• HOME
  • »
  • NEWS
  • »
  • buzz
  • »
  • രുചികരമായി കഴിക്കുന്ന പിസ മാവ് തയാറാക്കുന്ന വൃത്തിഹീനമായ സാഹചര്യം; വീഡിയോ വൈറൽ

രുചികരമായി കഴിക്കുന്ന പിസ മാവ് തയാറാക്കുന്ന വൃത്തിഹീനമായ സാഹചര്യം; വീഡിയോ വൈറൽ

Viral video showing pizza dough making in dirtiest ways | വൃത്തിയില്ലാത്ത സാഹചര്യത്തിൽ പിസ മാവ് തയാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Last Updated :
  • Share this:
    നിങ്ങൾ  വാങ്ങുന്ന രുചികരമായി പിസ എങ്ങനെ ഉണ്ടാവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ചില ഇടങ്ങളിൽ ഒക്കെയും നിങ്ങളുടെ മുന്നിൽ വച്ചു  തയാറാക്കുന്നത് കാണാൻ കഴിയുമായിരിക്കും. ഓർഡർ നൽകിയാലുടൻ തന്നെ മാവുൾപ്പെടെ അന്നേരം തന്നെ കുഴച്ച് ചൂട് ഗ്രില്ലിലോ പാനിലോ തയാറാക്കി വിളമ്പി മുന്നിൽ വച്ചാൽ, ഹാ! ആ മണം മാത്രം മതി വായിൽ കപ്പലോടാൻ.

    എന്നാൽ നിങ്ങൾ കാണാതെ, എവിടെ നിന്നും ഉണ്ടാവുന്നു എന്നറിയാതെ തയാറാവുന്ന പിസ കഴിക്കുമ്പോൾ അതിന്റെ പിന്നിൽ എന്തെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടോ?

    എങ്കിൽ ചിന്തിക്കാൻ സമയമായിരിക്കുന്നു. അത്തരമൊരു വീഡിയോയാണിത്. വൃത്തിഹീനമായ സാഹചര്യത്തിൽ പിസ മാവ് തയാറാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ എത്തിയ ശേഷം ഒട്ടനവധിപ്പേരാണ് കണ്ട് ഞെട്ടിയത്. (വീഡിയോ ചുവടെ)



    കോവിഡ് പോലുള്ള വൻ ആരോഗ്യ ഭീഷണി നിലനിൽക്കവെയാണ് വൃത്തിഹീനമായ സാഹചര്യത്തിൽ വെറും നിലത്ത് വളരെ പിസ മാവ് ഉണ്ടാവുന്നത്.

    ഇതിനു പരുവവും രൂപവും വരുത്താൻ പരത്തിയ മാവിൽ കാൽമുട്ടുകൊണ്ടു സമ്മർദ്ദം നൽകുകയും കാലുകൾ കൊണ്ട് ചവിട്ടി പാകപ്പെടുത്തുകയുമാണ് ഈ വീഡിയോയിൽ.

    രോഹിത് ശ്രീവാസ്തവ എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
    Published by:user_57
    First published: