കടലോളം സ്നേഹം ട്രക്കുകളിൽ നിറച്ച് പ്രളയം ദുരിതം വിതച്ച നാടുകളിൽ എത്തിച്ചതോടെ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ കോർപറേഷൻ നയിച്ച മേയർ വി.കെ. പ്രശാന്ത് പലരുടെയും കണ്ണിലുണ്ണിയായി മാറി. രാവും പകലുമില്ലാതെ യുവാക്കൾ അണിനിരന്ന വോളന്റിയർ പടയെ നയിച്ചാണ് മേയർ ശ്രദ്ധാ കേന്ദ്രമായത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർത്ഥിയാണ് പ്രശാന്ത്. യുവാക്കൾക്കിടയിൽ കൂടുതൽ സജീവമാവാൻ അവരുടെ പ്രിയ 'മേയർ ബ്രോ' ഇനി ഇൻസ്റാഗ്രാമിലും.
"പിള്ളാരൊക്കെ കൂടി വിളിച്ചു, ഇൻസ്റ്റാഗ്രാമിലും കൂടി വരാൻ, അവരില്ലാതെന്ത് ആഹ്ളാദവും ആഘോഷവും.... അവിടെയുമുണ്ട് ഇനി മുതൽ ആവുന്നത്ര വിവരങ്ങൾ ലഭ്യമാക്കാൻ... അപ്പോ നമ്മളൊരുമിച്ച് അങ്ങിറങ്ങുവല്ലേ." വരവറിയിച്ചു കൊണ്ടുള്ള പ്രശാന്തിന്റെ കുറിപ്പിങ്ങനെ.
ഇതിനോടകം 1500ൽ പരം ഫോളോവേഴ്‌സിനെ നേടിയ പ്രശാന്ത് ആര് പേരെയാണ് ഫോളോ ചെയ്യുന്നത്. ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, പിണറായി വിജയൻ, സി.എം.ഓ. കേരള, സി.പി.ഐ.എം. കേരള, സി.പി.ഐ.എം.സി.സി. തുടങ്ങിയ പ്രൊഫൈലുകളെയാണ് പ്രശാന്ത് പിന്തുടരുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ചു പോസ്റ്റുകളും ഇട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.