നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral video | കടയിലെ ചിപ്സ് കൂട് തുറന്ന് കഴിച്ച് തുപ്പിയ ശേഷം അടച്ചു വച്ചു; വീഡിയോ വൈറൽ

    Viral video | കടയിലെ ചിപ്സ് കൂട് തുറന്ന് കഴിച്ച് തുപ്പിയ ശേഷം അടച്ചു വച്ചു; വീഡിയോ വൈറൽ

    Viral video of a woman spitting into a packet of chips | വിൽക്കാൻ വച്ചിരുന്ന ചിപ്സ് കൂട് തുറന്ന് കഴിച്ച് അതിലേക്ക് തുപ്പിയ ശേഷം സീൽ ചെയ്ത് തിരികെവയ്ക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      സൂപ്പർമാർക്കറ്റിനുള്ളിൽ (super market) വെറുപ്പുളവാക്കുന്ന  പ്രവൃത്തിയിലൂടെ  ഒരു സ്ത്രീ നെറ്റിസൺമാരെ രോഷാകുലരാക്കിയിരിക്കുകയാണ്. ഒരു വൈറൽ വീഡിയോയിൽ (viral video) പേരു വെളിപ്പെടുത്താത്ത സ്ത്രീ, പാക്കറ്റ് പൊളിച്ച് വറുത്ത ഭക്ഷണപദാർത്ഥം കഴിച്ച്, പാക്കറ്റിനുള്ളിൽ തുപ്പിയ ശേഷം അതേ പാക്കറ്റ് വീണ്ടും സൂപ്പർമാർക്കറ്റിലെ അലമാരയിൽ വച്ചിരിക്കുകയാണ്.

      സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോയെ ‘വെറുപ്പുളവാക്കിയത്’ എന്ന് ഒരേസ്വരത്തിൽ വിളിച്ചിരിക്കുകയാണ്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ യു.എസിലെ നാഷ്‌വില്ലെയിൽ സ്ഥിതി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ നിന്ന് വ്യത്യസ്ത പാക്കറ്റുകൾ  എടുത്ത് തുറക്കുന്ന സ്ത്രീയെ അവതരിപ്പിക്കുന്നു. ഒരു മടിയും കൂടാതെ, ക്രിസ്പ്സ് രുചിക്കാൻ അവർ പാക്കറ്റ് തുറക്കാൻ തുടങ്ങുന്നു. ബാഗ് വീണ്ടും സീൽ ചെയ്ത് തിരികെ വയ്ക്കുന്നതിന് മുമ്പ് അവർ  വായിലെ ഉള്ളടക്കങ്ങൾ പാക്കറ്റിലേക്ക് തിരികെ തുപ്പുന്നു.

      വീഡിയോ ചുവടെ കാണാം:



      MailOnline-ന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ പ്രവർത്തിയുടെ വീഡിയോകൾ യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. എന്നാൽ ഉപയോക്താക്കൾ പ്രകോപിതരായപ്പോൾ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ അത് നീക്കം ചെയ്തു. എന്നിരുന്നാലും, ചില ഉപയോക്താക്കൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ ഡൗൺലോഡ് ചെയ്യാനും പ്രചരിപ്പിക്കാനും അധികം വൈകിയില്ല. ക്ലിപ്പ് വൈറലായതിന് ശേഷം, കോവിഡ് പാൻഡെമിക്കിനിടയിൽ ഉണ്ടായ ഈ പ്രവൃത്തിക്ക് ഈ സ്ത്രീ ശിക്ഷിക്കപ്പെടണമെന്ന് നെറ്റിസൺസ് നിർദ്ദേശിച്ചു. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ മോഷ്ടിക്കുന്നതായി തോന്നിയ യുവതിയെ ഒരാൾ നേരിടുകയും ചെയ്തു.

      എന്നാൽ, മോഷണക്കുറ്റം ആരോപിച്ച് യുവാവ് പ്രതികരിച്ചപ്പോൾ യുവതി അയാൾക്കെതിരെ ആഞ്ഞടിച്ചു. മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പുനൽകിയ യുവതി, താൻ തിരഞ്ഞെടുത്തതെല്ലാം വാങ്ങാൻ കൂടി വന്നതാണെന്നും പറഞ്ഞു. കൂടാതെ, സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി എന്ന് സ്ത്രീ അയാളോട് കയർക്കുകയും ചെയ്തു. വീഡിയോ പ്ലാൻ ചെയ്തതാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും, ഇത് കാഴ്ചക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.

      Summary: A viral video on the internet shows a woman spitting into a packet of crisps and putting it back in the supermarket. The video has outraged netizens for the irresponsible behaviour of an adult during the days of Covid 19 pandemic
      Published by:user_57
      First published:
      )}