നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോഹ്‌ലിക്കൊപ്പം ബാറ്റ് ബാലൻസിങ് വെല്ലുവിളി ഏറ്റെടുത്ത് അനുഷ്ക ശർമ; വൈറൽ വീഡിയോ

  കോഹ്‌ലിക്കൊപ്പം ബാറ്റ് ബാലൻസിങ് വെല്ലുവിളി ഏറ്റെടുത്ത് അനുഷ്ക ശർമ; വൈറൽ വീഡിയോ

  കോഹ്‌ലി മുന്നോട്ട് വെച്ച ബാറ്റ് ബാലൻസിംഗ് വെല്ലുവിളി ഏറ്റെടുത്ത് അത് ചെയ്യുന്നതിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അനുഷ്ക പങ്കുവെച്ചിട്ടുണ്ട്.

  ബാറ്റ് ബാലൻസിങ് വെല്ലുവിളി ഏറ്റെടുത്ത് ചെയ്യുന്ന വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും

  ബാറ്റ് ബാലൻസിങ് വെല്ലുവിളി ഏറ്റെടുത്ത് ചെയ്യുന്ന വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും

  • Share this:
   കോഹ്‌ലി-അനുഷ്ക ശർമ ദമ്പതികളിൽ ക്രിക്കറ്റ് പ്രതിഭ വിരാട് കോഹ്‌ലി ആയിരിക്കാം. പക്ഷേ ഭാര്യ അനുഷ്ക ശർമ പല കാര്യങ്ങളിലും വിരാട് കോഹ്‌ലിക്ക് കടുത്ത വെല്ലുവിളിയാണ് മുന്നോട്ടുവെക്കുന്നത്. ഈയടുത്ത് കോഹ്‌ലി മുന്നോട്ട് വെച്ച ബാറ്റ് ബാലൻസിംഗ് വെല്ലുവിളി ഏറ്റെടുത്ത് അത് ചെയ്യുന്നതിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അനുഷ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനെ വെല്ലുന്ന പ്രകടനം തന്നെയാണ് ഭാര്യയായ അനുഷ്ക ഇതിൽ കാഴ്ചവെച്ചിട്ടുള്ളത്. അനുഷ്കയുടെ പോസ്റ്റിൽ‌, ദമ്പതികൾ‌ ഊഴം വെച്ച് വെല്ലുവിളി ഏറ്റെടുക്കുന്നതും വിരൽ തുമ്പിൽ ബാറ്റ് വച്ച് ബാലൻസ് ചെയ്യുന്നതും നമുക്ക് കാണാം.
   ആരാധകരോടും ഇത് പരീക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.

   വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും ഇപ്പോൾ ഒരു മാസത്തോളമായി ഇംഗ്ലണ്ടിലാണ്. യുകെയിൽ ഇരുവരും ഒരുമിച്ച് സമയം ചെലവിടുന്ന ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. കൂടുതലും അനുഷ്ക തന്നെയാണ്‌ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. അതിൽ പല ചിത്രങ്ങളും ഇന്ത്യൻ ക്യാപ്റ്റൻ എടുത്ത് കൊടുത്തിട്ടുള്ളതുമാണ്. അനുഷ്കയും വിരാടും അവരുടെ ജോലിയും രക്ഷാകർതൃത്വവും  സന്തുലിതമായ രീതിയില്‍ നന്നായി പരിപാലിച്ചു കൊണ്ട് തങ്ങളുടെ  ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഈ വർഷം ആദ്യം ജനുവരിയിലാണ്‌ ദമ്പതികൾക്ക് മകള്‍ വാമിക ജനിച്ചത്. അതിനുശേഷം,  അടുത്തിടെ നടന്നതും പിന്നീട് താൽക്കാലികമായി നിർത്തിവച്ചതുമായ ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളിലും വിരാടിനൊപ്പം ഭാര്യ അനുഷ്‌കയും മകൾ വാമികയും ഉണ്ടായിരുന്നു.

   തന്റെ ജോലിക്കാര്യത്തിലാണെങ്കില്‍  അനുഷ്ക ഏപ്രിലിൽ തന്റെ ഷൂട്ടിംഗ് ജോലികൾ പുനരാരംഭിച്ചു. അനുഷ്കയുടെ രണ്ട് ചിത്രങ്ങളാണ് പുതുതായി റിലീസ് ചെയ്യാനിരിക്കുന്നുത്.  നവദീപ് സിംഗ് സംവിധാനം ചെയ്യുന്ന കനേദയിലും, ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവചരിത്രത്തെ പ്രതിപാദിക്കുന്ന ബയോപിക് ചിത്രത്തിലും  അനുഷ്ക  വേഷമിടുന്നുണ്ട്. ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം 2018 ൽ 'സീറോ' എന്ന ചിത്രത്തിലാണ് അവർ അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം അവർ നിർമ്മിച്ച പാതാൾ ലോക്, ബുൾബുൾ എന്നീ സിനിമ സീരീസുകൾ ഒടിടി പ്ലാറ്റഫോമായ നെറ്ഫ്ലിക്സിൽ റീലീസ് ചെയ്തിരുന്നു.
   കോഹ്‌ലിയുടെ കാര്യമെടുത്താൽ ഈയടുത്ത് നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യുസിലൻഡിനോട് തോറ്റ് കിരീടം കൈവിട്ടെങ്കിലും, ഇതിനിടയിൽ വലിയ ഒരു നാഴികക്കല്ലിൽ എത്താൻ ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വർഷം പൂർത്തീകരിച്ച് നിൽക്കുകയാണ് കോഹ്ലി. 2011 ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കോഹ്ലി ഇപ്പോള്‍ തന്റെ 92ആം ടെസ്റ്റ് മത്സരമാണ് കളിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ 19 റണ്‍സിന് പുറത്തായ താരത്തിന്റെ അക്കൗണ്ടിൽ ഇപ്പോൾ 27 സെഞ്ചുറികൾ അടക്കം 7354 റൺസാണുള്ളത്.

   Summary

   Anushka Sharma and Virat Kohli creates buzz in social media with their bat balancing challenge
   Published by:Naveen
   First published:
   )}