HOME /NEWS /Buzz / Viral video | സിംഹത്തിന്റെ വീഡിയോ എടുക്കാൻ ബസിന്റെ ജനൽ തുറന്നു, പക്ഷെ... വീഡിയോ വൈറൽ

Viral video | സിംഹത്തിന്റെ വീഡിയോ എടുക്കാൻ ബസിന്റെ ജനൽ തുറന്നു, പക്ഷെ... വീഡിയോ വൈറൽ

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

വീഡിയോ എടുക്കാൻ ബസിലെ ജനാലയിലൂടെ ശ്രമിച്ചതും സിംഹത്തിന്റെ അപ്രതീക്ഷിത പ്രതികരണം

  • Share this:

    ഒരു വിനോദസഞ്ചാരി (tourist) സിംഹവുമായി (lion) നേരിട്ടടുക്കാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ (shocking video) ഇന്റർനെറ്റിൽ വൈറലാകുന്നു (viral on internet). മസായ് സൈറ്റിംഗ്സ് യൂട്യൂബിൽ പങ്കുവെച്ച ക്ലിപ്പ് ആഫ്രിക്കയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിൽ ചിത്രീകരിച്ചതാണ്. സഫാരി വാഹനത്തിന്റെ ജനാലയ്ക്ക് പുറത്ത് കൈ നീട്ടി സിംഹത്തെ ലാളിക്കാൻ ശ്രമിക്കുന്ന ഒരാളെ ഇവിടെ കാണാം.

    വാഹനത്തിന്റെ ജനലിനോട് ചേർന്ന് സിംഹം ഇരിക്കുന്നതായി കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അയാൾ ജനൽ തുറന്ന് സിംഹത്തെ ലാളിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം, സിംഹം അലോസരപ്പെടുകയും മനുഷ്യനോട് ദേഷ്യത്തോടെ മുരളാൻ തുടങ്ങുകയും ചെയ്യുന്നു. അയാൾ ഭയന്ന് വേഗത്തിൽ ജനൽ അടയ്ക്കാൻ ശ്രമിക്കുന്നു. ചിത്രീകരിക്കുന്ന വ്യക്തി ജനാലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീഡിയോ മങ്ങിയ ഫ്രെയിമിൽ അവസാനിക്കുന്നു.

    “സെറെൻഗെറ്റിയിലെ ഒരു വിനോദസഞ്ചാരി ഒരു ആൺ സിംഹത്തെ തൊടാൻ തീരുമാനിക്കുന്ന വീഡിയോ ആണിത്. ഇത് വളരെ മണ്ടത്തരമാണ്, ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സ്വയം അപകടം ക്ഷണിച്ചു വരുത്തുകയോ ദേശീയ പാർക്കിൽ നിന്ന് നിരോധിക്കപ്പെടുകയോ ചെയ്യാം," അടിക്കുറിപ്പിൽ പറയുന്നു.

    വീഡിയോയ്ക്ക് 3.7 ലക്ഷത്തിലധികം വ്യൂസും നിരവധി പ്രതികരണങ്ങളും ലഭിച്ചു. വിനോദസഞ്ചാരികളുടെ വിഡ്ഢിത്തത്തിൽ ആളുകൾ രോഷാകുലരാകുകയും അഭിപ്രായ വിഭാഗത്തിൽ അവരുടെ കമന്റുകൾ പ്രകടിപ്പിക്കുകയും ചെയ്തു. (വീഡിയോ ചുവടെ)

    ' isDesktop="true" id="468031" youtubeid="ztUYCE0SjJc" category="buzz">

    Also read: കുരങ്ങിന് മേല്‍ വാഹനമിടിച്ചു; ബസ് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി

    ലഖ്‌നൗ: കുരങ്ങിന് മേല്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കുരങ്ങിന് മേല്‍ വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടി. ദുധ്വ ടൈഗര്‍ റിസര്‍വിലാണ് കുരങ്ങിനെ ബസ് ഇടിച്ചത്. ഇയാളില്‍ നിന്ന് വാഹനം പിടിച്ചെടുത്തിരുന്നു.

    പിഴ തുക അടച്ചതോടെ വാഹനം വിട്ടുനല്‍കി. പ്രദേശത്ത് സര്‍വീസ് നടത്തുന്ന പ്രാദേശിക ബസ്സാണ് കുരങ്ങനെ ഇടിച്ചത്. മൃഗങ്ങളെ വാഹനം ഇടിച്ചാല്‍ മൃഗങ്ങളുടെ ക്യാറ്റഗറി അനുസരിച്ചും വാഹനങ്ങള്‍ക്കനുസരിച്ചും പിഴയും ശിക്ഷയും വ്യത്യാസപ്പെട്ടിരിക്കുമെന്നും റേഞ്ചര്‍ ഓഫീസര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ സ്റ്റേറ്റ് ഹൈവേയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

    First published:

    Tags: Asiatic Lion, Viral video