VIRAL VIDEO | പച്ചക്കറി വിൽപ്പനയ്ക്കിടെ മയിലിനും ഭക്ഷണം; മഹാമാരിയുടെ കാലത്തെ കൺകുളിർക്കുന്ന കാഴ്ച

പക്ഷികളോടും മൃഗങ്ങളോടുമുള്ള മനുഷ്യന്റെ സ്നേഹവും വാൽസല്യവും അടയാളപ്പെടുത്തുന്ന വീഡിയോ എന്ന കുറിച്ചാണ് രമേഷ് പാണ്ഡെ ഇത് ട്വിറ്ററിൽ പങ്കുവെച്ചത്.

News18 Malayalam | news18
Updated: August 4, 2020, 4:05 PM IST
VIRAL VIDEO | പച്ചക്കറി വിൽപ്പനയ്ക്കിടെ മയിലിനും ഭക്ഷണം; മഹാമാരിയുടെ കാലത്തെ കൺകുളിർക്കുന്ന കാഴ്ച
പച്ചക്കറി വിൽപ്പനയ്ക്കിടെ മയിലിനും ഭക്ഷണം
  • News18
  • Last Updated: August 4, 2020, 4:05 PM IST
  • Share this:
മഹാമാരിയുടെ കാലത്തും സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഒരു കാഴ്ച. മനുഷ്യന്റെ കരുതലിന്റെയും മനുഷ്യനോട് പക്ഷിമൃഗാദികൾക്കുള്ള വിശ്വാസത്തിന്റെയും അടയാളുപ്പെടുത്തലാകുകയാണ് ഈ വീഡിയോ. ഐ എഫ് എസ് ഓഫീസർ ആയ രമേഷ് പാണ്ഡെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തെരുവിൽ ഇരുന്ന് പച്ചക്കറി വിൽക്കുന്ന ഒരു സത്രീ. അവരുടെ സമീപത്തേക്ക് എത്തുന്ന മയിൽ യാതൊരു ഭയാശങ്കകളും ഇല്ലാതെ അവിടെ തന്നെ നിൽക്കുകയാണ്. പച്ചക്കറി വിൽക്കുന്ന സ്ത്രീ സ്നേഹത്തോടെയാണ് മയിലിനെ സ്വീകരിക്കുന്നതും.

You may also like:അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ [NEWS]കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കണമെന്ന് ആവർത്തിച്ച് ട്രംപ് [NEWS] കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ [NEWS]

ചെറിയ ധാന്യമണികൾ പോലെയുള്ളവ കൈവെള്ളയിലിട്ട് മയിലിന് കഴിക്കാനായി നൽകുന്നു. ആരെയും കൂസാതെ മയിൽ അതിന്റെ നേരെ നീട്ടുന്ന കൈയിലുള്ള ഭക്ഷണസാധനങ്ങൾ കൊത്തി തിന്നുന്നത് കാണാം. മഹാമാരിയുടെ കാലത്ത് മനസിന് കുളിർമ നൽകുന്ന കാഴ്ച.

Beautiful video showing an example of compassion and love for the animals our rich culture has inculcated in communities. Wish it gets reinforced in generations to come. 



പക്ഷികളോടും മൃഗങ്ങളോടുമുള്ള മനുഷ്യന്റെ സ്നേഹവും വാൽസല്യവും അടയാളപ്പെടുത്തുന്ന വീഡിയോ എന്ന കുറിച്ചാണ് രമേഷ് പാണ്ഡെ ഇത് ട്വിറ്ററിൽ പങ്കുവെച്ചത്.
Published by: Joys Joy
First published: August 4, 2020, 4:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading