HOME » NEWS » Buzz » VIRAL VIDEO ON STRUGGLES OF WORKING FROM HOME

Work From Home | വർക്ക് ഫ്രം ഹോം സുഖമുള്ള ഏർപ്പാടാണെന്ന് കരുതിയോ? ഇതൊന്ന് കണ്ടു നോക്കൂ

വർക്ക് ഫ്രം ഹോം ചെയ്യുന്നവർ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്, "ഇപ്പോ നല്ല സുഖമല്ലേ, വീട്ടിൽ തന്നെ ഇരിക്കാമല്ലോ"

News18 Malayalam | news18-malayalam
Updated: August 21, 2020, 3:50 PM IST
Work From Home | വർക്ക് ഫ്രം ഹോം സുഖമുള്ള ഏർപ്പാടാണെന്ന് കരുതിയോ? ഇതൊന്ന് കണ്ടു നോക്കൂ
Screengrab from the video. Credits: Instagram
  • Share this:
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഭൂരിഭാഗം പേരുടേയും വീടും ഓഫീസുമെല്ലാം ഒരിടത്തായി മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്, "ഇപ്പോ നല്ല സുഖമല്ലേ, വീട്ടിൽ തന്നെ ഇരിക്കാമല്ലോ". എന്നാൽ ഈ പറയുന്ന സുഖം ശരിക്കും വർക്ക് ഫ്രം ഹോമിനുണ്ടോ?

രാവിലെ കുളിച്ചൊരുങ്ങി വാഹനവുമെടുത്ത് ഓഫീസിൽ പോകേണ്ട, ഭക്ഷണം പുറത്തു നിന്ന് കഴിക്കേണ്ട, വീട്ടിലെ ഫുഡ് തന്നെ കിട്ടും, ഇങ്ങനെ ചില സൗകര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ, വർക്ക് ഫ്രം ഹോം ചെയ്യുന്ന ഒരാളുടെ ഒരു ദിവസം എങ്ങനെയായിരിക്കും?

അതിന് ഏറ്റവും നല്ല ഉദാഹരമാണ് ഈ വീഡിയോ.








View this post on Instagram





Work from home life. . . . . . . . #comicart #workfromhome #wfh #darkhumor #sketch_daily #officelife #vinu


A post shared by Vinu Joseph (@vinu.one) on





ഓഫീസിൽ എല്ലാവിധ സൗകര്യങ്ങൾക്കുമിടയിൽ ജോലി ചെയ്തിരുന്നപ്പോൾ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങളാണ് വർക്ക് ഫ്രം ഹോമിലുള്ളത്.

ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇടക്കിടെയുള്ള കറന്റ് പോകലും തുടങ്ങി വീഡിയോ കോൺഫറൻസിനിടെയുള്ള വീട്ടിലെ ബഹളങ്ങളും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നതുമെല്ലാം വർക്ക് ഫ്രം ഹോം ചെയ്യുന്നവർ നേരിടേണ്ടി വരുന്നു. കുട്ടികൾ കൂടി ഉള്ള വീടാണെങ്കിൽ പറയുകയും വേണ്ട. വീട്ടിലെ കാര്യം നോക്കണോ ജോലി നോക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും.

ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ നേരിടുന്ന ചില പ്രശ്നങ്ങൾ തമാശരൂപേണ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒന്നു പോലും അതിശയോക്തി കലർന്നതല്ലെന്നതാണ് വാസ്തവം.
Published by: Naseeba TC
First published: August 21, 2020, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories