നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | തീപിടിച്ച 14 നിലയുള്ള കെട്ടിടത്തിൽ നിന്നും സഹോദരങ്ങൾ പൈപ്പ് വഴി താഴെയിറങ്ങി; വീഡിയോ വൈറൽ

  Viral video | തീപിടിച്ച 14 നിലയുള്ള കെട്ടിടത്തിൽ നിന്നും സഹോദരങ്ങൾ പൈപ്പ് വഴി താഴെയിറങ്ങി; വീഡിയോ വൈറൽ

  18 വയസും 13 വയസും പ്രായമുള്ള സഹോദരങ്ങൾ തീപിടിച്ച അപ്പാർട്മെന്റിൽ നിന്നും പൈപ്പിലൂടെ രക്ഷപെടുന്ന വീഡിയോ വൈറൽ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   തീയിൽ അകപ്പെട്ട തങ്ങളുടെ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ രണ്ട് കൗമാരക്കാർ (Teenagers) 14 നിലകളുള്ള അപ്പാർട്ട്മെന്റിൽ നിന്ന് പൈപ്പിലൂടെ ധൈര്യത്തോടെ ഇറങ്ങിയ വീഡിയോ വൈറലാവുന്നു (video viral). ജസ്റ്റിൻ മാൽപിക എന്നയാൾ പങ്കിട്ട വീഡിയോയിൽ കൗമാരക്കാരിയായ പെൺകുട്ടി നാലാം നിലയിലെ തന്റെ അപ്പാർട്ട്മെന്റിന്റെ ജനാലയിലൂടെ തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണിച്ചുതന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ന്യൂയോർക്കിൽ നിന്നുള്ള സംഭവത്തിൽ വീഡിയോയിൽ, സഹോദരൻ ഉള്ളിൽ നിന്ന് മുറുകെ പിടിക്കുമ്പോൾ പെൺകുട്ടി ജനലിൽ തൂങ്ങിക്കിടക്കുന്നത് കാണാം.

   കൗമാരക്കാരനായ സഹോദരൻ ഒരു പൈപ്പിൽ എത്തിപ്പിടിക്കാൻ ഇടതുവശത്തേക്ക് ചാഞ്ഞു. അതിനുശേഷം പെൺകുട്ടിയും അതുപോലെ ചെയ്യുന്നു.

   18 വയസും 13 വയസും പ്രായമുള്ള സഹോദരങ്ങൾ പൈപ്പിലൂടെ പതുക്കെ ഇറങ്ങി ഒടുവിൽ നിലത്തിറങ്ങി. താഴെ എത്തിയ ശേഷം, സഹോദരങ്ങളെ പാരാമെഡിക്കുകൾ പരിചരിക്കുകയും, ഗുരുതരമായി പരിക്കേറ്റ അവരുടെ അമ്മയോടൊപ്പം വൈദ്യസഹായത്തിനായി ന്യൂയോർക്ക്-പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അയൽവാസി പറയുന്നതനുസരിച്ച്, സഹോദരങ്ങളുടെ 46 വയസ്സുള്ള അമ്മ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം കൈയിൽ നിന്ന് തൊലി നഷ്‌ടപ്പെട്ട അവസ്ഥയിലാണ്. അടിയന്തര വിളിയെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും പിന്നീട് അപ്പാർട്ട്മെന്റിൽ പ്രായപൂർത്തിയായ ഒരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. വൈറലായ വീഡിയോ ചുവടെ:   സഹോദരങ്ങളുടെ അമ്മ തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് മറ്റ് ചില നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചതായി അവരുടെ അയൽവാസികളിലൊരാളായ ഷാക്വൻ മിച്ചൽ എൻ.വൈ. ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു.

   സംഭവം തന്റെ ഫോണിൽ പകർത്തിയ ദൃക്‌സാക്ഷിയായ ക്രിസ്റ്റ്യൻ കോർട്ടെസ്, കത്തുന്ന അപ്പാർട്ട്മെന്റിൽ നിന്ന് നിരവധി ഇലക്ട്രിക് ബൈക്കുകൾ വലിച്ചെറിയുന്നത് ശ്രദ്ധിച്ചു. ഡെയ്‌ലി മെയിൽ റിപ്പോർട്ട് പ്രകാരം അപ്പാർട്ട്‌മെന്റിൽ ധാരാളം ഇലക്ട്രിക് ബൈക്കുകൾ കണ്ടതായി മറ്റൊരു അയൽക്കാരനും വിവരിച്ചു.

   എന്തായാലും തീപിടുത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. വീടിനുള്ളിൽ കണ്ടെത്തിയ ഇലക്ട്രിക്ക് ബൈക്കുകളാവും കാരണമെന്നാണ് പ്രാഥമിക നിഗമനം.

   Summary: Siblings aged 13 and 18 were seen escaping their home in a 14-storey apartment amid engulfing fire. The video captured by one of the witnesses posted it online
   Published by:user_57
   First published: