• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡൽഹിക്കാരൻ വിരാട് കോലിക്ക് വോട്ട് യുപിയിൽ

News18 Malayalam
Updated: April 2, 2018, 9:07 PM IST
ഡൽഹിക്കാരൻ വിരാട് കോലിക്ക് വോട്ട് യുപിയിൽ
News18 Malayalam
Updated: April 2, 2018, 9:07 PM IST
ലക്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ഡൽഹി സ്വദേശിയാണെന്ന് അറിയാത്തവരില്ല. എന്നാൽ, കോലിയുടെ പേര് ഗൊരഖ്പൂർ ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഡൽഹിക്കാരാനായ കോലിയുടെ പേര് ഉത്തർപ്രദേശിലെ ഗൊരഖ്പൂരില്‍ എങ്ങനെ വന്നുവെന്നാണ് എല്ലാവരുടെയും സംശയം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.


വോട്ടർപട്ടികയിൽ സഹജൻവ അസംബ്ലി മണ്ഡലത്തിലാണ് കോലിയുടെ ഫോട്ടോയടക്കം   പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 822 ആണ് വോട്ടർ നമ്പർ. അഞ്ചുദിവസം മുമ്പ് ബൂത്ത് ലെവൽ ഓഫീസർ സുനിത ചൗബെയാണ് ഈ തെറ്റ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി സബ് ഡിവിഷൻ മജിസ്ട്രേറ്റ് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.




മാര്‍ച്ച് 11നാണ് ഗൊരഖ്പൂർ, ഫുൽപൂർ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 14നാണ് വോട്ടെണ്ണൽ. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് ഗൊരഖ്പൂർ, ഫുൽപൂർ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.


Loading...

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് 19.61 ലക്ഷം വോട്ടര്‍മാരാണ് ഫുൽപൂരിലുള്ളത്. ഗൊരഖ്പൂരിൽ 19.49 ലക്ഷം വോട്ടര്‍മാരുണ്ട്.
First published: March 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...