നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സ്വാമി വിവേകാനന്ദൻ സിഎഎയ്ക്ക് എതിര്' ബിജെപി നേതാവിന്‍റെ അമളി സോഷ്യൽ മീഡിയയിൽ വൈറൽ

  'സ്വാമി വിവേകാനന്ദൻ സിഎഎയ്ക്ക് എതിര്' ബിജെപി നേതാവിന്‍റെ അമളി സോഷ്യൽ മീഡിയയിൽ വൈറൽ

  വിവേകാനന്ദൻ സിഎഎയ്ക്കും എൻആർസിയിക്കും എതിരായിരുന്നുവെന്ന തരത്തിൽ 'Vivekananda Against CAA, NRC'ഹാഷ് ടാഗ് ഉപയോഗിച്ചാണ് ബിജെപി നേതാവ് വിവാദത്തിലായത്.

  bjp

  bjp

  • Share this:
   പനാജി: പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും തത്വചിന്തകനുമായിരുന്ന സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷിക ദിനത്തിൽ ബിജെപി നേതാവിന്‍റെ തെറ്റായ ട്വീറ്റ് വൈറലായി. വിവേകാനന്ദൻ സിഎഎയ്ക്കും എൻആർസിയിക്കും എതിരായിരുന്നുവെന്ന തരത്തിൽ 'Vivekananda Against CAA, NRC'ഹാഷ് ടാഗ് ഉപയോഗിച്ചാണ് ഗോവയിലെ ബിജെപി നേതാവ് നരേന്ദ്ര സവൈക്കർ വിവാദത്തിലായത്.

   സംഗതി വൈറലായതോടെയാണ് ബിജെപി ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ സവൈക്കർ ട്വീറ്റ് പിൻവലിച്ചു. വിവേകാനന്ദന്‍റെ വിഖ്യാതമായ ഷിക്കാഗോ പ്രസംഗം ഉദ്ദരിക്കാനാണ് ശ്രമിച്ചതെന്നും, അക്ഷരപിശക് സംഭവിക്കുകയായിരുന്നുവെന്നും സവൈക്കർ പിന്നീട് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

   വിവേകാനന്ദന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു.
   Published by:Anuraj GR
   First published: