ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഫേസ്ബുക്കിൽ വോട്ട് തേടുന്നു; തെരഞ്ഞെടുപ്പ് ചട്ടലംഘനം തുറന്നുകാട്ടി വി.ടി ബൽറാം MLA
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഫേസ്ബുക്കിൽ വോട്ട് തേടുന്നു; തെരഞ്ഞെടുപ്പ് ചട്ടലംഘനം തുറന്നുകാട്ടി വി.ടി ബൽറാം MLA
ഭരണഘടനാ പദവിയായ അഡ്വക്കേറ്റ് ജനറലിന്റേതിന് തുല്യമായ സുപ്രധാന പദവിയാണ് ഡിജിപിയുടേതെന്നും ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ട് ബൽറാം പറയുന്നു
വി ടി ബൽറാം
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ(ഡിജിപി) അഡ്വ. ശ്രീധരൻ നായരുടെ ഫേസ്ബുക്ക് പേജിലെ രാഷ്ട്രീയ പോസ്റ്റുകൾക്കെതിരെ വി.ടി ബൽറാം MLA. ഭരണഘടനാ പദവിയായ അഡ്വക്കേറ്റ് ജനറലിന്റേതിന് തുല്യമായ സുപ്രധാന പദവിയാണ് ഡിജിപിയുടേതെന്നും ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ട് ബൽറാം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഉണ്ടാകണമെന്നും ബൽറാം ആവശ്യപ്പെടുന്നു.
ബൽറാമിന്‍റെ പോസ്റ്റ്
ഇലക്ഷൻ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സംസ്ഥാനത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് സ്ഥാനം വഹിക്കുന്ന അഡ്വ.ശ്രീധരൻ നായരുടേത്. ഭരണഘടനാ പദവിയായ അഡ്വക്കേറ്റ് ജനറലിന്റേതിന് തുല്യമായ സുപ്രധാന പദവിയാണ് ഡിജിപിയുടേത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറും ലോകായുക്തയുടെ സ്പെഷൽ അറ്റോർണിയുമാണ് ഇദ്ദേഹം. വിവിധ ഇനങ്ങളിലായി മാസത്തിൽ ഏതാണ്ട് നാലഞ്ച് ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനാണിദ്ദേഹം.
ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കണം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.