ട്വിറ്റർ അക്കൗണ്ടിൽ തൻറെ ഫോൺ നമ്പർ പ്രദർശിപ്പിച്ച് വീരേന്ദർ സേവാഗ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. തൻറെ ഫോൺ നമ്പർ കൃത്യമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയാണ് വീരേന്ദർ സേവാഗ് ചെയ്തത്. ഇത് ഒരു നിയമാനുസൃത ഫോൺ നമ്പറാണെന്നും വെറുതെ കുറെ അക്കങ്ങൾ നിരത്തിക്കൊണ്ട് അദ്ദേഹം കളിക്കുകയല്ലയെന്നും നമുക്കറിയാം. ട്വിറ്ററിൽ കണ്ട പ്രസ്തുത ഫോൺ നമ്പറിലേക്ക് ധാരാളം ആളുകൾ വിളിക്കുകയും ചെയ്തു. ഇപ്രകാരം ഫോൺ ചെയ്ത ആളുകളുടെ ചില കോളുകൾക്ക് ഉത്തരം ലഭിച്ചില്ല. ചില കോളർമാർക്ക് ഒരു സന്ദേശം റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെടുന്ന നിർദ്ദേശമാണ് ലഭിച്ചത്. സെവാഗിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ചില സന്ദേശങ്ങൾ തങ്ങൾ കേട്ടതായി മറ്റ് ചിലർ അവകാശപ്പെട്ടു.
കുളിക്കുന്ന സമയത്ത് തന്റെ ഫോൺ വെള്ളത്തിൽ വീണതായും അതിനാൽ തന്നെ ഇനി പറയുന്ന നമ്പറിൽ വേണം വിളിക്കേണ്ടതെന്നുമാണ് വീരേന്ദർ സേവാഗ് ട്വിറ്ററിൽ കുറിച്ചത്. ചിലപ്പോൾ ഇതൊരു തമാശയാകാം അല്ലെങ്കിൽ ഒരു പ്രമോഷണൽ ഗിമ്മിക്കായിരിക്കാം. ഇതിനെ തുടർന്ന് ട്വിറ്ററിൽ മീമുകളുടെ ഘോഷയാത്രയായിരുന്നു.
ചില ട്വിറ്റർ ഉപയോക്താക്കളാകട്ടെ, ഈ നമ്പറിന് ആഴത്തിലുള്ള അർത്ഥതലങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. സേവാഗിന്റെ ഫോൺ നമ്പർ ഡീകോഡ് ചെയ്യാനും ചിലർ ശ്രമം നടത്തി. അവയിൽ ചിലത് മറ്റ് ഉപയോക്താക്കൾ തന്നെ പൊളിച്ചടുക്കുകയും ചെയ്തു. ട്വിറ്ററിലെ ആരാധകർ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ വിനിയോഗിക്കുന്നതിന് ഇതൊരു അവസരമായി കാണുക തന്നെ ചെയ്തു.
ഇത് ഏതെങ്കിലും തരത്തിലുള്ള പരസ്യ തന്ത്രമാണോ അതോ സേവാഗിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നതിനെക്കുറിച്ചും പലരും സംശയിക്കുകയുണ്ടായി. എന്നിരുന്നാലും, ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടില്ല. അതിനുശേഷം സേവാഗ് വീണ്ടും ചില ട്വീറ്റുകൾ നടത്തിയിരുന്നു. അതിനാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തന്നെ കരുതാം.
പിന്നെ, മീമുകളുടെ പ്രവാഹമായിരുന്നു. ഒരു ബന്ധവുമില്ലാത്ത ചില സൈറ്റുകളിലേക്ക് തങ്ങളെ റീഡയറക്ട് ചെയ്തതായി നിരവധി ഉപയോക്താക്കൾ പറഞ്ഞു. ഈ നമ്പറിൽ വിളിക്കുന്നതിനെതിരെ ചിലർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പലരും ട്രൂകോളർ സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓരോ തവണയും ആളുകൾ ആ നമ്പർ സേവ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ട്രൂ കോളറിൽ നമ്പറിന്റെ ഉടമയെ കാണിക്കുന്നതും മാറി കൊണ്ടേയിരുന്നു.
വീരേന്ദർ സേവാഗ് സാങ്കേതിക ജ്ഞാനമുള്ള ഒരു മാന്യ വ്യക്തി ആയതിനാൽ നമ്പർ പങ്കിട്ട ഈ സംഭവം ഒരു തെറ്റിദ്ധാരണയുടെ പുറത്തോ അല്ലെങ്കിൽ തെറ്റായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലോ ആയിരിക്കില്ല എന്നാണ് പല ആൾക്കാരും വ്യക്തമാക്കുന്നത്. സേവാഗ് നൽകിയ ഈ നമ്പറിനെക്കുറിച്ച് ന്യൂസ് 18 ട്രൂകോളറിൽ പരിശോധിച്ചിരുന്നു. ട്രൂകോളർ തെരച്ചിലിൽ ഈ നമ്പർ "വീരേന്ദർ സേവാഗ് (ഫേക്ക്)" എന്ന പേരാണ് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.