നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ പാമ്പ്; വീഡിയോ വൈറൽ

  മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ പാമ്പ്; വീഡിയോ വൈറൽ

  വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് റായ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയത്.

  It was curled around a baggage belt in the plane.

  It was curled around a baggage belt in the plane.

  • Share this:
   ഇന്‍ഡിഗോ വിമാനത്തിനകത്ത് പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഭീതി പടര്‍ന്നു. മുംബൈയിലേക്ക് പറക്കാനിരുന്ന ഫ്‌ലൈറ്റിലെ പാസഞ്ചര്‍ സീറ്റിനടുത്തുള്ള ബാഗേജ് ബെല്‍റ്റില്‍ ചുരുണ്ടു കിടക്കുകയായിരുന്നു പാമ്പ്. എയര്‍പ്പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വിമാനം നിര്‍ത്തിയിട്ടിരുന്നത്. പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകനാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ വൈറലായി മാറി.

   വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് റായ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയികുകയും ആളുകളോട് ആ ഭാഗത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിലെ വിധഗ്ധര്‍ സ്ഥലത്തെത്തുകയും പാമ്പിനെ രക്ഷിക്കുകയും ചെയ്തു.

   വിമാനത്തിനകത്ത് നിന്ന് കണ്ടെത്തിയ പാമ്പ് വിഷമില്ലാത്തയിനത്തില്‍ പെട്ടതാണെന്ന് അധികൃതര്‍ പറയുന്നു. റായ്പൂറില്‍ നിന്നെത്തിയ ശേഷം ലഗേജ് ഇറക്കാന്‍ പോഴാണ് പാമ്പ് വിമാനത്തിനകത്തേക്ക് കയറിയതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് പത്രപ്രവര്‍ത്തകനായ തരുണ്‍ ശുക്ല ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ആര്‍ക്കും പരിക്കൊന്നും പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ഇന്‍ഡിഗോ വിമാനം വൈകിട്ട് 6 മണിയോടെയാണ് റായ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയത്. പിന്നീട് മുംബൈയിലേക്കുള്ള യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിയയക്കുകയായിരുന്നു.

   ഈയടുത്ത് ഡല്‍ഹിയില്‍ നിന്നും ബീഹാറിലെ തന്റെ ഗ്രാമത്തിലേക്ക് സൗജന്യ കോവിഡ് കിറ്റ് എത്തിക്കാന്‍ ബാഗേജ് പരിധി ഉയര്‍ത്തിതരാമോ എന്ന യുവാവിന്റെ ആവശ്യം ഇന്‍ഡിഗോ എയര്‍ലൈന്‍ അംഗീകരിച്ചത് വാര്‍ത്തയായിരുന്നു. ഈസ്റ്റ് ചമ്പാരനിലെ മോത്തിഹാരിയില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെയുള്ള ബാങ്ക്തവ ഗ്രാമത്തിലേക്ക് കോവിഡ് സാമഗ്രികള്‍ സൗജന്യമായി എത്തിക്കാനാണ് അനുപം പ്രിയദര്‍ശി എന്ന യുവാവ് സഹായം തേടിയത്.

   സാധന സാമഗ്രികള്‍ കൊണ്ടു പോകാന്‍ 15 കിലോഗ്രാം എന്ന ബാഗേജ് പരിധി ഉയര്‍ത്തി നല്‍കാനാകുമോ എന്നാണ് ഇന്‍ഡിഗോ എയര്‍ലൈനിനെ ടാഗ് ചെയ്ത് അനുപം പ്രിയദര്‍ശി ചോദിച്ചത്. പിന്നാലെ തന്റെ ആവശ്യം ഇന്‍ഡിഗോ എയര്‍ലൈന്‍ അംഗീകരിച്ചു എന്നും അനുപം പ്രിയദര്‍ശി പറയുന്നു. ട്വിറ്ററിലൂടെ നേരിട്ട് സന്ദേശം അയച്ചാണ് ബാഗേജ് പരിധി ഉയര്‍ത്തി നല്‍കുന്നതായി കമ്പനി അറിയിച്ചത്.   ബീഹാര്‍ മോത്തിഹാരിയിലുള്ള മഹാത്മാ ഗാന്ധി കേന്ദ്ര സര്‍വ്വകലാശാലയിലെ ഹിന്ദി പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് 22 കാരനായ അനുപം പ്രിയദര്‍ശി. അടുത്തിടെ ഡല്‍ഹി സര്‍വ്വകലാശാലയിലും ഇദ്ദേഹത്തിന് അഡ്മിഷന്‍ ലഭിച്ചിരുന്നു. പുതിയ കാല ഹിന്ദി സാഹിത്യത്തില്‍ ഡോ: കുമാര്‍ വിശ്വാസ് നല്‍കിയ സംഭാവനകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണം.
   Published by:Jayashankar AV
   First published: