• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | സങ്കടപ്പെടാതെ വാവേ, ചേട്ടനില്ലേ; ബാസ്കറ്റ്ബാൾ കൂട്ടിലിടാൻ അനിയത്തിയെ സഹായിക്കുന്ന സഹോദരന്റെ വീഡിയോ

Viral video | സങ്കടപ്പെടാതെ വാവേ, ചേട്ടനില്ലേ; ബാസ്കറ്റ്ബാൾ കൂട്ടിലിടാൻ അനിയത്തിയെ സഹായിക്കുന്ന സഹോദരന്റെ വീഡിയോ

പന്ത് വലയിലിടാനുള്ള ആദ്യ ശ്രമത്തിൽ കുഞ്ഞ് പരാജയപ്പെടുകയും കരയാൻ തുടങ്ങുകയും ചെയ്യുന്നു. ശേഷം ചേട്ടൻ ഇടപെടുന്നതും രംഗം മാറുന്നതുമാണ് വീഡിയോയിൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    സഹോദര ബന്ധം അങ്ങേയറ്റം സ്‌നേഹവും മധുരതരവുമാണ്. പിണക്കങ്ങളും വഴക്കുകളും ഉണ്ടായാലും അവർ പരസ്പരം പങ്കിടുന്ന ബന്ധം തീർത്തും ഊഷ്മളമാണ്. സമാനമായ ഒരു വീഡിയോ CCTV_IDIOTS എന്ന ട്വിറ്റർ അക്കൗണ്ട് പങ്കിട്ടു. ഒരു കൊച്ചു പെൺകുട്ടി ബാസ്കറ്റ്ബാൾ വലയിൽ ഇടാൻ പാടുപെടുന്നതാണ് വീഡിയോയിൽ.

    ആദ്യ ശ്രമത്തിൽ കുഞ്ഞ് പരാജയപ്പെടുകയും കരയാൻ തുടങ്ങുകയും ചെയ്യുന്നു. അവളുടെ സഹോദരന് ഈ കാഴ്ച കണ്ടുനിൽക്കാൻ സാധിക്കുന്നില്ല. അവൻ ഓടിച്ചെന്ന് കുഞ്ഞനുജത്തിയെ കെട്ടിപ്പിടിച്ചു. ശേഷം അവൻ അനിയത്തിയെ കൈകളിൽ എടുത്തുയർത്തി, പന്ത് കൊട്ടയിൽ എത്തിക്കാൻ അവളെ സഹായിച്ചു. പന്ത് കോട്ടയിൽ വീണതും കുഞ്ഞിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

    ആൺകുട്ടി ക്ഷമയോടെ സഹോദരിയെ പ്രോത്സാഹിപ്പിച്ചതാണ് വീഡിയോയിലെ ഏറ്റവും മികച്ച ഭാഗം. അനുജത്തി വിജയിച്ചതിന് ശേഷം സഹോദരൻ അവളുടെ കവിളിൽ ചുംബിക്കുന്ന മനോഹര കാഴ്ചയാണ് വീഡിയോയിൽ. വീഡിയോ റെക്കോർഡുചെയ്യുന്ന അവരുടെ പിതാവും മക്കളെ പ്രോത്സാഹിപ്പിച്ചു. ഹൃദയസ്പർശിയായ വീഡിയോക്ക് പ്രേക്ഷകർ വളരെ മികച്ച പ്രതികരണം നൽകിക്കഴിഞ്ഞു. ഒരു ഉപയോക്താവ് കുട്ടികളുടെ മാതാപിതാക്കളെ പ്രശംസിച്ചു. ഈ ഉപയോക്താവിന്റെ അഭിപ്രായത്തിൽ, മാതാപിതാക്കൾ അനുകമ്പയുള്ളവരാണെങ്കിൽ അവരുടെ കുട്ടികളും അതേ മൂല്യങ്ങൾ പിന്തുടരുന്നു എന്നാണ്.

    മറ്റൊരു ഫോളോവർ അവരുടെ കുടുംബത്തെ പ്രശംസിച്ചുകൊണ്ട് വന്നു. ഈ കുട്ടികൾ തകർന്ന കുടുംബത്തിൽ നിന്നുള്ളവരല്ലെന്ന് ഈ ഉപയോക്താവ് എഴുതി. അവർ നിരന്തരം ധാരാളം സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നു എന്ന് അയാൾ അഭിപ്രായം രേഖപ്പെടുത്തി.

    കുടുംബത്തെ പുകഴ്ത്തുന്നതിനു പുറമെ, അത്തരം സഹോദരങ്ങൾ ഇല്ലാത്തതിൽ ചിലർക്ക് സങ്കടം തോന്നി. ഈ സഹോദരൻ തന്റെ സഹോദരിയെ ഇതുപോലെ സ്നേഹിക്കുന്നത് തുടരുമെന്ന് ഒരു അനുയായി പ്രതീക്ഷയർപ്പിച്ചു. തന്റെ സഹോദരൻ ഒരിക്കലും ദയ ഉള്ളവനോ സംരക്ഷകനോ ആയിരുന്നില്ല എന്ന വസ്തുതയിൽ ഈ ഉപയോക്താവ് ഖേദം പ്രകടിപ്പിച്ചു.

    മറ്റൊരു അനുയായി സഹോദരനെ അഭിനന്ദിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് സഹോദരിയെ ആദ്യം ആശ്വസിപ്പിച്ചതിന് ഈ ഉപയോക്താവ് സഹോദരനെ പ്രശംസിച്ചു.

    Summary: Viral video of two little siblings playing basketball has reached Twitter

    Published by:user_57
    First published: