• HOME
 • »
 • NEWS
 • »
 • buzz
 • »
 • അധ്യാപകന്റെ ക്രൂരത; വികൃതി കാട്ടിയ രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍നിന്ന് കാലില്‍ തൂക്കി

അധ്യാപകന്റെ ക്രൂരത; വികൃതി കാട്ടിയ രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍നിന്ന് കാലില്‍ തൂക്കി

അധ്യാപകന്‍ വിദ്യാര്‍ഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛന്‍ രഞ്ജിത്ത് യാദവ്  പറഞ്ഞു

 • Share this:
  ന്യൂഡല്‍ഹി: രണ്ടാം ക്ലാസ്(class 2 student) വിദ്യാര്‍ത്ഥിയെ സ്‌കൂള്‍(school) കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും തലകീഴായി തുക്കി അധ്യാപകന്‍(schoolteacher )

  ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
  സദ്ഭവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയോട് ഈ ക്രൂരത കാണിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.

  മാപ്പ് പറഞ്ഞില്ലെങ്കില്‍ തഴെക്കിലും എന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞതിന് ശേഷമാണ് ഇയാള്‍ കുട്ടിയെ നിലത്ത് ഇതക്കിയത്.

  സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അധ്യാപകന് എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.അധ്യാപകന്‍ മനോജ് വിശ്വകര്‍മയെ യു പി പോലീസ് അറസ്റ്റ് ചെയ്തു.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്

  അതേ സമയം കുട്ടി വിക്യതി കാണിച്ചപ്പോള്‍ തിരുത്താന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്തതെന്ന് അധ്യാപകന്‍ പ്രതികരിച്ചപ്പോള്‍ അതിലും വിചിത്രമായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. അധ്യാപകന്‍ വിദ്യാര്‍ഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛന്‍ രഞ്ജിത്ത് യാദവ്  പറഞ്ഞു.

  Weird Name | 'ABCDEF GHIJK Zuzu' ടൈപ്പ് ചെയ്ത് തെറ്റിയതല്ല; ഒരു കുട്ടിയുടെ പേരാണ്

  'ഒരു പേരില്‍ എന്തിയിരിക്കുന്നു?' എന്നത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ഒരു പേര് കൊണ്ട് ചിലപ്പോള്‍ 'പേരെടുക്കാനും' സാധിക്കും. നമ്മുടെ നാട്ടില്‍ പഴയ കാലത്ത് ഒരു കുട്ടിക്ക് പേരിടുന്നത് അവരുടെ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ പേര് ചേർത്തായിരിക്കും. രണ്ടുമൂന്ന് തലമുറകളിലൂടെ ആ പേരുകള്‍ ഒരുപക്ഷെ ആവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ പതിയെ അതിനെല്ലാം മാറ്റം വന്നു. വ്യത്യസ്തവും മറ്റാര്‍ക്കും ഇല്ലാത്തതുമായ പേരുകള്‍ കുട്ടികള്‍ക്ക് ഇടാനാണ് ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യം. അത്തരമൊരു പേരിനായി അവര്‍ എത്ര വേണമെങ്കിലും ബുദ്ധിമുട്ടാനും തയ്യാറാണ്.

  എന്നാല്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഈ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിക്ക് പേരിടാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. എന്നിട്ടും വ്യത്യസ്തമായ ആ പേര് കൊണ്ട് ആ കുട്ടി ഇന്ന് ലോക പ്രശസ്തനായിരിക്കുകയാണ്.

  ഇന്തോനേഷ്യന്‍ സ്‌റ്റേറ്റായ സൗത്ത് സുമാത്രയിലെ മുവാര എനിനില്‍ കൊറോണ വൈറസ് വാക്‌സിന്‍ സെന്ററിലെ ജീവനക്കാര്‍ക്ക് ഇത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. അവിടെ കുത്തിവയ്പ് എടുക്കാന്‍ എത്തിയ ഒരു ആണ്‍കുട്ടിയുടെ പേര് കണ്ട് അവരെല്ലാം ഞെട്ടി. 'എബിസിഡിഇഎഫ് ജിഎച്ച്‌ഐജെകെ സുസു' (ABCDEF GHIJK Zuzu) എന്നായിരുന്നു കുട്ടിയുടെ പേര്. ഒക്ടോബര്‍ 21-നായിരുന്നു കോവിഡ് 19 പ്രതിരോധ കുത്തിവയ്പിനായി 12-വയസ്സുള്ള ഈ ആണ്‍കുട്ടി വാക്‌സിന്‍ സെന്ററിലെത്തിയത്. ദക്ഷിണ സുമാത്ര പ്രവിശ്യ സ്വദേശിയായ ആ കുട്ടി തന്റെ തിരിച്ചറിയല്‍ രേഖ കാണിച്ചപ്പോള്‍, അതിലെ പേര് കണ്ട ആരോഗ്യ ഉദ്യോഗസ്ഥര്‍ അമ്പരന്നു.

  കുട്ടിയുടെ പിതാവ് ക്രോസ്‌വേഡ് പസിലുകള്‍ ആസ്വദിക്കുന്നതിനാലാണ് കുടുംബം മകന് 'ABCDEF GHIJK സുസു' എന്ന് പേരിട്ടതെന്ന് പ്രാദേശിക മാധ്യമമായ ഹോപ്പ്‌സ് ഐഡി പറയുന്നു. കൂടാതെ, 'സുസു' എന്ന പേര് കുട്ടിയുടെ മാതാപിതാക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പേര് സുഹ്റോ, സുല്‍ഫഹ്മി എന്നിങ്ങനെയാണ്. ഇവരുടെ ആദ്യത്തെകുട്ടിയാണ് ABCDEF GHIJK സുസു.

  കുട്ടിയുടെ പേര് കേട്ടപ്പോള്‍ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ആദ്യം അവിശ്വസിച്ചു. ഒടുവില്‍ തിരിച്ചറിയല്‍ രേഖകള്‍ കണ്ടത്തോടെ പ്രതിരോധ കുത്തിവയ്പ് കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഞെട്ടി. രേഖകള്‍ കാണിച്ചിട്ടും കുട്ടിയുടെ പേരിന്റെ ഡോക്യുമെന്റേഷന്‍ ചിത്രങ്ങളും, യൂണിഫോമില്‍ തുന്നിച്ചേര്‍ത്ത നെയിം ടാഗും കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ്, പേര് ABCDEF GHIK Zuzu ആണെന്ന് അവര്‍ വിശ്വസിച്ചത്.

  അമര്‍ എന്നും അട്ടൂര്‍ എന്നും പേരുള്ള രണ്ട് സഹോദരന്മാരും ഈ കുട്ടിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമറിനും അട്ടൂറിനും ആദ്യം പ്രത്യേക പേര് നല്‍കാനാണ് പിതാവ് ആഗ്രഹിച്ചത്. അതുപ്രകാരം രണ്ടാമത്തെ കുട്ടിക്ക് NOPQ RSTUV എന്നും മൂന്നാമത്തെ കുട്ടിക്ക് XYZ എന്നും പേരുകള്‍ തയ്യാറാക്കിരുന്നു. എങ്കിലും, കുടുംബം ഈ ആശയം ഉപേക്ഷിച്ച് വേറെ പേരുകള്‍ തിരഞ്ഞെടുത്തു.

  അഡെഫ് എന്ന പേരിലാണ് ABCDEF GHIK സുസു അറിയപ്പെടുന്നത്. വിചിത്രമായ പേര് ആയതുക്കൊണ്ട് സമപ്രായക്കാര്‍ പരിഹസിച്ചിരുന്നുവെന്നും ഇപ്പോള്‍ ഈ പേരില്‍ കുട്ടി അഭിമാനിക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. ABCDEF GHIJK സുസുവിന്റെ സുഹൃത്തുക്കള്‍ അവനെ കളിയാക്കാറുണ്ടായിരുന്നുവെന്നും അവന്‍ ഇതിനെക്കുറിച്ച് തന്നോട് പരാതി പറയാറുണ്ടെന്നും പിതാവ് സുല്‍ഫഹ്മി പറഞ്ഞു. അവന്റെ പേരിന് 'പോസിറ്റീവ് എന്ന വ്യംഗ്യാര്‍ത്ഥം' ഉണ്ടെന്നും സുല്‍ഫഹ്മി വ്യക്തമാക്കി. തന്റെ മകനെ സഹായിച്ച വാക്‌സിന്‍ സെന്ററിലെ ജീവനക്കാര്‍ക്ക് സുല്‍ഫഹ്മി നന്ദി പറയുകയും ചെയ്തിരുന്നു.
  Published by:Jayashankar AV
  First published: