സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺമാരെ ഒരേസമയം ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. വീഡിയോ കണ്ടാൽ അതിനുള്ള കാരണം നേരിട്ടുകണ്ട് മനസിലാക്കാം. വളരെപ്പെട്ടെന്ന് സ്ത്രീ സമനില കൈവിട്ടുപോയ അവസ്ഥയിലാണ് നൃത്തം ചെയ്യുന്നതായി കാണാവുന്നത്.
വീഡിയോ ആരംഭിക്കുമ്പോൾ, പച്ച സാരി ധരിച്ച ഒരു സ്ത്രീ ഒരു മുറിയുടെ നടുവിൽ നിന്നുകൊണ്ട് പാടുന്നത് കാണാം. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകൾ മുറിക്ക് ചുറ്റും തറയിൽ ഇരിക്കുന്നതും ഒരു കൂട്ടം സംഗീതജ്ഞർ മറ്റ് ഉപകരണങ്ങൾക്കൊപ്പം തബലയും ഹാർമോണിയവും വായിക്കുന്നതും കാണാം.
പെട്ടെന്ന്, സ്ത്രീയുടെ ഉള്ളിലേക്ക് എന്തോ കടന്നുവരുന്ന പോലെ വീഡിയോയിൽ തെളിഞ്ഞുവരുന്നു. അവർ നൃത്തം ചെയ്യുന്നതായി, അല്ലെങ്കിൽ ആളുകളെ ഭയപ്പെടുത്തുന്നതായി കാണാം. എന്നാൽ ഇതൊരു സാധാരണ നൃത്തമല്ല. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും അത്തരം നൃത്തച്ചുവടുകൾ ഉണ്ടാകാനിടയില്ല.
മൈക്രോഫോൺ താഴെ വയ്ക്കാതെ, ഒരു ചാട്ടത്തോടെ ആൾക്കൂട്ടത്തിന്റെ ഒരു വശത്തേക്ക് വളരെ വേഗം തെന്നി നീങ്ങുന്നു. മധ്യത്തിൽ നൃത്തം ചെയ്യാൻ ഇടമുണ്ടായിരുന്നു എന്നിരിക്കെയാണ് വിചിത്രമായ ഈ നീക്കം. പിന്നീട് സൂപ്പർ സ്പീഡിൽ മറുവശത്തേക്ക് തെന്നി നീങ്ങുന്നു. അവസാനം, അവർ സമാനമായ രീതിയിൽ പിന്നിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് നേരെ തെന്നിമാറി സ്റ്റെപ്പ് ചെയ്യുന്നു. (വിരൽ വീഡിയോ ചുവടെ കാണാം)
ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതും ഒട്ടേറെ വ്യൂസ് നേടുകയാണ്. ഇവർ ബാധയേറ്റതു കൊണ്ടാണോ ഇങ്ങനെ നൃത്തം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ, മറ്റുചിലർ അവർ മദ്യലഹരിയിൽ ആയിരിക്കാം എന്നും കമന്റ് ചെയ്തു. ചിരിക്കുന്ന ഇമോജികൾ കൊണ്ട് കമന്റ്സ് സെക്ഷൻ നിറഞ്ഞു കവിഞ്ഞു.
ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നെറ്റിസൺമാർക്കും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഈ ക്ലിപ്പ് കാണുമ്പോൾ നിങ്ങൾ വീണ്ടും വീണ്ടും ചിരിക്കും.
Summary: A video has gone viral on YouTube where a sari-clad woman is seen making weird dance steps as if she is possessed. Gone viral on various social platforms, has garnered so many views and comments over a short period. It is not known where this video is taken and who is woman found dancing on it
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.