• HOME
 • »
 • NEWS
 • »
 • buzz
 • »
 • WAITRESS CALLS OUT MAN WHO TIPPED HER IN FRONT OF DATE AND ASKED IT BACK LATER AA

കാമുകിയുടെ മുന്നിൽ ആളാകാൻ 100 ഡോളർ ടിപ്പ് നൽകി, പിന്നീട് വന്ന് തിരിച്ചു വാങ്ങി; കള്ളത്തരം പൊളിച്ചടുക്കി ഹോട്ടൽ ജീവനക്കാരി

സമൂഹമാധ്യമാമായ റെഡ്ഡിറ്റിലെ ടെയിൽസ് ഫ്രം യുവർ സെർവർ ഫോറത്തിലാണ് ഹോട്ടൽ ജീവനക്കാരി സംഭവ കഥ വിവരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  സ്വന്തം കാമുകിയുടെ അല്ലെങ്കിൽ കാമുകൻ്റെ മുന്നിൽ ഒന്ന് ആളാകാൻ ശ്രമിക്കാത്ത ആളുകളുണ്ടോ? പ്രത്യേകിച്ച് ഒരാളെ ആകർഷിക്കുന്നതിനായിട്ട് പല പ്രവർത്തികളും കാമുകനോ, കാമുകിയോ ചെയ്യാറുണ്ട്. ഇത്തരത്തിൽ പല രസകരമായ സംഭവങ്ങൾ സിനിമയിലൂടെയും മറ്റുമായി നമ്മൾ കണ്ട് ചിരിച്ചിട്ടുമുണ്ട്. എന്നാൽ യതാർഥ ജീവിതത്തിൽ നടന്ന ഇത്തരം രസകരമായൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

  പ്രണയ ബന്ധങ്ങളുടെ ആദ്യ ഘട്ടമാണ് ഡേറ്റിംഗ്. ഇത്തരത്തിൽ ഡേറ്റിംഗിലെ ആദ്യ കണ്ടുമുട്ടലിന് എത്തിയ കാമുകന്റെ പ്രവർത്തിയാണ് ഇവർ ഭക്ഷണം കഴിച്ച ഹോട്ടലിലെ ജീവനക്കാരി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

  Also Read 'ഞാൻ പുറത്തിറങ്ങിയതു കൊണ്ടല്ലേ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായത്? റിപ്പോർട്ടറോട് മാസ് ചോദ്യവുമായി യുവാവ്

  കാമുകിക്ക് മുന്നിൽ വലിയ ഒരു തുക ടിപ് ആയി നൽകി മടങ്ങിയതിന് ശേഷം, ഹോട്ടലിൽ തിരികെ വന്ന് ടിപ് തുക മടക്കി നൽകാൻ ആവശ്യപ്പെട്ടതാണ് സംഭവം.

  സമൂഹമാധ്യമാമായ റെഡ്ഡിറ്റിലെ ടെയിൽസ് ഫ്രം യുവർ സെർവർ ഫോറത്തിലാണ് ഹോട്ടൽ ജീവനക്കാരി രസകരമായ ഈ സംഭവ കഥ വിവരിച്ചത്.

  ആദ്യ ഡേറ്റിംഗിനായി ഇറങ്ങിയ കാമുകനും കാമുകിയും ഭക്ഷം കഴിക്കാനായി ഹോട്ടലിലേക്ക് വരുന്നു. ഹോട്ടൽ ജീവനക്കാരി കഥാനായകനായ കാമുകനെ “മര്യാദയുടെയും നല്ല പെരുമാറ്റത്തിന്റെയും ഉത്തമ പുരുഷൻ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം അവൾ അവർക്ക് ഓരോ പ്രാവശ്യം വിളമ്പുമ്പോഴും അവളെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തുകൊണ്ടിരുന്നു.

  Also Read സ്വന്തം നിഴൽ കണ്ട് അമ്പരന്ന് കുഞ്ഞുജിറാഫ്; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ

  കാമുകൻ വളരെ സന്തോഷത്തിലായിരുന്നു. അവിടെ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച വീഞ്ഞാണ് കാമുകൻ ആവശ്യപ്പെട്ടത്. അതേസമയം കാമുകിയും ഒട്ടും കുറച്ചില്ല, ഹോട്ടലിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും വിലകൂടിയ പ്രവേശന പാസാണ് കാമുകിയും ആവശ്യപ്പെട്ടത്.

  ഇതൊന്നുമായിരുന്നില്ല രസകരം, ഭക്ഷണത്തിന്റെ തുടക്കത്തിലെ സ്റ്റാർട്ടർ വിഭവം ഏതെടുക്കുമെന്ന് കൺഫ്യൂഷനിലായ കാമുകിയെ പ്രീതിപ്പെടുത്താൻ അവിടെയുള്ള എല്ലാ സ്റ്റാർട്ടർ വിഭവങ്ങളും കൊണ്ടുവരാൻ ആവശ്യപ്പെട്ട് കാമുകനും മാതൃകയായി.

  ഭക്ഷണ ശേഷം കാമുകി ഭക്ഷണത്തിൻ്റെ തുക പ്രത്യേകം പ്രത്യേകം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ച് തുക മുഴുവനും അടക്കാനായി ഹോട്ടൽ ജീവനക്കാരിക്ക് തന്റെ ക്രെഡിറ്റ് കാർഡ് നൽകി.

  ബിൽ‌ 289 ഡോളർ‌ ഏകദേശം 21,000 രൂപ കൂടാതെ, ഹോട്ടൽ ജീവനക്കാരിക്ക് കാമുകൻ 100 ഡോളർ‌ ടിപ്പും നൽകി. തുടർന്ന് ജീവനക്കാരിയുടെ സേവനത്തിന് നന്ദിയും പറഞ്ഞ് ഹോട്ടലിൽ നിന്നിറങ്ങി.

  കുറച്ച് സമയത്തിന് ശേഷമിതാ കഥാനായകനായ കാമുകൻ ഹോട്ടലിലേക്ക് തിരിച്ചെത്തുന്നു. വാതിലടച്ച് നേരെ ഹോട്ടൽ ജീവനക്കാരിയോട് പറഞ്ഞു, ''ആ ടിപ് ഇരുപത് ഡോളർ ആക്കി കുറച്ചിട്ട് ബാക്കി ഇങ്ങ് തരൂ, ഞാൻ അത് എന്റെ കാമുകിയുടെ മുന്നിൽ ആളാകാനായി കളിച്ച ഒരു കളിയാണ്.''

  ജോലിയിടെ ഇടയിൽ അയാളുമായി വഴക്കുണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ, നിങ്ങൾ ഇത് കാര്യമായിട്ടാണോ പറയുന്നതെന്ന് ഹോട്ടൽ ജീവനക്കാരി ഒരിക്കൽ കൂടി ചോദിച്ചു. എന്നാൽ കാമുകൻ വളരെ ഗൌരവമായിത്തന്നെ പറഞ്ഞു, 20 ഡോളറിൽ കൂടുൽ എന്തെങ്കിലും നിങ്ങൾ എടുത്താൽ ഭക്ഷണം മോശമായിരുന്നു എന്ന് പറഞ്ഞ് ഞാൻ നിങ്ങളെ കുഴപ്പത്തിലാക്കും.

  കാമുകൻ്റെ അങ്ങേയറ്റം കൃത്രിമമായ പെരുമാറ്റത്തെക്കുറിച്ച് കാമുകിയെ അറിയിക്കാൻ ഹോട്ടൽ ജീവനക്കാരി ആഗ്രഹിച്ചുവെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ, കാമുകൻ ടിപ് കുറച്ചതിനുശേഷമുള്ള പുതിയ രസീതിൽ ഒപ്പിട്ടിട്ടില്ലെന്ന് കണ്ട അവൾ അവരെ തേടി കണ്ടു പിടിച്ച ശേഷം കാമുകന്റെ യതാർഥ സ്വഭാവത്തേക്കുറിച്ച് കാമുകിയോട് വിവരിച്ചു. ആദ്യം കാമുകൻ ഒന്നും അറിയാത്തപോലെ അഭിനയിച്ചെങ്കിലും കള്ളത്തരം കയ്യോടെ പിടികൂടിയെന്ന് മനസിലായപ്പോൾ രസീതിൽ ഒപ്പിട്ട് സ്ഥലം കാലിയാക്കിയെന്നും ഹോട്ടൽ ജീവനക്കാരി പങ്കുവെച്ച് സംഭവ കഥയിൽ പറയുന്നു.
  Published by:Aneesh Anirudhan
  First published:
  )}