പാമ്പിനെ പേടിയില്ലാത്തവര്‍ ചുരുക്കമാണ്. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് പേടിക്കുന്നതിന്റെയും ഓഫീസിലും മറ്റിടങ്ങളിലും പാമ്പ് ഒളിച്ചിരിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഒരു ബാറിലെ മാനേജര്‍ തന്റെ മേശയുടെ ഡ്രോയറിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. മേശയുടെ ഡ്രോയറില്‍ മയങ്ങിക്കിടന്ന പാമ്പിനെ എടുത്ത് മാറ്റാന്‍ ഒരു പാമ്പ് പിടുത്തക്കാരനെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ബാര്‍ മാനേജരുടെ മേശയ്ക്കുള്ളില്‍ ഉറങ്ങുന്ന പെരുമ്പാമ്പിനെ സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് 24/7 ആണ് പുറത്തെത്തിച്ചത്. ഇവരാണ് മേശയുടെ ഡ്രോയറില്‍ പാമ്പ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പാമ്പ് ഉണ്ടെന്ന് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
Also Read-വെറും 270 രൂപയ്ക്ക് ഇറ്റലിയിൽ അമേരിക്കക്കാരി വാങ്ങിയത് മൂന്ന് വീടുകൾ
പാമ്പ് ഡ്രോയറില്‍ കിടക്കുന്നതിന്റെ ഫോട്ടോ പാമ്പ് പിടിത്ത സംഘത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പറുകളും മറ്റ് സ്റ്റേഷനറി വസ്തുക്കളും വെച്ച ഡ്രോയറില്‍ ചുരുണ്ടുകൂടികിടക്കുന്ന പാമ്പിനെ വീഡിയോയില്‍ കാണാവുന്നതാണ്.
‘ബാര്‍ മാനേജരുടെ മേശയുടെ ഡ്രോയറിലാണ് പാമ്പിനെ കണ്ടത്. ഇതറിയാതെയാണ് മാനേജര്‍ ദിവസം മുഴുവന്‍ മേശക്ക് സമീപമിരുന്ന് ജോലി ചെയ്ത്. ഓഫീസ് അടക്കാന്‍ സമയത്ത് മേശ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്’. വീഡിയോയുടെ കുറപ്പില്‍ പറയുന്നു.
സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് 24/7 ല്‍ നിന്നുള്ള ഒരു പാമ്പ് പിടുത്തക്കാരന് ഓഫീസിലേക്ക് പ്രവേശിക്കുന്നത് കാണാന്‍ സാധിക്കും. പാമ്പ് പിടുത്തക്കാരന് സുരക്ഷിതമായി പാമ്പിനെ ഒരു ബാഗിലേക്ക് മാറ്റുകയും പിന്നീട് കാട്ടില്‍ ആക്കുകയും ചെയ്തു.
അടുത്തിടെ രാജവെമ്പാല പെരുമ്പാമ്പിനെ ഭക്ഷണമാക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പെരുമ്പാമ്പിനെ ഒന്നോടെ അകത്താക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദി റിയല്‍ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അപൂര്‍വ ദൃശ്യം പങ്കുവച്ചത്. പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഒന്നോടെ അകത്താക്കുന്നതാണ് വീഡിയോ. റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ഭക്ഷണമാക്കിയത്. ഇരുപതടി നീളത്തില്‍ വരെ വളരുന്ന റെറ്റിക്യുലേറ്റഡ് പൈതണ്‍ ഏത് പരിസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ സാധിക്കുന്നവയാണ്.
Also Read-‘എന്റെ അച്ഛൻ ഇന്ത്യൻ മുസ്ലീം, അമ്മ ഇന്ത്യൻ ഹിന്ദു‘: നടി സീനത്ത് അമൻ
നേരത്തെ, ഓസ്ട്രേലിയയിലെ ഒരു കുട്ടിയെ തന്നെക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള ഒരു പെരുമ്പാമ്പില്‍ നിന്നും രക്ഷപെട്ട കഥ വൈറലായിരുന്നു. അച്ഛന്റെയും മുത്തച്ഛന്റെയും ഇടപെടലിനെ തുടര്‍ന്നാണ് പാമ്പില്‍ നിന്നും കുട്ടി രക്ഷപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സിലെ ബൈറോണ്‍ ബേ ഏരിയയിലാണ് സംഭവം. അഞ്ച് വയസുകാരന് ബ്യൂ വീട്ടിലെ നീന്തല്‍ കുളത്തിന്റെ അരികിലൂടെ നടക്കുന്നതിനിടെയാണ് ഒരു പാമ്പെത്തി ബ്യൂവിന്റെ കാലില്‍ ചുറ്റിവരിഞ്ഞത്.
കുട്ടിയുടെ മൂന്നിരട്ടി വലിപ്പം ഉണ്ടായിരുന്ന പാമ്പിന് ഏകദേശം 3 മീറ്ററോളം നീളമുണ്ടായിരുന്നു. കുട്ടിയും പാമ്പും കുളത്തില്‍ വീണുവെന്നും ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ കുട്ടിയുടെ കാലില്‍ പൂര്‍ണമായും പാമ്പ് ചുറ്റിയ കാഴ്ചയാണ് കണ്ടതെന്നും പിതാവ് ബെന്‍ ബ്ലേക്ക് മെല്‍ബണ്‍ പറഞ്ഞത്. ഒരുതരത്തിലാണ് പാമ്പില്‍ നിന്നും കുട്ടിയെ വേര്‍പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Python, Viral video