ജീവനുള്ള എലിക്കുഞ്ഞിനെ സോസിൽ മുക്കി കഴിച്ച് യുവാവ്: അറപ്പുളവാക്കുന്നുവെന്ന് സോഷ്യൽ മീഡിയ

ചൈനയിലെ വുഹാനിൽ ഭീതി പടർത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്.

News18 Malayalam | news18
Updated: January 27, 2020, 8:54 AM IST
ജീവനുള്ള എലിക്കുഞ്ഞിനെ സോസിൽ മുക്കി കഴിച്ച് യുവാവ്: അറപ്പുളവാക്കുന്നുവെന്ന് സോഷ്യൽ മീഡിയ
Still from viral video
  • News18
  • Last Updated: January 27, 2020, 8:54 AM IST IST
  • Share this:
കാണുന്നവർക്ക് അറപ്പുണ്ടാക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. ഒരു കുഞ്ഞെലിയെ അതും ജീവനോടെ ചവച്ചരച്ച് ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോയാണിത്. 30 സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്ന വീഡിയോയിൽ ഒരു പ്ലേറ്റിൽ തക്കാളി കഷണങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റിൽ കുറച്ച് എലിക്കുഞ്ഞുങ്ങളാണുള്ളത്.

ചോപ്സ്റ്റിക് ഉപയോഗിച്ച് ഒരു എലിക്കുഞ്ഞിനെ എടുത്തശേഷം സോസിൽ മുക്കി കഴിക്കുകയാണ് യുവാവ് ചെയ്യുന്നത്. വീഡിയോ എപ്പോൾ എടുത്തതാണെന്നും എവിടെ നിന്നെടുത്തതാണെന്നും വ്യക്തമല്ലെങ്കിലും ചൈനയിലെ വുഹാനിൽ ഭീതി പടർത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്.

Also Read-വേവിച്ച വവ്വാലിനെ ഭക്ഷിച്ച് ചൈനാക്കാരി; കൊറോണ വൈറസ് ഭയം പങ്കുവെച്ച് ട്വിറ്ററിസ്റ്റുകൾ

മത്സ്യവിഭവങ്ങൾ, പാമ്പുകൾ, വവ്വാൽ, തുടങ്ങി വിവിധയിനം ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന ചൈനയിലെ വുഹാനിലാണ് അപകടകാരിയായ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരം വസ്തുക്കൾ കഴിക്കുന്നവർക്ക് മുന്നറിയിപ്പെന്ന രീതിയിൽ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയത്. നേരത്തെ വവ്വാലിന്റെ ചിറകുകൾ ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു.

ഇത്തരം വീഡിയോകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സംസ്കാരം ഉള്ള ഒരു സമൂഹത്തിൽ അംഗീകരിക്കാനാകാത്ത പ്രവൃത്തികളാണിതൊക്കെയാണെന്നാണ് മുഖ്യ വിമര്‍ശനം. അറപ്പുളവാക്കുന്ന നീചമായ പ്രവർത്തിയെന്നും ദേഷ്യത്തോടെ ആളുകൾ പ്രതികരിക്കുന്നുണ്ട്.

 


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 27, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍