നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | മതിൽ ചാടിക്കടന്ന് എത്തിയ പുള്ളിപ്പുലി വളർത്തുനായയെ കടിച്ചെടുത്ത് ഓടിമറഞ്ഞു

    Viral Video | മതിൽ ചാടിക്കടന്ന് എത്തിയ പുള്ളിപ്പുലി വളർത്തുനായയെ കടിച്ചെടുത്ത് ഓടിമറഞ്ഞു

    ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നായ പിന്തിരിഞ്ഞു ഓടുന്നത് കാണാം

    Leopard_attack

    Leopard_attack

    • Share this:
      ഒരു പുളളിപ്പുലി (Leopard) വീടിന്‍റെ മതിൽ ചാടിക്കടന്ന് എത്തി, വളർത്തുനായയെ (Pet Dog) പിടിച്ചുകൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു(Viral Video). ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പുലി ചാടിക്കടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് പർവീൺ പങ്കുവെച്ചത്.

      ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നായ പിന്തിരിഞ്ഞു ഓടുന്നത് കാണാം. എന്നാൽ അൽപ്പസമയത്തിനകം മതിൽ ചാടിക്കടന്ന് എത്തുന്ന പുള്ളിപ്പുലി, നായയെും കടിച്ചെടുത്ത് മതിൽ ചാടിക്കടന്ന് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുള്ളിപ്പുലി കടിച്ചെടുക്കുമ്പോഴും നായ ഉച്ചത്തിൽ കുരയ്ക്കുന്നുണ്ട്. എന്നാൽ നായയെ രക്ഷിക്കാൻ ആരും എത്തുന്നില്ല.


      ഏതായാലും പർവീൺ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇന്ന് വൈകുന്നരേം ഏഴു മണിയോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. രസകരമായ നിരവധി കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ വീഡിയോ റിട്വീറ്റ് ചെയ്തിട്ടുണ്ട്. മുമ്പും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വൈറൽ വീഡിയോകൾ പർവീൺ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

      പിടികൂടാനെത്തിയ സംഘത്തെ ആഞ്ഞു കൊത്താന്‍ ശ്രമിക്കുന്ന കൂറ്റന്‍ രാജവെമ്പാല; വീഡിയോ വൈറല്‍

      പാമ്പുകളെ ഭയക്കാത്തവര്‍ ലോകത്ത് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ പാമ്പുകളെ കണ്ടാല്‍ തുരത്തി ഓടിക്കാനാകും ആളുകള്‍ ശ്രമിക്കുക. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ തായ്ലന്‍ഡില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. തായ്ലന്‍ഡിലെ(Thailand) ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ തിരക്കേറിയ റോഡിനു സമീപമാണ് കൂറ്റന്‍ രാജവെമ്പാലയെ(King cobra) കണ്ടെത്തിയത്.

      ആളുകള്‍ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചയുടന്‍തന്നെ ഇവര്‍ സംഭവസ്ഥലത്തെത്തി. എന്നാല്‍ ഈ രാജവെമ്പാവലയെ പിടികൂടാന്‍ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല.

      പിടികൂടാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകരെ കൂറ്റന്‍ രാജവെമ്പാല പലതവണ ആക്രമിക്കാന്‍ ശ്രമിച്ചു. 13 അടിയോളം നീളമുള്ള പാമ്പ് വാലില്‍ പിടിച്ചപ്പോള്‍ പത്തിവിരിച്ച് ആഞ്ഞുകൊത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആപകടകാരിയായ പെണ്‍ രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് ഇവര്‍ പിടികകൂടിയത്.

      പാമ്പിന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍ ഉണ്ടായിരുന്നതായും പാമ്പ് ക്ഷീണിതയായിരുന്നതായും സംഘാംഗമായ നിരിത് ചോംഗം വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് സംഘം ഇത്രയും നീളമുള്ള ഒരു പാമ്പിനെ പിടികൂടുന്നത്.

      Read also: Viral video | പാരാസെയ്‌ലിംഗ് വടം പൊട്ടി രണ്ടു സ്ത്രീകൾ കടലിൽ പതിച്ചു; ഞെട്ടിക്കുന്ന വീഡിയോ

      പാമ്പിനെ പിന്നീട് വിദഗ്ധ ചികിത്സകള്‍ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരുക്കുകള്‍ മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്നുവിടാനാണ് തീരുമാനം.
      Published by:Anuraj GR
      First published:
      )}