• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിസിറ്റിംഗ് കാർഡുമായി വീട്ടുജോലിക്കിറങ്ങി; ഗീതയുടെ ജീവിതം മാറിമറിഞ്ഞ ഐഡിയ ഇങ്ങനെ

Visiting card for a maid goes viral | ബ്രാൻഡിംഗ് വിദഗ്ധയായ ധനശ്രീ കണ്ടെത്തിയ ഐഡിയയാണ് ഗീതക്ക് ഒരു വിസിറ്റിംഗ് കാർഡ് ഉണ്ടാവുക എന്നത്

News18 Malayalam | news18-malayalam
Updated: November 8, 2019, 6:13 PM IST
വിസിറ്റിംഗ് കാർഡുമായി വീട്ടുജോലിക്കിറങ്ങി; ഗീതയുടെ ജീവിതം മാറിമറിഞ്ഞ ഐഡിയ ഇങ്ങനെ
വിസിറ്റിംഗ് കാർഡുമായി ഗീത
  • Share this:
ഒരു ദിവസം ജോലികഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ ധനശ്രീ കണ്ടത് നിരാശയായി ഇരിക്കുന്ന വീട്ടുജോലിക്കാരി ഗീത മൗഷിയെയാണ്. പ്രശ്നം തൊഴിലില്ലായ്മയാണ്. ഒരു ജോലി കൂടി നഷ്ടപ്പെട്ടുള്ള ഇരിപ്പായിരുന്നു അത്. പോരാത്തതിന് ഒരു മാസം 4000 രൂപ തികച്ചു കിട്ടാറുമില്ല.

ബ്രാൻഡിംഗ് വിദഗ്ധയായ ധനശ്രീ കണ്ടെത്തിയ ഐഡിയയാണ് ഗീതക്ക് ഒരു വിസിറ്റിംഗ് കാർഡ് ഉണ്ടാവുക എന്നത്. 24 മണിക്കൂറിനുള്ളിൽ ഗീതക്കുള്ള വിസിറ്റിംഗ് കാർഡ് റെഡി. സൊസൈറ്റിയിലെ വാച്മാന്റെ കയ്യിൽ താൻ ഡിസൈൻ ചെയ്ത കാർഡുകൾ വിതരണത്തിനെത്തിച്ചു.

ഉള്ളടക്കം ഇത്രയുമാണ്. ഗീത കാലേ ചെയ്യാൻ തയാറുള്ള ജോലികളും, അതിനുള്ള തരം തിരിച്ചുള്ള കൂലിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അത്ഭുതമെന്നേ പറയേണ്ടൂ. ഗീതയുടെ ഫോൺ പിന്നെ നിലച്ചിട്ടില്ല. നിർത്താത്ത കോളുകളും മെസേജുകളും. ഒടുവിൽ ഫോൺ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ ധനശ്രീയെ തന്നെ ഏൽപ്പിക്കേണ്ടിയും വന്നു.

മാത്രമല്ല സംഗതി സോഷ്യൽ മീഡിയ ഏറ്റുപിടിച്ചു വൈറൽ ആക്കി മാറ്റുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയുടെ പല ഭാഗത്തു നിന്നും മറാത്തി സ്ത്രീയായ ഗീതക്ക് വിളി വരുന്നുണ്ട്.



Loading...

First published: November 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...