തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേക്കുള്ള പൊതിച്ചോറ് ശേഖരിക്കാനെത്തിയപ്പോൾ ഉണ്ടായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് വി കെ പ്രശാന്ത് എംഎൽഎ. ഡിവൈഎഫ്ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള വീട്ടിൽ പൊതിച്ചോറ് ശേഖരിക്കാൻ എത്തിയപ്പോൾ ഗേറ്റിൽ വീട്ടുടമ പതിപ്പിച്ച നോട്ടീസാണ് വി.കെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം.
“പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിട്ടുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക”- ഇതായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറ്റ് അത്യാവശ്യത്തിന് പോകേണ്ടിവന്നെങ്കിലും നേരത്തെ ഏറ്റിരുന്നതുപോലെ പൊതിച്ചോറ് തയ്യാറാക്കിവെക്കാൻ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇത്തരം സുമനസുകൾ ഉള്ളതുകൊണ്ടാണ് ഹൃദയപൂർവ്വം എന്ന പരിപാടി മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് എംഎൽഎയുടെ പോസ്റ്റിനടിയിൽ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്.
“പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് ”
ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്…
ഹൃദയാഭിവാദ്യങ്ങൾ❤️
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.