• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സാന്‍റ ' ആയി വിരാട് കോലി: അപ്രതീക്ഷിത 'സർപ്രൈസ്' കണ്ട് ഞെട്ടി കുട്ടികൾ

'സാന്‍റ ' ആയി വിരാട് കോലി: അപ്രതീക്ഷിത 'സർപ്രൈസ്' കണ്ട് ഞെട്ടി കുട്ടികൾ

തിരക്കേറിയ ജീവിതത്തിനിടെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയ വിരാടിനെ ആളുകൾ പ്രശംസ കൊണ്ട് മൂടുകയാണ്.

Virat Kohli

Virat Kohli

  • News18
  • Last Updated :
  • Share this:
    കൊൽക്കത്ത: ആരാധിക്കുന്ന താരത്തെ പെട്ടെന്ന് കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് കൊൽക്കത്തയിലെ ഒരു അഭയകേന്ദ്രത്തിലെ കുട്ടികൾ. ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് തങ്ങളുടെ പ്രിയതാരത്തെ കാണാനായതിന്റെ ഞെട്ടലിലും അതിനേക്കാളുപരി സന്തോഷത്തിലുമാണ് ഇവർ.

    അഭയ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അവിടെ സാന്‍റ ആയി എത്തിയത് മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയായിരുന്നു. ചുവന്ന കുപ്പായവും കുടവയറും വെളുത്ത് പുരികങ്ങളുമായെത്തിയ സാന്റ അപ്പൂപ്പനെ കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. അവരുടെ ആഗ്രഹപ്രകാരമുള്ള സമ്മാനങ്ങളും സാന്‍റ കൈമാറുകയും ചെയ്തു. ഇതിനു ശേഷമാണ് അഭയകേന്ദ്രം അധികൃതർ ആ സര്‍പ്രൈസ് വെളിപ്പെടുത്തിയത്.

    Also Read-കടയിൽ കയറാനെത്തിയ മൂർഖൻ പാമ്പിനെ നേരിട്ട് വളർത്തുനായ; ഒരുമണിക്കൂർ പോരാട്ടത്തിനൊടുവിൽ നായയ്ക്ക് ദാരുണാന്ത്യം

    സാന്‍റയെ കണ്ട ആഹ്ളാദത്തിൽ നിന്ന കുട്ടികളോട് സ്പൈഡർമാനും സൂപ്പർമാനും വെക്കേഷനിലായതിനാൽ വിരാട് കോലിയെ കണ്ടാൽ മതിയോ എന്നായിരുന്നു അവർ ചോദിച്ചത്. കുട്ടികൾ ഒറ്റശ്വാസത്തിൽ അതേ എന്ന് പറഞ്ഞപ്പോഴാണ് ശരിക്കുള്ള ക്രിസ്മസ് സമ്മാനമായി കോലി സാന്‍റ വേഷം അഴിച്ചത്. അമ്പരന്നു നിന്ന് കുട്ടികൾക്കൊപ്പം കുറച്ച് സമയം ചിലവഴിച്ച ശേഷമാണ് കോലി മടങ്ങിയത്.

    കുട്ടികളുമൊത്തുള്ള ഇന്ത്യൻ താരത്തിന്റെ ഈ ആഘോഷവീഡിയോ പുറത്തു വന്നതോടെ വിരാടിനെ അഭിനന്ദിച്ച് നെറ്റിസണ്‍സ് രംഗത്തെത്തി. തന്റെ തിരക്കേറിയ ജീവിതത്തിനിടെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയ വിരാടിനെ ആളുകൾ പ്രശംസ കൊണ്ട് മൂടുകയാണ്.

     

    Published by:Asha Sulfiker
    First published: