നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL VIDEO: കടല്‍ത്തീരത്ത് വിശന്ന് വലഞ്ഞ് നടന്ന ഇഗ്വാനയ്ക്ക് കടിക്കാന്‍ കിട്ടിയത് വ്യായാമം ചെയ്യുന്ന യുവതിയുടെ വിരലുകള്‍

  VIRAL VIDEO: കടല്‍ത്തീരത്ത് വിശന്ന് വലഞ്ഞ് നടന്ന ഇഗ്വാനയ്ക്ക് കടിക്കാന്‍ കിട്ടിയത് വ്യായാമം ചെയ്യുന്ന യുവതിയുടെ വിരലുകള്‍

  പല്ലികളുടെ ഒരു വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ഇഗ്വാന. മെക്സിക്കോ, മദ്ധ്യ അമേരിക്ക, പോളിനേഷ്യന്‍ ദ്വീപുകളായ ഫിജി, ടോംഗ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ വ്യാപകമായി കണ്ടുവരുന്നത്.

  • Share this:
   കരീബിയന്‍ ദ്വീപില്‍ ഉള്‍പ്പെടുന്ന ബഹാമാസിലെ ബീച്ചില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കുന്ന ഒരു യുവതിയെ ഇഗ്വാന കടിക്കുന്ന വീഡിയോയാണ് രണ്ട് ദിവസമായി ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളിലൊന്ന്. ട്വിറ്റര്‍ ഉപയോക്താവ് @bahamahoopyogi യാണ് തന്റെ വ്യായാമം വന്യജീവി തടസ്സപ്പെടുത്തിയത്തിന്റെ രസകരമായ വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടത്.

   പതിനഞ്ച് സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ കാണുന്നത്, ബീച്ചിലെ മണല്‍പ്പരപ്പില്‍ യുവതി പുറകോട്ട് വളഞ്ഞ് വലതുകൈയില്‍ ശരീര ഭാരം ബാലന്‍സ് ചെയ്ത് ഇടതു കൈ തൂക്കിയിന്നതും പെട്ടെന്ന് ഒരു ഇഗ്വാന അവളുടെ അടുത്തേക്ക് ഓടിവന്ന് ഇടത് കൈയിലെ വിരലില്‍ കടിക്കുന്നതുമാണ്. തുടര്‍ന്ന് ആ യുവതി വേദനയോടെ നിലവിളിക്കുകയും ആ ജീവി വിരല്‍ കടിച്ചെന്ന് ആക്രോശിച്ച് ദേഷ്യത്തില്‍ പുലമ്പുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ജീവിയെ ഭയപ്പെടുത്താന്‍ അവള്‍ മണല്‍ വാരിയെറിയുന്നുണ്ട്. പക്ഷേ ഇഗ്വാന അതൊന്നും ശ്രദ്ധിക്കാതെ അവിടെതന്നെ ചുറ്റിതിരിയുന്നതും വീഡിയോയില്‍ കാണാം.

   ''ഇന്ന് എന്നെ ഇഗ്വാന കടിച്ചു. രക്തം വരുന്നുണ്ട്'' എന്നാണ് ഓഗസ്റ്റ് 21-ന് പോസ്റ്റ് ചെയ്ത വീഡിയോയുടെ കൂടെ അവര്‍ കുറിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് വീഡിയോ 3.3 ദശലക്ഷത്തിലധികം പേര്‍ കാണുകയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടിയല്‍ ആവേശം സൃഷ്ടിക്കുകയും ചെയ്തു. 'രക്തം വരുന്നുണ്ട്' എന്ന അടിക്കുറിപ്പ് കാരണം കമന്റുകളില്‍ മുഴുവന്‍ യുവതിയുടെ ക്ഷേമത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു.   ഒട്ടേറെ പേര്‍ അവള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുകയും, മുറിവ് ഒരു ഡോക്ടറുടെ അടുത്ത്പോയി പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ചിലര്‍ ചോദിച്ചത് ആ ജീവിയെ പിന്നീട് കണ്ടോ എന്നാണ്. സംശയങ്ങള്‍ മറുപടിയായി ബീച്ചില്‍ ഉടനീളം ഇഗ്വാനകള്‍ ഉണ്ടെന്നാണ് യുവതി പ്രതികരിച്ചത്.   ചെറിയ തമാശ കമന്റുകളും യുവതിയെ തേടി എത്തിയിരുന്നു. ഇഗ്വാന അവളെ കടിച്ചതും പിന്നീട് അവള്‍ ഭ്രാന്ത് പിടിച്ചതുപോലെ പുലമ്പുന്നതും കാണാന്‍ രസകരമയിരുന്നുവെന്നാണ് ഒരാള്‍ എഴുതിയത്. ഇത്തരത്തില്‍ ഒട്ടേറെ രസകരമായ കമന്റുകളാണ് ആ വീഡിയോയ്ക്ക് കീഴില്‍ വന്നുകൊണ്ടരിക്കുന്നത്.

   ദി പെറ്റ് എന്റൂഷ്യാസ്റ്റ് വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, ഇഗ്വാനകള്‍ക്ക് അസാധാരണമായ മൂര്‍ച്ചയുള്ള പല്ലുകളുണ്ട്. അതിനാല്‍, അവയുടെ കടി അപകടകരമാകുകയും ഗുരുതരമായ മുറിവുകള്‍ക്ക് കാരണമാവുകയും ചെയ്യും. മധ്യ, തെക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലും സാധാരണയായി കാണപ്പെടുന്ന, ഒരു ഇഗ്വാനയുടെ കടി ഗുരുതരമായ മുറിവിന് കാരണമാകുമെങ്കിലും ഇത് വിഷം അല്ല.

   പല്ലികളുടെ ഒരു വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ഇഗ്വാന. മെക്സിക്കോ, മദ്ധ്യ അമേരിക്ക, പോളിനേഷ്യന്‍ ദ്വീപുകളായ ഫിജി, ടോംഗ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ വ്യാപകമായി കണ്ടുവരുന്നത്. 1768ല്‍ ആസ്ത്രിയന്‍ പ്രകൃതി ശാസ്ത്രജ്ഞനായ ജോസഫസ് നിക്കൊളാസ് ലോറന്റിയാണ് ഈ ജനുസ്സിനെ ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. കരീബിയയിലെ തദ്ദേശിയരായ തനോ (Taino) വര്‍ഗ്ഗകാരുടെ ഇവാന (Iwana ) എന്ന വാക്കില്‍ നിന്നാണ് ഇഗ്വാന എന്ന വാക്ക് ഉണ്ടായത്
   Published by:Jayashankar AV
   First published:
   )}