• HOME
  • »
  • NEWS
  • »
  • buzz
  • »
  • Virat and Anushka | വെക്കേഷൻ കഴിഞ്ഞ് വന്ന വിരാടും അനുഷ്‌കയും ആശുപത്രിയിൽ; വീഡിയോ വൈറൽ

Virat and Anushka | വെക്കേഷൻ കഴിഞ്ഞ് വന്ന വിരാടും അനുഷ്‌കയും ആശുപത്രിയിൽ; വീഡിയോ വൈറൽ

വിദേശത്തെ അവധിക്കാലം കഴിഞ്ഞ് വിരാടും അനുഷ്‌കയും നേരെ ആശുപത്രിയിലേക്ക്. താരങ്ങൾക്കു എന്തുപറ്റി എന്ന് ആരാധകർ

വിരാടും അനുഷ്‌കയും

വിരാടും അനുഷ്‌കയും

  • Share this:
    അനുഷ്‌ക ശർമ്മയും (Anushka Sharma) വിരാട് കോഹ്‌ലിയും (Virat Kohli) മകൾ വാമികക്കൊപ്പം അവധിയാഘോഷിക്കാൻ പോയ കാര്യം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തിരികെ വന്ന ശേഷം തിങ്കളാഴ്ച വൈകുന്നേരം ദമ്പതികൾ മുംബൈയിലെ ആശുപത്രിയിൽ നിന്ന് ഇറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അനുഷ്‌കയും വിരാടും തങ്ങളുടെ വിദേശ അവധിക്കാലം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സന്ദർശനം.

    മാസ്ക് ധരിച്ച് കാറിൽ പോകുന്ന ദമ്പതികളെ പാപ്പരാസികൾ ക്യാമറകണ്ണുകളിൽ പതിപ്പിച്ചു. അവരുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം ഇപ്പോഴും അജ്ഞാതമാണെങ്കിലും, മുംബൈയിൽ വന്നിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ആശുപത്രിയിലെത്തിയത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

    മകൾ വാമികയ്‌ക്കൊപ്പം അജ്ഞാതമായ ഒരു അവധിക്കാല കേന്ദ്രത്തിൽ ആഘോഷിക്കുകയായിരുന്നു ദമ്പതികൾ. ക്യാമറയ്ക്ക് പോസ് ചെയ്താണ് അനുഷ്‌കയും വിരാടും വിരുഷ്‌ക ആരാധകരെ സ്വീകരിച്ചത്. അവധിക്കാലത്തെ ചിത്രങ്ങൾ കണ്ട ശേഷം ദമ്പതികൾ ബോളിവുഡിന്റെ ഏറ്റവും പുതിയ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായ മാലിദ്വീപിൽ അടിച്ചുപൊളിച്ചു എന്ന് പല ആരാധകരും ഊഹിച്ചു. (വീഡിയോ ചുവടെ കാണാം)




    വാരാന്ത്യത്തിൽ താൻ സ്വയം എടുത്ത ചിത്രങ്ങൾ പങ്കുവയ്ക്കാൻ അനുഷ്ക ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. മനോഹരമായ മോണോകിനി ധരിച്ച് ബീച്ചിൽ പോസ് ചെയ്യുന്നതായാണ് അനുഷ്‌കയെ ചിത്രങ്ങളിൽ കണ്ടത്. ചിത്രങ്ങൾക്ക് സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെയുള്ളവരിൽ നിന്ന് വളരെയധികം പ്രതികരണമാണ് ലഭിച്ചത്. ദമ്പതികൾ താമസിച്ചിരുന്ന ഹോട്ടൽ തങ്ങളുടെ സൈക്കിൾ സവാരിക്കായി വാമികയുടെ പേരുള്ള ഒരു വ്യക്തിഗത നെയിം ടാഗ് ക്രമീകരിച്ചിട്ടുണ്ടെന്നും അനുഷ്‌ക വെളിപ്പെടുത്തി. ക്രിക്കറ്റ് താരമായ വിരാടിനൊപ്പമുള്ള മനോഹരമായ സെൽഫിയും താരം പങ്കുവച്ചു.

    നടൻ ഷാരൂഖ് ഖാനെപ്പോലെ സീറോയ്ക്ക് ശേഷം തന്റെ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് അനുഷ്ക ശർമ്മ. വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമായ 'ചക്ദ എക്സ്പ്രസിൽ' ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ വേഷമാണ് നടി അവതരിപ്പിക്കുന്നത്.

    ചക്ദ എക്‌സ്‌പ്രസിനെക്കുറിച്ച് അനുഷ്‌ക നേരത്തെ പറഞ്ഞിരുന്നു, “ഇത് ശരിക്കും വളരെ പ്രത്യേകയുള്ള ചിത്രമാണ്. ഒരു വലിയ ത്യാഗത്തിന്റെ കഥയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതത്തിലും കാലഘട്ടത്തിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചക്ദ എക്‌സ്‌പ്രസ് തയാറാക്കിയിട്ടുള്ളത്. അത് വനിതാ ക്രിക്കറ്റ് ലോകത്തേക്കുള്ള കണ്ണ് തുറക്കലായിരിക്കും. ഒരു ക്രിക്കറ്റ് താരമാകാനും, ആഗോള വേദിയിൽ തന്റെ രാജ്യത്തിന് അഭിമാനമാകാനും ജൂലൻ തീരുമാനിച്ച ഒരു സമയത്ത്, കായികരംഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും സ്ത്രീകൾക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സിനിമ അവരുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ പുനരാഖ്യാനമാണ്," അനുഷ്ക പറഞ്ഞു.

    Summary: Virat Kohli and Anushka Sharma rush to hospital after spending vacation abroad 
    Published by:user_57
    First published: