HOME » NEWS » Buzz » VISHWAHINDU PARISHAD FILE COMPLAINT AGAINST TWITTER AFTER IRANIAN CANADIAN AUTHOR CALLS GODSESS KALI SEXY

'കാളീദേവി സെക്സിയെന്ന് 'ഇറാനിയൻ - കനേഡിയൻ എഴുത്തുകാരൻ; ട്വിറ്ററിനെതിരെ പരാതിയുമായി വിശ്വഹിന്ദു പരിഷത്ത്

ആർമിൻ നവാബിയാണ് കാളി ദേവിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രത്തിനൊപ്പം സെക്സി എന്ന പരാമർശം നടത്തിയത്.

News18 Malayalam | news18-malayalam
Updated: September 5, 2020, 3:22 PM IST
'കാളീദേവി സെക്സിയെന്ന് 'ഇറാനിയൻ - കനേഡിയൻ എഴുത്തുകാരൻ; ട്വിറ്ററിനെതിരെ പരാതിയുമായി വിശ്വഹിന്ദു പരിഷത്ത്
kali
  • Share this:
കാളി ദേവിയെ സെക്സിയെന്ന് വിശേഷിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്ത കനേഡിയൻ- ഇറാനിയൻ എഴുത്തുകാരനെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തമാകുന്നു. ആർമിൻ നവാബിയാണ് കാളി ദേവിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രത്തിനൊപ്പം സെക്സി എന്ന പരാമർശം നടത്തിയത്.

ഹിന്ദുയിസം തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നവാബി ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. നിരീശ്വര വാദിയായ അർമിൻ നവാബി എതീയിസ്റ്റ് റിപ്പബ്ലിക് എന്ന ട്വിറ്റർ പേജിന്റെ സ്ഥാപകനാണ്.

ശരിയാണ്! ഞാൻ ഹിന്ദുയിസത്തെ സ്നേഹിക്കുന്നു. നിങ്ങൾക്ക് ഇതുപോലുള്ള സെക്സി ദേവതകളുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ആരെങ്കിലും മറ്റേതെങ്കിലും മതം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?- വ്യാഴാഴ്ച ട്വിറ്ററിൽ നവാബി കുറിച്ചു.



പ്രിയപ്പെട്ട ഹിന്ദുക്കളേ നിങ്ങളുടെ ദേവതകൾ സെക്സി ആയിരിക്കുന്നത് എന്റെ തെറ്റല്ല. ആരെങ്കിലും അവരെ ഹിജാബ് ധരിപ്പിക്കുമോ?- ഇതാണ് മറ്റൊരു ട്വീറ്റ് ഈ ട്വീറ്റുകൾക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. അഭിപ്രായ സ്വാതന്ത്ര്യത്തെ അര്‍മിൻ ദുരുപയോഗം ചെയ്തെന്നാണ് പലരും വിമർശിച്ചിരിക്കുന്നത്.





അർമിന് മറുപടിയുമായി നടി കങ്കണയും രംഗത്തെത്തി. കലയുടെ ശക്തി ഉപയോഗിച്ച് മഹാകാളിയുടെ വിശുദ്ധിയെ ലൈംഗികവത്കരിച്ചതിൽ അർമിനെ കങ്കണ പരിഹസിക്കുന്നു. ഇത് നിങ്ങളുടെ അടിച്ചമർത്തപ്പെട്ട ലൈംഗികതയെ ചിത്രീകരിക്കുന്നുവെന്നാണ് കങ്കണ പറയുന്നത്.



അതേസമയം സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് ട്വിറ്ററിനെതിരെ പരാതി നൽകി.





മുംബൈ, ഡൽഹി പൊലീസുകൾക്കാണ് പരാതി നൽകിയത്. ഇത്തരത്തിലൊരു പോസ്റ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ അർമിന് അനുമതി നൽകിയതിനാണ് ട്വിറ്ററിനെതിരെ പരാതി നൽകിയത്.
Published by: Gowthamy GG
First published: September 5, 2020, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories