നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video ഗജവീരൻ ബ്രഹ്മദത്തൻ പാപ്പാൻ ഓമനച്ചേട്ടന് അന്ത്യാഞ്ജലി നൽകി; അതു കണ്ട് കണ്ണീരണിയാത്തവരാര്?

  Viral Video ഗജവീരൻ ബ്രഹ്മദത്തൻ പാപ്പാൻ ഓമനച്ചേട്ടന് അന്ത്യാഞ്ജലി നൽകി; അതു കണ്ട് കണ്ണീരണിയാത്തവരാര്?

  സംസ്ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്‍റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തൻ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. അത്രയും നേരം അവരുടെ ഉളളിലുണ്ടിയിരുന്ന സങ്കടം അടക്കാനാവാത്ത നിലവിളിയായി.

  Omanachettan

  Omanachettan

  • Share this:
   കാൽ നൂറ്റാണ്ടോളം ബ്രഹ്മദത്തന്‍റെ നിഴലായിരുന്നു ഓമനച്ചേട്ടൻ. ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനായ പാപ്പാൻ ബ്രഹ്മദത്തൻ എന്ന ആനയെ സ്വന്തം മകനെ പോലെ പരിപാലിച്ച കോട്ടയം കൂരോപ്പട ളാക്കാട്ടൂർ കുന്നക്കാട്ടിൽ ദാമോദരൻ നായർ എന്ന ഓമനച്ചേട്ടൻ(73) അന്തരിച്ചു. തന്‍റെ പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാണ്. ബിജു നിള്ളങ്ങൽ എന്നയാളുടെ ഫേസ്ബുക്ക് വാളിലായിരുന്നു ഈ വീഡിയോ വന്നത്. വെറും രണ്ടു മണിക്കൂറിനിടെ ആയിരകണക്കിന് ആളുകൾ ഈ വീഡിയോ ലൈക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിന് കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്‍റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തൻ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. അത്രയും നേരം അവരുടെ ഉളളിലുണ്ടിയിരുന്ന സങ്കടം അടക്കാനാവാത്ത നിലവിളിയായി.

   ഓമനച്ചേട്ടൻ പാപ്പാനായിട്ട് ആറു പതിറ്റാണ്ടായി. ഇതിൽ ഇരുപത്തിനാല് വർഷത്തിലേറെ ബ്രഹ്മദത്തനൊപ്പം. നേരത്തെ പുതുപ്പള്ളി ബ്രഹ്മദത്തൻ എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോൾ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ് മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്. അവിടെ നിന്നാണ് ബ്രഹ്മദത്തൻ കൂരോപ്പടയിലെത്തിയത്. ഇത്ര ഇണക്കമുള്ള ആനയും പാപ്പാനും വേറെയുണ്ടായിട്ടില്ലെന്ന് ആനപ്രേമികളുടെ പക്ഷം.

   പാപ്പാൻമാരുടെ കാരണവരായിരുന്നു ഓമനച്ചേട്ടൻ. പ്രായം തളർത്താത്ത പോരാളിയെന്നാണ് അദ്ദേഹം ആനപ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. വാർദ്ധക്യമായിട്ടും അദ്ദേഹം ബ്രഹ്മദത്തനൊപ്പം നിന്നു. ആശാൻ എന്നു വിളിച്ചിരുന്ന ഓമനച്ചേട്ടൻ അസുഖബാധിതനാകുന്നതുവരെയും അവന്‍റെ ഓരോ ചലനങ്ങൾക്കുമൊപ്പമായിരുന്നു.

   ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തിയ ബ്രഹ്മദത്തൻ, കുറച്ചു നിമിഷത്തേക്ക് തന്‍റെ പ്രിയപ്പെട്ട പാപ്പാനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അപ്പോൾ ഓമനച്ചേട്ടന്‍റെ മകൻ രാജേഷ് എത്തി, ബ്രഹ്മദത്തന്‍റെ കൊമ്പിൽ പിടിച്ചു കരഞ്ഞു. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി. ഇത് കണ്ടുനിന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

   Also Read അച്ഛനെ ഗെയ്മിംഗ് അഡിക്റ്റാക്കുക; പ്ലേ സ്റ്റേഷൻ ഫൈവ് വാങ്ങിക്കാനുള്ള സഹോദരന്റെ പ്ലാൻ പങ്കുവെച്ച് സഹോദരി

   ഫേസ്ബുക്കിൽ അതിവേഗം വൈറലായി മാറിയ ഈ വീഡിയോയ്ക്ക് ചുവടെ വികാരനിർഭരമായ കമന്‍റുകളും നിരവധിയാണ്. 'സ്വന്തം രക്‌തത്തിൽ പിറന്ന മക്കൾക്ക് പോലുംഇത്രയുംസ്നേഹം ഒരു അച്ഛനോട് ഇന്നത്തെ കാലത്ത് ഉണ്ടാകുമോ എന്ന് സംശയമാണ്. കണ്ണ് നിറയാതെ കാണാനാവില്ല അവസാനമായി അവന്റെ വളർത്തച്ഛനെ കാണിക്കുവാനായി അവിടം വരെ കൊണ്ടുവരാൻ മനസുകാണിച്ച ഉടമയ്ക്ക്. ഹൃദയത്തിൽ തൊട്ടുകൊണ്ട് ഒരു ബിഗ് സല്യൂട്ട്' എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്.

   'മൃഗങളിൽനിന്ന് മനുഷ്യർ പഠിക്കേണ്ടിയിരിക്കുന്നു എന്ന ഒരു താക്കീതാണീ ആന പകർന്നു നൽകിയത്. ആ ആനയുടെ മര്യാദപൂർവ്വമായ പെരുമാറ്റം, ആ തിരികെ പോകുമ്പോഴുള്ള കാൽവെപ്പുകൾ എല്ലാം.....എല്ലാം...   ശ്വാസമടക്കി കണ്ടിരുന്നു... അത്രയും സമയം ആ സഹോദരനുവേണ്ടി അറിയാതെ പ്രാർത്ഥിച്ചുപോയി....


   പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയുടെ പേരിനും പ്രശസ്തിയ്ക്കും പിന്നിൽ ഒരു നിഴലായി എന്നും ഓമനച്ചേട്ടൻ ഉണ്ടായിരുന്നു. അതിവേഗം ലക്ഷണമൊത്ത ഗജകേസരിയായി വളർന്ന ബ്രഹ്മദത്തൻ ആനപ്രേമികൾക്കിടയിലും പ്രിയങ്കരനാണ്'  മറ്റൊരാൾ കമന്‍റ് ചെയ്തു.

   Also Read- വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ആശുപത്രിയിലേയ്ക്ക്; ഭർത്താവിന്റെ മുൻ ഭാര്യക്ക് വൃക്ക ദാനം ചെയ്ത സ്ത്രീയുടെ കഥ

   'ഈ ലോകത്ത് മനുഷ്യനെ സ്നേഹിയ്ക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്നേഹിച്ചാൽ അത് തിരിച്ച് കിട്ടുമെന്നതാണ് സത്യം സ്വാർത്ഥതയില്ലാത്ത സ്നേഹം... ഹൃദയം നുറുങ്ങുന്ന ഈ കാഴ്ച ഏതു മനുഷ്യൻ്റെയും ഹൃദയം അലിയിയ്ക്കും'- മറ്റൊരു കമന്‍റ് ഇങ്ങനെയാണ്.

   ബ്രഹ്മദത്തനുമൊപ്പം ഒരിക്കലും മറക്കാനാകാത്ത ഓർമകൾ മുമ്പ് ഓമനച്ചേട്ടൻ പങ്കുവെച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് 2003 മാർച്ച് 23ന് തൃശൂർ തൃത്തല്ലൂർ പൂരത്തിനിടെ ഉണ്ടായ സംഭവം. അന്ന് ഗുരുവായൂർ ജൂനിയർ വിഷ്ണു എന്നറിയപ്പെടുന്ന ആന അദ്ദേഹത്തെ തട്ടിയിട്ടു. അത് കണ്ട് ബ്രഹ്മദത്തൻ അവനെ കുത്തിമാറ്റി. ഇല്ലായിരുന്നെങ്കിൽ.... ഒരിക്കലും അത് മറക്കാനാകില്ലെന്ന് ഓമനച്ചേട്ടൻ ഇടയ്ക്കിടെ പറയുമായിരുന്നു.

   പരേതയായ വിജയമ്മയാണ് ദാമോദരൻ നായരുടെ ഭാര്യ. രാജേഷ്, സന്ധ്യ, പ്രിയ എന്നിവർ മക്കളാണ്.
   Published by:Anuraj GR
   First published:
   )}