നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Nora Fatehi | സിനിമ സെറ്റിൽ നടി നോറ ഫത്തേഹി സ്‌ട്രെച്ചറിൽ; വീഡിയോ വൈറലാവുന്നു

  Nora Fatehi | സിനിമ സെറ്റിൽ നടി നോറ ഫത്തേഹി സ്‌ട്രെച്ചറിൽ; വീഡിയോ വൈറലാവുന്നു

  Viral video of Nora Fatehi being taken to film sets in a stretcher | മലയാള ചിത്രം 'കായംകുളം കൊച്ചുണ്ണിയിൽ' ഐറ്റം സോംഗ് അവതരിപ്പിച്ച് നോറ മലയാളി പ്രേക്ഷകർക്ക് പരിചിതയാണ്

  നോറ ഫത്തേഹി സ്‌ട്രെച്ചറിൽ

  നോറ ഫത്തേഹി സ്‌ട്രെച്ചറിൽ

  • Share this:
   അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകൾക്കും അതിശയിപ്പിക്കുന്ന മെയ്യഴകിനും പേരുകേട്ട ബോളിവുഡിന്റെ പ്രിയ സുന്ദരി നോറ ഫത്തേഹി (Nora Fatehi) മറ്റൊരു ഡാൻസ് നമ്പറായ 'ഡാൻസ് മേരി റാണി'യുമായി സ്‌ക്രീനിൽ ഏവരെയും അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ്. പഞ്ചാബി ഗായകൻ ഗുരു രന്ധവയുടെ ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ഇരുവരും ഒരു ഫോട്ടോഷൂട്ട് നടത്തുകയും, അതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

   മലയാള ചിത്രം 'കായംകുളം കൊച്ചുണ്ണിയിൽ' നോറ ഒരു ഐറ്റം സോംഗ് അവതരിപ്പിച്ചിരുന്നു.

   ഗുരുവും നോറയും മുമ്പ് 'നാച്ച് മേരി റാണി ഇൻ 2020' എന്ന വമ്പൻ ഹിറ്റ് സമ്മാനിച്ചിരുന്നു. ഇരുവരും തങ്ങളുടെ തകർപ്പൻ രസതന്ത്രം കൊണ്ട് ആരാധകരെ ത്രസിപ്പിച്ചു. അടുത്തിടെ, ‘ഡാൻസ് മേരി റാണി’യുടെ സെറ്റിൽ നിന്നുള്ള ബിടിഎസ് വീഡിയോകളിലൊന്ന് സോഷ്യൽ മീഡിയയിൽ എത്തി  വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ, നടി തന്റെ  സ്ട്രെച്ചറിൽ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്നത് കാണാം. (വീഡിയോ ചുവടെ)
   View this post on Instagram


   A post shared by ETimes (@etimes)

   View this post on Instagram


   A post shared by Nora Fatehi (@norafatehi)


   യഥാർത്ഥത്തിൽ, നോറയുടെ മത്സ്യകന്യക വേഷമാണ് അവരുടെ ചലനത്തെ പരിമിതപ്പെടുത്തിയത്. ക്രൂ അംഗങ്ങൾക്ക് നോറയെ സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടിവന്നു.

   ഈ ആഴ്ച ആദ്യം, ഗുരു രൺധാവയും നോറ ഫത്തേഹിയും ചേർന്നുള്ള ഒരു സൂപ്പർ-ഹോട്ട് ഫോട്ടോ പോസ്റ്റ് ചെയ്തു. ഗുരു പങ്കുവച്ച മനോഹരമായ ഫോട്ടോയിൽ, അദ്ദേഹത്തെ സ്നേഹപൂർവ്വം നോക്കുന്ന നോറ, ഒരു മത്സ്യകന്യകയുടെ വേഷം ധരിച്ചിരിക്കുന്നതായി കാണാം. ഇരുവരും ഡേറ്റിംഗിലാണോ എന്ന സംശയം ആരാധകരിൽ ഉളവാക്കുന്നതാണ് ഫോട്ടോ. അടുത്തിടെ, ഗോവയിലെ ഒരു ബീച്ചിൽ ഇരുവരും ഒന്നിച്ചതിനു ശേഷം വാർത്തകളിൽ ഇടം നേടിയിരുന്നു.
   ഇന്ദ്ര കുമാർ രചനയും സംവിധാനവും നിർവഹിച്ച, വരാനിരിക്കുന്ന ഹിന്ദി ഭാഷാ കോമഡി ചിത്രമായ താങ്ക് ഗോഡിലെ മനികേ മാഗെ ഹിതേ റീമേക്ക് എന്ന ഗാനത്തിൽ നോറ പ്രത്യേക വേഷം ചെയ്യുന്നു. സത്യമേവ ജയതേ 2 എന്ന ചിത്രത്തിലെ കുസു കുസു എന്ന ഗാനത്തിൽ തന്റെ നൃത്തച്ചുവടുകൾ കണ്ട് അവർ ആരാധകരെ വിസ്മയിപ്പിച്ചു. ഹാർഡി സന്ധുവിന്റെ നഹ്, റഫ്താറിന്റെ ബേബി മർവാകെ മാനേഗി തുടങ്ങി നിരവധി ഹിറ്റ് മ്യൂസിക് വീഡിയോകളുടെ ഭാഗമാണ് നോറ.

   നൃത്തച്ചുവടുകൾ കൊണ്ട് തങ്ങളുടെ ഹൃദയം കീഴടക്കിയ ശേഷം, നോറ ഇപ്പോൾ വസ്ത്രധാരണം കൊണ്ട് ആരാധകരെ കീഴ്‌പ്പെടുത്തുകയാണ്. എത്‌നിക് വസ്ത്രങ്ങളിലും പാശ്ചാത്യ വസ്ത്രങ്ങളിലും നടി ഫാഷൻ ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ബോഡികോൺ വസ്ത്രങ്ങൾ മുതൽ അയഞ്ഞ സൽവാർ കുർത്ത വരെ നോറ ധരിച്ചെത്തിയിട്ടുണ്ട്.
   Published by:user_57
   First published: