മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോനിയുടെ വിരമിക്കൽ വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇതിനെ കുറിച്ച് ഒരക്ഷരം പോലും ക്യാപ്റ്റൻ കൂൾ ഇതുവരെ മിണ്ടിയിട്ടില്ല. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ജീവിതം ആഘോഷിക്കുകയാണ് താരം.
മാലിദ്വീപിലേക്ക് , ഞങ്ങളുടെ റോക്ക്സ്റ്റാർ കുറച്ച് പാനി പുരി ഉണ്ടാക്കി...ഞങ്ങളുടെ പ്രിയപ്പെട്ട ചാറ്റ് കൂടുതൽ പ്രിയങ്കരമായി!- എന്നു കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാഹി ഇൻ മാലി ദ്വീപ്സ് എന്ന ഹാഷ് ടാഗാണ് ഉപയോഗിച്ചിരിക്കുന്നത്.
നിലവിൽ ഒരു മത്സരങ്ങളിലും ധോനി കളിക്കുന്നില്ല. ഇതോടെയാണ് അദ്ദേഹം വിരമിക്കുന്നതായ വാർത്തകൾ പരന്നത്. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ധോനി കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.