• HOME
  • »
  • NEWS
  • »
  • buzz
  • »
  • Video viral | നാലാം നിലയിലെ ജനല്‍പ്പടിയിൽ നിന്നുകൊണ്ട് വൃത്തിയാക്കുന്ന യുവതി; വീഡിയോ വൈറൽ

Video viral | നാലാം നിലയിലെ ജനല്‍പ്പടിയിൽ നിന്നുകൊണ്ട് വൃത്തിയാക്കുന്ന യുവതി; വീഡിയോ വൈറൽ

യാതൊരു സുരക്ഷാ കവചവുമില്ലാതെ നാലാം നിലയിലെ ജനൽപ്പടിക്ക് പുറത്തുനിന്ന് ജനൽ തുടച്ചുവൃത്തിയാക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    നമ്മുടെ ദൈനംദിന ജോലികൾ പൊതുവെ മടുപ്പു തോന്നിത്തുടങ്ങുന്ന വേളയിൽ, ഈ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് നമ്മളിൽ പലരും പലപ്പോഴും പുതിയ നൂതന വഴികൾ തേടുന്നു. എന്നിരുന്നാലും, ഒരു സ്ത്രീ നാലാം നിലയിലെ ബാൽക്കണി റെയിലിംഗിൽ ബാലൻസ് ചെയ്തു നിന്ന് തന്റെ വീടിന്റെ ജനൽ പാളികൾ വൃത്തിയാക്കിക്കൊണ്ട് ഇത് ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞു.

    അവരുടെ ഈ പ്രവർത്തി ക്യാമറയിൽ പതിയുകയും, വൈറലാകുകയും (video viral) ചെയ്തു. അവർ ധൈര്യശാലിയാണോ അതോ അശ്രദ്ധയാണോ എന്ന് തീരുമാനിക്കാൻ ഇന്റർനെറ്റിന് കഴിഞ്ഞില്ല. വീഡിയോയിൽ ഈ സ്ത്രീ, ഒരു രക്ഷാകവചവുമില്ലാതെ, സുരക്ഷയ്ക്കായി ഒന്നിലും പറ്റിപ്പിടിച്ച് പോലും നിൽക്കാതെ ജനൽ പാളികൾ വൃത്തിയാക്കുന്നത് കാണാം. അവരുടെ കണക്കുകൂട്ടൽ അൽപ്പം പാളിയാൽ എന്തുസംഭവിക്കുമെന്നു ചിന്തിച്ചാൽ പോലും ഭയാനകമായി തോന്നാം.

    കൈകൾ കൊണ്ട് ജനൽ കോണുകളിൽ എത്താൻ യുവതി വലതുവശത്തേക്ക് നീങ്ങുന്നതും വീഡിയോയിൽ കാണാം. ഗ്ലാസ് വിൻഡോ ഫ്രെയിമിൽ നിലവാരം കുറഞ്ഞ അലൂമിനിയം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അത് ചിലപ്പോൾ വഴുവഴുപ്പോടെ 30 അടിയെങ്കിലും താഴേക്ക് വീഴാൻ ഇടയാക്കിയേക്കാം. എബിപി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഗാസിയാബാദിലെ ഇന്ദിരാപുരത്തെ ഷിപ്ര റിവിയേര സൊസൈറ്റിയിൽ ഭർത്താവ് മുഹമ്മദ് സലിമിനൊപ്പം താമസിക്കുന്ന ഷാഹിദാലാണ് വീഡിയോയിൽ കാണപ്പെട്ട സ്ത്രീ.



    എതിർ ബ്ലോക്കിൽ താമസിക്കുന്ന ശ്രുതി താക്കൂർ എന്ന സ്ത്രീയാണ് വീഡിയോ പകർത്തിയത്. അവരുടെ അശ്രദ്ധമായ പ്രവർത്തിയിലൂടെ ലഭിച്ച നേട്ടത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, വീഡിയോയിൽ ദൃശ്യമല്ലെങ്കിലും താൻ ഒരു സുരക്ഷാ വല കൈവശം വച്ചിരിക്കുകയാണെന്ന് ഷാഹിദാൽ പറഞ്ഞു.

    അടുത്തിടെയാണ് അപ്പാർട്ട്മെന്റിലേക്ക് മാറിയതെന്നും അവർ പറഞ്ഞു. ഒരാഴ്ച മുമ്പ്, സാരി എടുക്കാൻ വേണ്ടി ഒരു സ്ത്രീ തന്റെ മകനെ പത്താം നിലയിൽ നിന്ന് ബെഡ്ഷീറ്റിൽ കെട്ടിയിറക്കുന്ന വീഡിയോ വൈറലായിരുന്നു. മകന്റെ ജീവൻ അപകടത്തിലാക്കിയതിന് യുവതിക്ക് ഇന്റർനെറ്റിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നിരുന്നു.

    Summary: A video gone viral on the internet shows a woman precariously balancing on the window ledge in the fourth floor of a building inorder to clean up with window. The woman is performing the task without any harness
    Published by:user_57
    First published: