നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | മുന്നോട്ടോ പിന്നോട്ടോ നീങ്ങിയാൽ കാർ താഴ്ചയിലേക്ക് വീഴാൻ സാധ്യത, ചങ്കിടിപ്പ് കൂട്ടിയ ഡ്രൈവറും; വീഡിയോ വൈറൽ

  Viral video | മുന്നോട്ടോ പിന്നോട്ടോ നീങ്ങിയാൽ കാർ താഴ്ചയിലേക്ക് വീഴാൻ സാധ്യത, ചങ്കിടിപ്പ് കൂട്ടിയ ഡ്രൈവറും; വീഡിയോ വൈറൽ

  Viral video shows breathtaking skills of a car driver | താഴ്ചയിലേക്ക് പതിക്കാതെ ഇടുങ്ങിയ സ്ഥലത്ത് നിന്നും കാർ പുറത്തേക്കെത്തിക്കുന്ന ഡ്രൈവർ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഓടിച്ചു പഠിക്കുമ്പോൾ തുടങ്ങി ലൈസൻസ് എടുക്കാൻ വേണ്ടിയുള്ള കമ്പികൾക്കിയടയിലൂടെയുള്ള ചക്രങ്ങൾ ഉരുട്ടിയുള്ള ഡ്രൈവിംഗ് സാഹസികതയാവും പലർക്കും പരിചയമുണ്ടാവുക. സ്വന്തം കാറിൽ അതിലും വലിയ സാഹസിക പ്രകടനങ്ങൾ നടത്തിയ ആൾക്കാരുമുണ്ടാവും. പക്ഷെ ഇത്തരത്തിൽ ഒരു സാഹസികത, അത് വേറെ ലെവൽ.

   കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണിത്. സംഭവം വിചാരിക്കുന്നത്ര എളുപ്പമല്ല. രണ്ടറ്റത്തും എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാമെന്ന തരത്തിലെ താഴ്ച. ഇടയിൽ വീതി കുറഞ്ഞ ഒരു സ്ലാബിനു പുറത്തായി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നു. കാർ എങ്ങനെ അവിടെ എത്തിച്ചു എന്നതിൽ തുടങ്ങുന്ന അത്ഭുതം അവിടംകൊണ്ട് തീരുന്നില്ല. ഈ കാർ എങ്ങനെ പുറത്തെത്തിക്കും?

   കാറിന്റെ അരികിലേക്കായി പതിയെ ഡ്രൈവർ എത്തുന്നു. ഡോർ തുറന്ന് അകത്തേക്ക്. പിന്നെ നടക്കുന്ന കാര്യങ്ങൾ ചങ്കിടിപ്പ് കൂടാതെ കണ്ടിരിക്കാൻ കഴിയില്ല. പലതരത്തിലുള്ള കാർ ഡ്രൈവിങ്ങും കണ്ടു പരിചയിച്ചവർക്കു പോലും അത്ഭുതം തോന്നിയേക്കാം. (വീഡിയോ ചുവടെ)   അല്പമൊന്നു പിഴച്ചാൽ വണ്ടിയും ഡ്രൈവറും ആ ഗർത്തങ്ങളിലേക്ക് പതിക്കും. എന്നാൽ അതിസാഹസികമായി, അങ്ങനെയൊന്നും സംഭവിക്കാതെ, ഇദ്ദേഹം ആ കാറിനെ റോഡിലേക്കെത്തിച്ച് ഓടിച്ച് കൊണ്ടുപോവുകയാണ്. ഇതിൽ ആൾ ആരെന്നോ, സ്ഥലം എവിടെയെന്നോ വ്യക്തമല്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
   Published by:meera
   First published: