സ്കൂൾ തുറക്കുന്ന ദിവസം തന്നെ തന്റെ മകളെയും സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് വി ടി ബല്‍റാം എംഎല്‍എ. 'പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി! അരിക്കാട് ഗവ.എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന അവന്തിക അതേ സ്കൂളില്‍ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വൈത് മാനവിനോടൊപ്പം'- എന്ന അടിക്കുറിപ്പിനൊപ്പം സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങിനില്ക്കുന്ന മക്കൾക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവെച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. രണ്ട് വര്‍ഷം മുന്‍പ് മകന് അദ്വൈത് മാനവിനെയും ഇതേ സ്കൂളില്‍ ചേര്‍ത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത ലൈവ് വീഡിയോയും ബൽറാം പോസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.