• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | വണ്ടികൾ നിർത്തിയിട്ടു, സീബ്രാ ലൈൻ മുറിച്ചു കടന്ന് മാൻ; കയ്യടിച്ച് പോലീസും

Viral video | വണ്ടികൾ നിർത്തിയിട്ടു, സീബ്രാ ലൈൻ മുറിച്ചു കടന്ന് മാൻ; കയ്യടിച്ച് പോലീസും

കേവലം ഒരു മൃഗത്തിന് നിയമങ്ങൾ പാലിക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് മനുഷ്യർ അത് ലംഘിക്കുന്നത് എന്ന് നെറ്റിസൺസ്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    പൊതുജനസേവനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ലക്‌ഷ്യം വയ്ക്കുന്ന സന്ദേശങ്ങൾ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത് വളരെ അപൂർവമാണ്. ഈ സാഹചര്യത്തിൽ, റോഡ് സുരക്ഷയെക്കുറിച്ച് (road safety) അവബോധം വളർത്താൻ ഉത്തർപ്രദേശ് പോലീസ് ഒരു രസകരമായ വീഡിയോ പ്രയോഗിച്ചിരിക്കുന്നു.

    ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ഒരു മാൻ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതും, റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗ് ഉപയോഗിക്കുന്നതും കാണിക്കുന്നു. “ഡിയർ സിന്ദഗി. ജീവൻ വിലപ്പെട്ടതാണ്, ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിനു വിലകൊടുക്കേണ്ടി വന്നേക്കാം! റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക! എന്ന് അടിക്കുറിപ്പിൽ പരാമർശിച്ചു.



    വീഡിയോയിൽ തിരക്കേറിയ റോഡിന് അരികിൽ ഒരു മാൻ നിൽക്കുന്നത് കാണാം. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ, മാൻ ഒരു പടി മുന്നോട്ട് വച്ചെങ്കിലും അടുത്തുവരുന്ന ട്രാഫിക്കിൽ ഉടൻ തന്നെ നിർത്തുന്നു. കടക്കാൻ തുടങ്ങുന്നതിനുമുമ്പ് ഗതാഗതം നിലയ്ക്കുന്നത് വരെ അവൻ ക്ഷമയോടെ കാത്തിരിക്കുന്നു. മാത്രമല്ല, എവിടെയെങ്കിലും നിന്നല്ല മാൻ റോഡ് മുറിച്ചു കടക്കുന്നത്. മറുവശത്ത് എത്താൻ സീബ്രാ ക്രോസിംഗ് ഉപയോഗിക്കുന്നു.

    ട്വിറ്ററിൽ 30,000ത്തിലധികം വ്യൂസ് നേടിയ വീഡിയോ ലക്‌ഷ്യം കണ്ടതായി അനുമാനിക്കാം. കേവലം ഒരു മൃഗത്തിന് നിയമങ്ങൾ പാലിക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് മനുഷ്യർ അത് ലംഘിക്കുന്നത് എന്ന് നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.



    റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രകടമാക്കാൻ ഒരു വ്യത്യസ്ത ആശയവുമായി വന്നതിന് പോലീസിനെ മറ്റൊരു ഉപയോക്താവ് അഭിനന്ദിച്ചു.

    കോൺക്രീറ്റ് കാടുകളിൽ മാൻ തീർത്തും സാധാരണം എന്നോണം നടക്കുന്നത് കാണുന്നത് വിചിത്രമായി തോന്നുമെങ്കിലും, ജപ്പാനിലെ നാര നഗരത്തിൽ ഇതൊരു പതിവ് കാഴ്ചയാണ്. ജനപ്രീതിയാർജ്ജിച്ച നാരാ പാർക്ക് നൂറുകണക്കിന് സിക മാനുകളുടെ ആവാസ കേന്ദ്രമാണ്, അവ മനുഷ്യരുമായി അടുത്ത് വരാൻ മടിക്കില്ല.

    വന്യമൃഗങ്ങൾ ജപ്പാനിൽ പവിത്രമായി കണക്കാക്കപ്പെടുന്നു, അവ ജീവിക്കുന്ന ഇടങ്ങൾ ദേശീയ നിധികളായി മാറിയിരിക്കുന്നു. നാരാ നഗരത്തിൽ താമസിക്കുന്ന മാനുകൾ മനുഷ്യരുടെ ഇടയിൽ താമസിക്കുന്നത് ശീലമാക്കുകയും അവരുടെ ചില ശീലങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
    Published by:user_57
    First published: