HOME » NEWS » Buzz » VIRAT KOHLI TROLLED AFTER PHOTOS OF RCB S SHIVAM DUBE CELEBRATING DIWALI WITH FIRECRACKERS

പടക്കംപൊട്ടിച്ച് ദീപാവലി ആഘോഷിച്ച് റോയൽസ് താരം ശിവം ദുബെ; ട്രോൾ മുഴുവൻ വിരാട് കോലിക്ക്

ഐപിഎല്ലിൽ കോലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്സ് താരവും ഇന്ത്യൻ ഓൾറൗണ്ടറുമായ ശിവം ദുബെയാണ് കോലിക്ക് ട്രോളിന് കാരണമായത്.

News18 Malayalam | news18-malayalam
Updated: November 16, 2020, 11:44 AM IST
പടക്കംപൊട്ടിച്ച് ദീപാവലി ആഘോഷിച്ച് റോയൽസ് താരം ശിവം ദുബെ; ട്രോൾ മുഴുവൻ വിരാട് കോലിക്ക്
virat kohli
  • Share this:
പടക്കങ്ങൾ ഉപയോഗിക്കാതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കാൻ ഉപദേശിച്ചുകൊണ്ടാണ് ഇന്ത്യൻടീം നായകന്‍ വിരാട് കോലി ദീപാവലി സന്ദേശം അറിയിച്ചത്. എന്നാൽ കോലിയുടെ ദീപാവാലി സന്ദേശം അദ്ദേഹത്തിന് തന്നെ ട്രോൾ ആയിരിക്കുകയാണ്. ഐപിഎല്ലിൽ കോലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്സ് താരവും ഇന്ത്യൻ ഓൾറൗണ്ടറുമായ ശിവം ദുബെയാണ് കോലിക്ക് ട്രോളിന് കാരണമായത്.

ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ ശിവം ദുബെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പരമ്പരാഗത വസ്ത്രമായ കുർത ധരിച്ച് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിൻറെ ചിത്രങ്ങളാണ് ദുബെ പങ്കുവെച്ചത്. ഇതോടെയാണ് കോലിക്ക് ട്രോളുകൾ നിറഞ്ഞത്. ദുബെയുടെ ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് കോലിയെ ട്രോളുന്നത്.














കോലി പറയുന്നത് ടീമംഗങ്ങൾ പോലും കേൾക്കാറില്ല എന്നാണ് പലരുടെയും പരിഹാസം. അതുകൊണ്ടാണ് റോയൽസ് ഐപിഎൽ കിരീടം നേടാത്തതെന്നും പരിഹസിച്ചിരിക്കുന്നു. അടുത്ത ഐപിഎല്ലിൽ ദുബെ ബാംഗ്ലൂരിൽ ഉണ്ടാകില്ലെന്നും ചെന്നൈക്ക് വേണമെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാമെന്നും ഒരാൾ പരിഹസിക്കുന്നു.



"നിങ്ങൾക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ദീപാവലി ആശംസകൾ. ഈ ദീപാവലിക്ക് സമാധാനവും സമൃദ്ധിയും സന്തോഷവുംകൊണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പടക്കം പൊട്ടിക്കരുത്, ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീട്ടിൽ ലളിതമായ പമൊരുക്കിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഈ ദീപാവലി ആഘോഷിക്കണം, ”- എന്നായിരുന്നു കോലിയുടെ ദീപാവലി ആശംസ.
Published by: Gowthamy GG
First published: November 16, 2020, 11:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories