• HOME
  • »
  • NEWS
  • »
  • buzz
  • »
  • COVID 19 | 'ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കണം'; നാലുമാസത്തിനുശേഷം ഫേസ്ബുക്ക് പോസ്റ്റുമായി വി.എസ്

COVID 19 | 'ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കണം'; നാലുമാസത്തിനുശേഷം ഫേസ്ബുക്ക് പോസ്റ്റുമായി വി.എസ്

VS Achuthanandan on Covid 19 | ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നുവെന്നും വി.എസ് പറഞ്ഞു

vs achuthanandan

vs achuthanandan

  • Share this:
    തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ മുന്നറിയിപ്പ് സന്ദേശവുമായി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന വി.എസ് നാലുമാസത്തിനുശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നുവെന്നും വി.എസ് പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ഒരുമാസത്തിനകം പൊതു പരിപാചടികളിൽ പങ്കെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    പ്രിയമുള്ളവരേ,
    കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    You may also like:'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]
    നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.
    Published by:Anuraj GR
    First published: