• HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ടു യുവതികൾ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

രണ്ടു യുവതികൾ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

വൈറൽ ക്ലിപ്പിന്റെ തുടക്കം മുതൽ ഷോർട്ട്സ് ധരിച്ച രണ്ട് സ്ത്രീകളും പരസ്പരം ദേഷ്യത്തോടെ ഏറ്റുമുട്ടുന്നതാണ് കാണുന്നത്

  • Share this:
നടുറോഡിൽ രണ്ട് യുവതികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടും ഇരുവരും തമ്മിലുള്ള അടി തുടരുന്നതാണ് വീഡിയോയിലുള്ളത്. വൈറൽ ക്ലിപ്പിന്റെ തുടക്കം മുതൽ രണ്ട് സ്ത്രീകളും ഷോർട്ട്സ് ധരിച്ച് പരസ്പരം ദേഷ്യത്തോടെ ഏറ്റുമുട്ടുന്നതാണ് കാണുന്നത്. ഇരുവരും രോഷാകുലരായി നടത്തിയ വാക്കേറ്റം സമീപത്തുള്ളവരുടെയും റോഡിലൂടെ വാഹനങ്ങളിൽ പോകുന്ന ഡ്രൈവർമാരുടെയും ശ്രദ്ധ ആകർഷിച്ചു. സംഗതി രൂക്ഷമായതോടെ അവർ ഇടപെട്ടെങ്കിലും തല്ല് കൂടുന്നവർ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

ഇരുവരും പരസ്പരം മുടി കുത്തിപ്പിടിച്ചും തുടർച്ചയായി അടിച്ചുകൊണ്ടും വഴക്കിന് തുടക്കമിട്ടു. ഒരാൾ മറ്റൊരാളുടെ മേൽ അൽപ്പം അധികാരം നേടുകയും എതിർ വ്യക്തിയെ അവളുടെ വയറ്റിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അവരിലൊരാൾ മറ്റൊരാളെ നല്ല രീതിയിൽ അടിക്കുന്നുണ്ട്. വൈറലായ വീഡിയോ കാണുക:


ക്ലിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ,വൻതോതിൽ വൈറലായി മാറി. രണ്ട് ദിവസത്തിനുള്ളിൽ, മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ പതിനായിരകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ക്ലിപ്പിനോട് പ്രതികരിക്കുന്നതിനിടയിൽ ട്വിറ്റർ ഉപയോക്താക്കൾ തമാശ നിറഞ്ഞ കമന്‍റുകളുമായി രംഗത്തെത്തി.

Also Read- എയർ ഹോസ്റ്റസുമാരും ക്യാബിൻ ക്രൂവും അടിവസ്ത്രം ധരിക്കണമെന്ന് പാക് എയർലൈന്‍സ്; വിവാദമായപ്പോൾ തിരുത്ത്

‘വിഷ്യസ് വീഡിയോസ്’ എന്ന ഉപയോക്താവാണ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചർച്ചാ വിഷയമായെങ്കിലും, ആരാണ് വീഡിയോയിലുള്ളതെന്നും, ഏറ്റുമട്ടലിനൊടുവിൽ എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല. ഇതിനുപുറമെ, അക്രമാസക്തമായ വാക്കേറ്റത്തിലേക്ക് നയിച്ച കാരണവും വ്യക്തമല്ല. മാത്രമല്ല, തെരുവിലെ അക്രമാസക്തമായ ഏറ്റുമുട്ടൽ പൊലീസിനെ അറിയിച്ചിരുന്നോ എന്നും വൈറൽ ട്വീറ്റ് വ്യക്തമാക്കുന്നില്ല.
Published by:Anuraj GR
First published: