നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 2.4 കോടിയോളം വിലയുള്ള മെർസിഡസ് കാർ യൂട്യൂബർ തീയിട്ട് അരിശം തീർത്തത് എന്തുകൊണ്ട്?

  2.4 കോടിയോളം വിലയുള്ള മെർസിഡസ് കാർ യൂട്യൂബർ തീയിട്ട് അരിശം തീർത്തത് എന്തുകൊണ്ട്?

  ഒരു കോടിയിലധികം ആളുകളാണ് ഈ ഞെട്ടിക്കുന്ന വീഡിയോ കണ്ടത്.

  mercedes

  mercedes

  • Share this:
   ഒരു മെർസിഡസ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത വാഹന പ്രേമികൾ ഉണ്ടാകില്ല. എന്നെങ്കിലുമൊരിക്കൽ ഒരു മെർസിഡസ് സ്വന്തമാക്കുകയെന്നത് വാഹന പ്രേമികളുടെ ചിരകാല സ്വപ്നംകൂടിയാണ്. ഇപ്പോഴിതാ ഏറെ ആഗ്രഹിച്ച് കോടികൾ ചിലവാക്കി വാങ്ങിയ മെർസിഡസ് പെട്രോൾ ഒഴിച്ച് കത്തിച്ചിരിക്കുകയാണ് റഷ്യൻ യൂട്യൂബർ ആയ മിഖായിൽ ലിത്വിൻ. ഇതിന്റെ വീഡിയോ കോടിക്കണക്കിന് കാഴ്ചക്കാരെ സ്തബ്ധരാക്കുകയും ചെയ്തിരിക്കുകയാണ്.

   ആഗ്രഹിച്ച് വാങ്ങിയ മെർസിഡസ് പല തവണ ബ്രേക്ക് ഡൗൺ ആയതിലെ അരിശം മൂത്താണ് മിഖായിൽ ലിത്വിൻ വാഹനത്തിന് തീയിട്ടതെന്നാണ് റിപ്പോർട്ടുകൾ. 2.4 കോടി രൂപ വിലയുള്ള മെർസിഡസ് എഎംജി ജിടി 63 എസ് കാർ മെർസിഡസിന്റെ ഔദ്യോഗിക ഡീലറിൽ നിന്നാണ് വാങ്ങിയത്. അഞ്ച് തവണയോളം ഇത് റിപ്പയർ ചെയ്യേണ്ടതായി വന്നിരുന്നു. ഓരോ തവണ റിപ്പയർ കഴിഞ്ഞിട്ടും ഇത് ശരിയായിരുന്നില്ല.

   40 ദിവസത്തോളമാണ് റിപ്പയറിന് മാത്രമായി ചെലവഴിക്കേണ്ടി വന്നത്. ഇതിനു പുറമെ ഈ വാഹനത്തിലെ ടർബൈൻ മാറ്റുകയും ചെയ്തു. ഇതിനായി ജർമനിയിൽ നിന്ന് പുതിയ ടർബൈൻ വരുത്തിയെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ വാഹനം ബ്രേക്ക്ഡൗൺ ആയതിനു ശേഷം ഡീലർഷിപ്പുകാരെ വിളിച്ചപ്പോൾ അവർ ലിത്വിൻറെ ഫോണിന് മറുപടി നൽകിയില്ല.


   ഇതോടെയാണ് കാറിന് തീയിടാൻ ഇയാൾ തീരുമാനിച്ചത്. ഒരു പ്രതിഷേധ സൂചകമായിട്ടാണ് ലിത്വിൻ കാറിന് തീയിട്ടത്. നാല് ദിവസം മുമ്പ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ കാറിന് തീയുടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. വിജനമായ സ്ഥലത്തേക്ക് മെർസിഡസ് ഓടിച്ച് എത്തിച്ച ശേഷം ഡിക്കി തുറന്ന് പെട്രോൾ കാനുകൾ പുറത്തെടുത്തു. എന്നിട്ടത് കാറിന് പുറത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് സിനിമ സ്റ്റൈലിൽ ലൈറ്റർ ഉപയോഗിച്ച് കാറിന് തീയിടുകയായിരുന്നു.   ഇതിനിടെ ഒപ്പം കൊണ്ടുവന്ന അടുപ്പിൽ എന്തോ ഉണ്ടാക്കി കഴിക്കുന്നതും കാണാം. ഒടുവിൽ തന്റെ പഴയ വണ്ടി മറ്റുള്ളവരുടെ സഹായത്തോചടെ തള്ളി സ്റ്റാർട്ടാക്കി പോകുന്നതും കാണാം. ഒരു കോടിയിലധികം ആളുകളാണ് ഈ ഞെട്ടിക്കുന്ന വീഡിയോകണ്ടത്. അതേസമയം പബ്ലിസിറ്റിക്ക് വേണ്ടിയാണിതെന്നൊക്കെയുള്ള അഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്.
   Published by:Gowthamy GG
   First published: