നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | അമ്മയ്ക്ക് മൊബൈൽ ഫോൺ സമ്മാനിക്കുന്ന മകൻ; വീഡിയോയുമായി നടൻ മാധവൻ

  Viral video | അമ്മയ്ക്ക് മൊബൈൽ ഫോൺ സമ്മാനിക്കുന്ന മകൻ; വീഡിയോയുമായി നടൻ മാധവൻ

  ഫോണിന്റെ വിലയിലല്ല, അമ്മയുടെ മുഖത്തെ നിറവിലാണ് ഈ വീഡിയോ നെറ്റിസൺസിന്റെ മനം കവർന്നത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   മാതാപിതാക്കൾ (parents) അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ പാടുപെടാറുണ്ട്. അവരുടെ കുട്ടികൾ വളരുകയും അതിനുള്ള കഴിവ് ലഭിക്കുകയും ചെയ്യുമ്പോൾ അവർക്ക് അതേ പരിഗണന ലഭിക്കുന്നു എന്നതും ന്യായമാണ്. മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ നൽകുമെന്നോ പണം നൽകി സഹായിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല. എന്നാൽ മക്കൾ നൽകുന്ന ചെറിയ സമ്മാനങ്ങളിൽ പോലും അവർ സന്തോഷിക്കുന്നു.

   സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ (viral video on social media) സമാനമായ നിമിഷം പകർത്തിയിരിക്കുകയാണ്. ഒരു മകൻ പുതിയ ഫോണുമായി അമ്മയെ അത്ഭുതപ്പെടുത്തിയപ്പോഴുള്ള അവരുടെ പ്രതികരണമാണ് ഇവിടുത്തെ ഹൈലൈറ്റ്. തന്റെ ടൈംലൈനിൽ നടൻ ആർ. മാധവനും വീഡിയോ പങ്കുവെച്ചു.   ജനുവരി 5 ന് വിഘ്‌നേഷ് സമ്മു എന്ന ട്വിറ്റർ ഉപയോക്താവ് ഇത് ആദ്യം ഷെയർ ചെയ്യുകയും നാല് ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു. സമ്മു വീഡിയോയ്ക്ക് തമിഴിൽ അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ: "ബാഗിനുള്ളിൽ 8800 രൂപ വിലയുള്ള ഫോൺ ഉണ്ടായിരുന്നു. പക്ഷേ അമ്മ അനുഭവിച്ച സന്തോഷത്തിന് വിലയിടാനാവില്ല." സമ്മുവിന്റെ അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമായിരുന്നു പുതിയ ഫോൺ.

   അമ്മ പുതിയ ഫോൺ അൺബോക്‌സ് ചെയ്‌തയുടനെ തന്നെ അതീവ സന്തോഷവതിയായി കാണപ്പെട്ടു. മുഖത്ത് സന്തോഷം പടർന്നു. "ഈ സന്തോഷം വിലമതിക്കാനാവാത്തതാണ്" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആർ. മാധവൻ കുറിച്ചത്.   നമ്മിൽ മിക്കവരുടെയും ഒരു സാധാരണ ഗാഡ്‌ജെറ്റായ മൊബൈൽ ഫോൺ സമ്മുവിന്റെ അമ്മയ്ക്ക് എങ്ങനെ ഒരു പ്രത്യേക സമ്മാനമാകുന്നു എന്നത് ഹൃദയസ്പർശിയാണ്. സമ്മാനം നൽകുന്നയാൾ നമുക്ക് അത്രമേൽ പ്രിയപ്പെട്ടവരാണെങ്കിൽ ചിലപ്പോൾ അത് എന്ത് സമ്മാനമായാലും പ്രശ്നമല്ല.   വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് മുതൽ, സമ്മുവിനും അമ്മയ്ക്കും അവർ പങ്കിട്ട വിലമതിക്കാനാകാത്ത നിമിഷത്തിനും മേൽ നെറ്റിസൺസ് സ്നേഹം ചൊരിയുകയാണ്.

   Summary: A video has gone viral on internet where a young man has gifted his mother a mobile phone on her birthday, and the mother having a priceless expression on her face. The heart-warming post was also retweeted by actor R. Madhavan on his Twitter handle
   Published by:user_57
   First published:
   )}