാണ് കേരളം ഏറ്റവുമധികം ചർച്ച ചെയ്തിരുന്നത്.

   പെൺവീട്ടിൽ കയറിവന്ന് അൽപ്പം പോലും അഭിമാനമില്ലാതെ 'നിങ്ങൾ എന്ത് തരും' എന്ന് ചോദിച്ചാൽ 'ഇറങ്ങിപ്പോവാൻ അഞ്ചു മിനിറ്റ് തരും' എന്ന് മറുപടി കൊടുത്ത് വിടണം എന്നാണ് ഏവരും ഒരേശ്വാസത്തിൽ പറയുന്നത്.

   ഇതിനിടയിലാണ് നൈസലിന്റെ വീഡിയോ പ്രസക്തമാവുന്നത്. 'നിങ്ങൾ കുട്ടിക്ക് എന്ത് കൊടുക്കും' എന്ന് ചെറുക്കൻ വീട്ടുകാർ ചോദിക്കുമ്പോൾ നൈസലിന്റെ വീഡിയോയാണ് മറുപടിയായി വരുന്നത്. വൈറലായ വീഡിയോ ചുവടെ.
   ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എമ്പാടും പ്രചരിക്കുകയാണ്‌. മകൾക്ക് ആരോഗ്യകരമായ ഭക്ഷണവും, നല്ല വിദ്യാഭ്യാസവും, ജോലി നേടാനുള്ള പ്രാപ്തിയിലേക്ക് അവളെ കൈപിടിച്ചുയർത്തലിനും ഉപരിയായി നൽകാൻ വേറൊരു സ്ത്രീധനം വേണോ എന്ന് മാതാപിതാക്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

   സെലിബ്രിറ്റികൾ പലരും ഈ വീഡിയോ ഷെയർ ചെയ്തവരുടെ കൂട്ടത്തിൽ പെടുന്നു.

   Summary: Video of social media sensation Naisal is once again becoming a big hit on social media space as anti-dowry campaign is gathering momentum with the shocking death of Vismaya from Kollam. The video is widely shared across social media platforms
   Published by:user_57
   First published:
   )}